• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Kerala

ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റി

December 20, 2024
in Kerala
A A
ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റി
27
VIEWS

മുൻ മന്ത്രി ആന്റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതൽ കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസിന്റെ വിചാരണ പുനരാരംഭിക്കുവാൻ സുപ്രീംകോടതി ഉത്തരവിനെ തുടർന്ന ഇന്ന് വിചാരണ കോടതിയിൽ ആന്റണി രാജു ഹാജരായിരുന്നു. നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് ആന്റണി രാജു ഹാജരായത്. കേസിന്റെ വിചാരണ പുനരാരംഭിക്കുവാൻ സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് കോടതി കേസ് പരിഗണിച്ചത്. എംപിമാരും എംഎൽഎമാരും പ്രതികളായ കേസുകൾ വിചാരണ നടത്താൻ പ്രത്യേക കോടതികൾ ഉണ്ടെന്ന കാര്യം ആൻറണി രാജുവിന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തെപ്പറ്റി സുപ്രീംകോടതി വിധികൾ ഉണ്ടെന്നും അഭിഭാഷകൻ സൂചിപ്പിച്ചു. ഇത് വ്യക്തമാക്കി ഹർജി സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. തുടർന്നായിരുന്നു കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റിയത്. കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ടെന്നും കോടതി പരാമർശിച്ചു. കേസിലെ ഒന്നാം പ്രതി മുൻ കോടതി ക്ലാർക്ക് കെ എസ് ജോസും ഇന്ന് കോടതിയിൽ ഹാജരായി.തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍, ആൻ അഡ്വക്കേറ്റായിരുന്ന ആന്റണി രാജു തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചെന്നാണ് കേസ്. തുടർന്ന് ഇത് വ്യാജ തൊണ്ടിയാണെന്നുള്ള വാദം കണക്കിലെടുത്ത കോടതി, വിദേശിയെ വെറുതെവിട്ടു. എന്നാൽ 1994-ല്‍ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു. ഇതിൽ കുറ്റപത്രം നൽകാൻ തന്നെ 12 വർഷമെടുത്തു. കോടതിയില്‍ സൂക്ഷിച്ചിരുന്ന അടിവസ്ത്രം ക്ലര്‍ക്കിന്‍റെ സഹായത്തോടെ വാങ്ങിയ അന്നത്തെ അഭിഭാഷകനായ ആന്‍റണി രാജു അത് വെട്ടിച്ചെറുതാക്കിയെന്ന് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതായി കുറ്റപത്രത്തിലുണ്ട്. ഗൂഢാലോചന, രേഖകളില്‍ കൃത്രിമം, വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍.

Share4SendShareTweet3

Related Posts

യുഎഇയില്‍ സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം

യുഎഇയില്‍ സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം

July 21, 2025
വിപ്ലവ സൂര്യന് വിട; വി എസിന്റെ മൃതദേഹം എ കെ ജി സെന്ററിൽ പൊതുദർശനത്തിന് വെക്കും, സംസ്കാരം ബുധനാഴ്ച

വിപ്ലവ സൂര്യന് വിട; വി എസിന്റെ മൃതദേഹം എ കെ ജി സെന്ററിൽ പൊതുദർശനത്തിന് വെക്കും, സംസ്കാരം ബുധനാഴ്ച

July 21, 2025
സിനിമയുടെ പേര് വിവാദത്തിൽ കേന്ദ്രമന്ത്രിയായി ഇടപെട്ടിട്ടില്ല: സുരേഷ് ഗോപി ,മാധ്യമങ്ങൾ തന്നെ അഴിമതിയിലേക്ക് തള്ളിവിടുന്നു’;

സിനിമയുടെ പേര് വിവാദത്തിൽ കേന്ദ്രമന്ത്രിയായി ഇടപെട്ടിട്ടില്ല: സുരേഷ് ഗോപി ,മാധ്യമങ്ങൾ തന്നെ അഴിമതിയിലേക്ക് തള്ളിവിടുന്നു’;

July 20, 2025
നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറും പ്രമുഖ അമേരിക്കന്‍ വ്യവസായിയുമായ ഡോ. എം. അനിരുദ്ധന്‍ അന്തരിച്ചു

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറും പ്രമുഖ അമേരിക്കന്‍ വ്യവസായിയുമായ ഡോ. എം. അനിരുദ്ധന്‍ അന്തരിച്ചു

July 18, 2025
വൈഭവിക്ക് ദുബായിൽ അന്ത്യ വിശ്രമം: ഹൈന്ദവ ആചാര പ്രകാരം സംസ്‌കാരം നടത്തി

വൈഭവിക്ക് ദുബായിൽ അന്ത്യ വിശ്രമം: ഹൈന്ദവ ആചാര പ്രകാരം സംസ്‌കാരം നടത്തി

July 18, 2025
പ്രവാസിസംരംഭകര്‍ക്ക് കേരളാ ബാങ്കു വഴി ഈ വര്‍ഷം 100 കോടി രൂപയുടെ വായ്പ:കേരളാ ബാങ്കുമായി ചേര്‍ന്ന് 30 വായ്പാ മേളകള്‍ക്കും ധാരണ

പ്രവാസിസംരംഭകര്‍ക്ക് കേരളാ ബാങ്കു വഴി ഈ വര്‍ഷം 100 കോടി രൂപയുടെ വായ്പ:കേരളാ ബാങ്കുമായി ചേര്‍ന്ന് 30 വായ്പാ മേളകള്‍ക്കും ധാരണ

July 18, 2025

Recommended

യുഎഇ പ്രസിഡന്റും ദുബായ് ഭരണാധികാരിയും വനിതാ ദിന സന്ദേശങ്ങൾ പുറത്തിറക്കി

യുഎഇ പ്രസിഡന്റും ദുബായ് ഭരണാധികാരിയും വനിതാ ദിന സന്ദേശങ്ങൾ പുറത്തിറക്കി

5 months ago
വ്യവസായം വളര്‍ത്തിയത് യു.ഡി.എഫ് സര്‍ക്കാരുകള്‍; ശശി തരൂരിന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി

വ്യവസായം വളര്‍ത്തിയത് യു.ഡി.എഫ് സര്‍ക്കാരുകള്‍; ശശി തരൂരിന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി

5 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025