മഴ മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ ദുബൈയിലെ വിവിധ മെട്രോ സ്റ്റേഷനുകളില്‍ കുട ലഭ്യമാക്കി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിട്ടി. നോള്‍ കാര്‍ഡ് ഉപയോഗിച്ച് സൗജന്യമായി യാത്രക്കാര്‍ക്ക് കുട കടമെടുക്കാനാകും.
പരീക്ഷണാടിസ്ഥാനത്തില്‍ അല്‍ ഗുബൈബ മെട്രോ സ്റ്റേഷനിലാണ് സ്മാര്‍ട്ട് സേവനം ലഭ്യമാക്കിയിരിക്കുന്നത്. മൂന്നുമാസങ്ങള്‍ക്ക് ശേഷം സാഹചര്യം വിലയിരുത്തി കൂടുതല്‍ മെട്രോ സ്റ്റേഷനുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിട്ടി അറിയിച്ചു. കനേഡിയന്‍ കമ്പനിയായ അംബ്രസിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ചൂട് സമയത്തും പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനാകും വിധമാണ് പദ്ധതി ഒരുക്കുന്നത്.