• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

സർക്കാർ സ്ഥാപനങ്ങളിലെ ആദ്യ എഐ ഡിസൈൻ ലാബ് തുറന്ന് ദുബായ് ആർടിഎപുതിയ ആശയങ്ങൾ വികസിപ്പിക്കുന്നതിന് വിദ്യാർഥികൾക്കിടയിൽ മത്സരം നടത്തും

January 7, 2025
in Dubai, food, GCC, NEWS, UAE
A A
സർക്കാർ സ്ഥാപനങ്ങളിലെ ആദ്യ എഐ ഡിസൈൻ ലാബ് തുറന്ന് ദുബായ് ആർടിഎപുതിയ ആശയങ്ങൾ വികസിപ്പിക്കുന്നതിന് വിദ്യാർഥികൾക്കിടയിൽ മത്സരം നടത്തും
27
VIEWS

സർക്കാർ സ്ഥാപനങ്ങളിലെ ആദ്യ നിർമിത ബുദ്ധി ഡിസൈൻ ലാബ് ദുബായ് ആർ ടി എ യിലെ ബിൽഡിംഗ്‌സ് ആൻഡ് ഫെസിലിറ്റീസ് വിഭാഗത്തിൽ പ്രവർത്തനം തുടങ്ങി.കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, സ്ഥലങ്ങൾ എന്നിവയ്ക്കായുള്ള രൂപകൽപ്പനകൾ എഐ സഹായത്തോടെ തത്സമയം തയാറാക്കാൻ ഈ ലാബിന് സാധിക്കും.ഉപയോക്താക്കൾക്കും ഗുണഭോക്താക്കൾക്കും മികച്ച ഫലം നൽകാനും ഗതാഗത പദ്ധതികൾക്കും കെട്ടിട നിർമ്മാണത്തിനുമുള്ള സ്വീകാര്യമായ വിവിധ സാദ്ധ്യതകൾ നൽകാനുമാണ് ലാബ് ലക്ഷ്യമിടുന്നതെന്ന് ആർടിഎയിലെ കോർപ്പറേറ്റ് അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് സർവീസസ് സെക്ടറിലെ ബിൽഡിംഗ്സ് ആൻഡ് ഫെസിലിറ്റീസ് ഡയറക്ടർ ശൈഖ അൽ ഷെയ്ഖ് പറഞ്ഞു.നൂതന എഐ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലാബിൽ പ്രോസസ്സിംഗ് സമയം അഞ്ച് ദിവസത്തിൽ നിന്ന് എട്ട് മണിക്കൂറായി കുറയ്ക്കാനും സാധിക്കും. 93% സമയലാഭമാണ് ഇത് മൂലം ലഭിക്കുന്നത്.
നൂതനമായ ഡിസൈൻ ആശയങ്ങൾ വികസിപ്പിക്കുന്നതിന് യൂണിവേഴ്സിറ്റി, കോളേജ് വിദ്യാർത്ഥികൾക്കിടയിലും കമ്പനികൾക്കിടയിലും മത്സരങ്ങൾ നടത്തുമെന്നും ശൈഖ അൽ ഷെയ്ഖ് പറഞ്ഞു.ആർടിഎയുടെ കോർപ്പറേറ്റ് രീതിക്ക് അനുസൃതമായ മാതൃകകൾ, സാമ്പിളുകൾ, വസ്തുക്കൾ എന്നിവയുടെ വിപുലമായ ശേഖരം ഡിസൈൻ ലാബിൽ പ്രദർശിപ്പിക്കും.ആർക്കിടെക്‌റ്റുകൾ, ഇന്‍റീരിയർ ഡിസൈനർമാർ, ഡ്രാഫ്റ്റ്‌സ്‌മാൻ തുടങ്ങിയ ജീവനക്കാർക്ക് ജോലി ചെയ്യുന്നതിനായി പ്രത്യേക ഇടവും ഓഫിസുകളും ഇതിൽ ഉൾപ്പെടുന്നു.
ലാബിന്‍റെ ആവശ്യങ്ങൾക്കനുസരിച്ച് നിർമ്മിച്ച ഡിസൈൻ ടൂൾ ഉപയോഗിച്ച് നിർമിതബുദ്ധി ഡിസൈനുകൾ പ്രദർശിപ്പിക്കുന്ന ഇന്‍ററാക്ടീവ് സ്‌ക്രീനുകൾ ലാബിൽ ഉണ്ടാവുമെന്നും ശൈഖ അൽ ഷെയ്ഖ് കൂട്ടിച്ചേർത്തു.

Share4SendShareTweet3

Related Posts

ദുബായ് ജി.ഡി.ആർ.എഫ്.എ കുട്ടികൾക്കായി വേനൽക്കാല വായനാ പരിപാടി സംഘടിപ്പിച്ചു

ദുബായ് ജി.ഡി.ആർ.എഫ്.എ കുട്ടികൾക്കായി വേനൽക്കാല വായനാ പരിപാടി സംഘടിപ്പിച്ചു

July 25, 2025
പഴങ്ങൾ തൊട്ടറിഞ്ഞ് മധുനുകരാൻ ജൂസ് വേൾഡ് ഇനി ഷാർജ കിങ് ഫൈസലിലും :അഞ്ചാമത് ശാഖ നാളെ തുറക്കും

പഴങ്ങൾ തൊട്ടറിഞ്ഞ് മധുനുകരാൻ ജൂസ് വേൾഡ് ഇനി ഷാർജ കിങ് ഫൈസലിലും :അഞ്ചാമത് ശാഖ നാളെ തുറക്കും

July 25, 2025
ദുബായിൽ വിസ സേവനങ്ങൾക്കായി വീഡിയോ കാൾ വിളിച്ചത് 52,212പേർ

ദുബായിൽ വിസ സേവനങ്ങൾക്കായി വീഡിയോ കാൾ വിളിച്ചത് 52,212പേർ

July 24, 2025
ദുബായിൽ ട്രാഫിക് പിഴകൾ അടയ്ക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനം നിലവിൽ വന്നു

ദുബായിൽ ട്രാഫിക് പിഴകൾ അടയ്ക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനം നിലവിൽ വന്നു

July 24, 2025
വിഎസിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ അനുശോചിച്ചു

വിഎസിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ അനുശോചിച്ചു

July 24, 2025
റിച്ച്മാക്സ് ഗ്രൂപ്പ് മിഡിലീസ്റ്റിലേക്ക് :ആദ്യ അന്തർദേശിയ ഓഫീസ്‌ 26 ന് ദുബായിൽ തുറക്കും

റിച്ച്മാക്സ് ഗ്രൂപ്പ് മിഡിലീസ്റ്റിലേക്ക് :ആദ്യ അന്തർദേശിയ ഓഫീസ്‌ 26 ന് ദുബായിൽ തുറക്കും

July 24, 2025

Recommended

ഇറാനിയൻ ചിത്രകാരൻ മാജിദ് സാക്കറിയുടെ സാന്നിധ്യം എസ്‌സിആർഎഫ് 2025-ൽ ശ്രദ്ധേയമായി :കുട്ടികൾക്ക് വരയുടെ പുതിയ ലോകം പരിചയപ്പെടിത്തി

ഇറാനിയൻ ചിത്രകാരൻ മാജിദ് സാക്കറിയുടെ സാന്നിധ്യം എസ്‌സിആർഎഫ് 2025-ൽ ശ്രദ്ധേയമായി :കുട്ടികൾക്ക് വരയുടെ പുതിയ ലോകം പരിചയപ്പെടിത്തി

3 months ago
ദുബായ് മെട്രോയ്ക്ക് പുതിയപാത :.ബ്ലൂ ലൈൻ മെട്രോ, 2029ൽ സർവീസ് തുടങ്ങും

ദുബായ് മെട്രോയ്ക്ക് പുതിയപാത :.ബ്ലൂ ലൈൻ മെട്രോ, 2029ൽ സർവീസ് തുടങ്ങും

7 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025