മെട്രോ ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമാകുന്ന രീതിയില്‍ ജോലിചെയ്യാന്‍ പുതിയ കേന്ദ്രം ഒരുക്കുകയാണ് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിട്ടി. പരീക്ഷാണാടിസ്ഥാനത്തില്‍ ബുര്‍ജ്മാന്‍ മെട്രോസ്‌റ്റേഷനിലാണ് ആദ്യ കേന്ദ്രം. ‘WO-RK’ എന്ന പേരില്‍ ഒരു കോ-വര്‍ക്കിങ് സ്ഥലമാണ് ഒരുക്കുന്നത്.
ആദ്യഘട്ടത്തില്‍ ഏപ്രില്‍ 1 നും ജൂണ്‍ 30 നും ഇടയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കൂടാതെ, മെയിന്‍ലാന്‍ഡ് ലൈസന്‍സുകള്‍, ഇജാരി, ബിസിനസ്സ് വിലാസങ്ങള്‍ എന്നിവ നേടുന്നതിനുള്ള പ്രക്രിയ കാര്യക്ഷമമാക്കി ബിസിനസ്സ് പിന്തുണാ സേവനങ്ങളും നല്‍കും.
വിദ്യാഭ്യാസ, മാര്‍ഗനിര്‍ദേശ പരിപാടികളും ഇവിടെയുണ്ടാകും. ദുബൈയെ സ്മാര്‍ട്ടാക്കുന്ന ദുബൈ അര്‍ബന്‍ പ്ലാന്‍ 2040ന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി വിജയകരമായാല്‍ മറ്റു മെട്രോ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആര്‍ടിഎ കൊമേഴ്സ്യല്‍ ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ഡയറക്ടര്‍ മുഹമ്മദ് അല്‍ ഹമ്മദി വ്യക്തമാക്കി.