• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home NEWS

പൊതുമാപ്പ്: ഇനി 6 നാൾ മാത്രം, ജനുവരി മുതൽ കർശന പരിശോധന; വിമാനങ്ങളിൽ തിരക്കും നിരക്കും കൂടുതൽ

December 25, 2024
in NEWS, UAE
A A
പൊതുമാപ്പ്: ഇനി 6 നാൾ മാത്രം, ജനുവരി മുതൽ കർശന പരിശോധന; വിമാനങ്ങളിൽ തിരക്കും നിരക്കും കൂടുതൽ
25
VIEWS

യുഎഇയിൽ പൊതുമാപ്പ് അവസാനിക്കാൻ ഒരാഴ്ച ബാക്കി നിൽക്കെ, അനധികൃത താമസക്കാർ എത്രയും വേഗം താമസം നിയമവിധേയമാക്കുകയോ രാജ്യം വിട്ടുപോവുകയോ ചെയ്യണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) ആവശ്യപ്പെട്ടു. 31നകം നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവർക്കു കടുത്ത ശിക്ഷ നേരിടേണ്ടിവരും. നിയമലംഘകരില്ലാത്ത രാജ്യം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ എല്ലാവരും സഹകരിക്കണമെന്നും അതോറിറ്റി അഭ്യർഥിച്ചു.
നിയമലംഘകർക്കു രേഖകൾ ശരിയാക്കി യുഎഇയിൽ തുടരാനോ രാജ്യം വിട്ടുപോകാനോ മതിയായ കാലയളവ് നൽകിയതായും പൊതുമാപ്പ് ഇനി നീട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച 2 മാസത്തെ പൊതുമാപ്പ് അവസരം, അപേക്ഷകരുടെ ആധിക്യം മൂലം 2 മാസത്തേക്കു കൂടി നീട്ടുകയായിരുന്നു. ഇപ്പോഴുള്ളത് അവസാനത്തെ അവസരമാണെന്നും അവശേഷിക്കുന്ന നിയമലംഘകർ എത്രയും വേഗം പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു. പൊതുമാപ്പ് കാലയളവിൽ രാജ്യം വിടുന്നവർക്ക് പുതിയ വീസയിൽ ഏതു സമയത്തും യുഎഇയിലേക്കു തിരിച്ചുവരാൻ അനുമതിയുണ്ടെന്നും ഓർമിപ്പിച്ചു.അതേസമയം, അപേക്ഷകർക്ക് കാലാവധിയുള്ള പാസ്പോർട്ട് അല്ലെങ്കിൽ എംബസികളോ കോൺസുലേറ്റോ നൽകുന്ന ഔട്ട്പാസോ ഉണ്ടായിരിക്കണമെന്നും എക്സിറ്റ് പെർമിറ്റ് ലഭിച്ച ശേഷമേ വിമാനടിക്കറ്റ് ബുക്ക് ചെയ്യാവൂ എന്നും അധികൃതർ പറഞ്ഞിട്ടുണ്ട്. അവസാനദിവസങ്ങളിലെ തിരക്ക് ഒഴിവാക്കാൻ നേരത്തേ നടപടിക്രമങ്ങൾ പൂർത്തിയാക്കാം. എക്സിറ്റ് പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ 14 ദിവസത്തെ സാവകാശമാണ് നൽകിയിരുന്നത്. എന്നാൽ 31ന് പൊതുമാപ്പ് അവസാനിക്കുന്നതിനാൽ അതിനു മുൻപുതന്നെ രാജ്യം വിടണമെന്നാണ് നിർദേശം.ക്രിസ്മസ്, പുതുവർഷ ഉത്സവകാലവും ശൈത്യകാല അവധിയുമായതിനാൽ വിദേശ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളിൽ തിരക്കും നിരക്കും കൂടുതലാണ്. അതേസമയം, പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം പോകണമെങ്കിൽ നിയമലംഘന കാലയളവിലെ മുഴുവൻ പിഴയും നൽകേണ്ടിയും വരും. 31ന് ശേഷം യുഎഇയിൽ തുടരുന്ന നിയമലംഘകരെ കണ്ടെത്താൻ ജനുവരി ഒന്നുമുതൽ പരിശോധന ഊർജിതമാക്കുമെന്നും അറിയിപ്പുണ്ട്. പിടിക്കപ്പെടുന്നവരിൽനിന്ന് പിഴ ഈടാക്കും. ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തുകയും ചെയ്യും. ഇത്തരക്കാർക്ക് പിന്നീട് ഒരിക്കലും യുഎഇയിലേക്കു തിരിച്ചുവരാനാകില്ല.

Share4SendShareTweet3

Related Posts

സ്വർണാഭരണങ്ങളുടെ മൂല്യപരിധി പുതുക്കണമെന്ന് പ്രവാസികൾ :കേന്ദ്ര ധനമന്ത്രിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷന്റെ കത്ത്

സ്വർണാഭരണങ്ങളുടെ മൂല്യപരിധി പുതുക്കണമെന്ന് പ്രവാസികൾ :കേന്ദ്ര ധനമന്ത്രിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷന്റെ കത്ത്

September 10, 2025

അൽ റഷീദിയ–നദ് അൽ ഹമർ: ഗതാഗത വികസന പദ്ധതികൾക്ക് നാട്ടുകാരുടെ പിന്തുണ

September 10, 2025
ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ പുതിയ പാത, അൽ ഷീഫ് എക്സിറ്റിന് സമീപം വിപുലീകരണ പദ്ധതി പൂർത്തിയാക്കിയതായി ആർടിഎ

ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ പുതിയ പാത, അൽ ഷീഫ് എക്സിറ്റിന് സമീപം വിപുലീകരണ പദ്ധതി പൂർത്തിയാക്കിയതായി ആർടിഎ

September 10, 2025
11 ഗാർഹിക തൊഴിലാളി നിയമന ഏജൻസികൾ അടച്ചുപൂട്ടിച്ചു.

11 ഗാർഹിക തൊഴിലാളി നിയമന ഏജൻസികൾ അടച്ചുപൂട്ടിച്ചു.

September 10, 2025
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണം; മൊഴി നൽകാൻ തയ്യാറല്ലന്ന് ഇരകൾ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണം; മൊഴി നൽകാൻ തയ്യാറല്ലന്ന് ഇരകൾ

September 10, 2025
വിശുദ്ധ ഖുര്‍ആന്‍ വിറ്റ് കാശുമായി പാലക്കാട് സ്വദേശി ദുബായില്‍ നിന്ന് നാട്ടിലേക്ക് മുങ്ങിയതായി പരാതി

വിശുദ്ധ ഖുര്‍ആന്‍ വിറ്റ് കാശുമായി പാലക്കാട് സ്വദേശി ദുബായില്‍ നിന്ന് നാട്ടിലേക്ക് മുങ്ങിയതായി പരാതി

September 10, 2025

Recommended

ശശി തരൂരിന്റെ പ്രസ്താവന വസ്തുനിഷ്ഠമായ യാഥാര്‍ഥ്യം’; പിന്തുണച്ച് ഇ പി ജയരാജന്‍

ശശി തരൂരിന്റെ പ്രസ്താവന വസ്തുനിഷ്ഠമായ യാഥാര്‍ഥ്യം’; പിന്തുണച്ച് ഇ പി ജയരാജന്‍

7 months ago
ദുബായ് മറീനയിൽ എയർ കണ്ടീഷൻ ചെയ്ത മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനുകൾ തുറന്നു

ദുബായ് മറീനയിൽ എയർ കണ്ടീഷൻ ചെയ്ത മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനുകൾ തുറന്നു

4 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025