• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home Kerala

കരിപ്പൂർ ഹജ്ജ് യാത്രാ നിരക്ക് കുറക്കാൻ ’മുഖ്യമന്ത്രി ഇടപെടണം; കാന്തപുരം എപി അബൂബക്കർ മുസല്യാർ

January 2, 2025
in Kerala, NEWS
A A
കരിപ്പൂർ ഹജ്ജ് യാത്രാ നിരക്ക് കുറക്കാൻ ’മുഖ്യമന്ത്രി ഇടപെടണം; കാന്തപുരം എപി അബൂബക്കർ മുസല്യാർ
25
VIEWS

കരിപ്പൂർ ഹജ്ജ് യാത്രാ നിരക്ക് കുറക്കണം എന്ന് കാന്തപുരം എപി അബൂബക്കർ മുസല്യാർ. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണം എന്ന് കാന്തപുരം അവശ്യപെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെ കാന്തപുരം ഫോണിൽ വിളിച്ചു അടിയന്തിര ഇടപെടലിന് അഭ്യർത്ഥിച്ചു.കരിപ്പൂർവിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് യാത്രക്ക് വീണ്ടും ഉയർന്ന നിരക്ക് ഈടാക്കുന്നു. കരിപ്പൂരിലെ ഹജ്ജ് യാത്ര ടെന്‍ഡറില്‍ എയർ ഇന്ത്യക്ക് മാത്രം നിരക്ക് 1,25,000 രൂപ. കണ്ണൂർ വിമാനത്താവളത്തില്‍ നിന്ന് 87,000 രൂപയും കൊച്ചയില്‍ നിന്ന് 86000 രൂപയുമാണ്. കരിപ്പൂരില്‍ നിന്ന് ഹജ്ജ് യാത്രക്ക് 40,000 രൂപയോളം അധികം ചിലവാകും.അതേസമയം അമിത നിരക്ക് ഒഴിവാക്കി, കേരളത്തിലെ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുള്ള വിമാന യാത്രാനിരക്ക് ഏകീകരിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജുവിനും, കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡുവിനും മന്ത്രി വി. അബ്ദുറഹിമാന്‍ കത്ത് അയച്ചു. 3 എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നും സര്‍വീസിനായി വിമാന കമ്പനികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ടെണ്ടര്‍ ഉറപ്പിക്കുന്നതിന് മുന്‍പ് യാത്രാനിരക്ക് സംബന്ധിച്ച് ഇടപെടല്‍ നടത്താനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ക്വാട്ട് ചെയ്ത നിരക്ക് ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപയും കണ്ണൂരില്‍ 87000 രൂപയും കൊച്ചിയില്‍ സൗദി എയര്‍ലൈന്‍സ് ക്വാട്ട് ചെയ്ത നിരക്ക് 86,000 രൂപയുമാണ്. കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തുകയേക്കാള്‍ നാല്‍പ്പതിനായിരം രൂപയോളം കൂടുതലാണ് കോഴിക്കോട്ട് നിന്നുള്ളത്. ഈ എമ്പാര്‍ക്കേഷന്‍ പോയിന്റ് തിരഞ്ഞെടുത്ത ഹാജിമാര്‍ക്ക് വളരെ പ്രയാസമുണ്ടാക്കുന്നതാണിത്.2025ലെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കേരളത്തില്‍ നിന്ന് 15231 പേരാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 5755 പേര്‍ കോഴിക്കോട് നിന്നും 4026 പേര്‍ കണ്ണൂരില്‍ നിന്നും 5422 പേര്‍ കൊച്ചിയില്‍ നിന്നും യാത്ര തിരിക്കും. ഈ തീര്‍ത്ഥാടകരില്‍ യാത്രാനിരക്കിന്റെ പേരില്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന സാഹചര്യം ഒഴിവാക്കണം. അതിനായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കത്തില്‍ മന്ത്രി വി അബ്ദുറഹിമാന്‍ ആവശ്യപ്പെട്ടു.

Share4SendShareTweet3

Related Posts

ദുബായിൽ ട്രാഫിക് പിഴകൾ അടയ്ക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനം നിലവിൽ വന്നു

ദുബായിൽ ട്രാഫിക് പിഴകൾ അടയ്ക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനം നിലവിൽ വന്നു

July 24, 2025
വിഎസിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ അനുശോചിച്ചു

വിഎസിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ അനുശോചിച്ചു

July 24, 2025
റിച്ച്മാക്സ് ഗ്രൂപ്പ് മിഡിലീസ്റ്റിലേക്ക് :ആദ്യ അന്തർദേശിയ ഓഫീസ്‌ 26 ന് ദുബായിൽ തുറക്കും

റിച്ച്മാക്സ് ഗ്രൂപ്പ് മിഡിലീസ്റ്റിലേക്ക് :ആദ്യ അന്തർദേശിയ ഓഫീസ്‌ 26 ന് ദുബായിൽ തുറക്കും

July 24, 2025
റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

July 23, 2025
വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

July 23, 2025
യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

July 22, 2025

Recommended

ആഗോള റാങ്കിങ്: മികവോടെ യുഎഇ സർവകലാശാലകൾ

ആഗോള റാങ്കിങ്: മികവോടെ യുഎഇ സർവകലാശാലകൾ

5 months ago
വെള്ളപ്പൊക്ക ദുരന്തം: ഇന്ത്യയ്ക്ക് യു.എ.ഇയുടെ ഐക്യദാർഢ്യം

വെള്ളപ്പൊക്ക ദുരന്തം: ഇന്ത്യയ്ക്ക് യു.എ.ഇയുടെ ഐക്യദാർഢ്യം

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025