യുഎഇയില്‍ വീണ്ടും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച മുതല്‍ 3 ദിവസത്തേക്കാണ് ജാഗ്രതാ നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ മഴ ശമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊടിക്കാറ്റ് മൂലം ദൂരക്കാഴ്ച കുറയുമെന്നും ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
മാര്‍ച്ച് അവസാന പത്ത് ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ന്യൂനമര്‍ദത്തിന്റെ ഫലമായി കടലില്‍ ശക്തമായ തിരമാലകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.