• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Business

കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ ശക്തമായ വളർച്ച കൈവരിച്ചെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്

February 8, 2025
in Business, Kerala
A A
കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ ശക്തമായ വളർച്ച കൈവരിച്ചെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്
25
VIEWS

കഴിഞ്ഞ സാമ്പത്തിക വർഷം (financial year) സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ ശക്തമായ വളർച്ച കൈവരിച്ചെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്. 2022-23ലെ 4.2 ശതമാനത്തിൽ നിന്നും ജി.ഡി.പി 6.2% ആയി ഉയർന്നു. കേരളം ഉയർന്ന പ്രതിശീർഷ മൊത്ത സംസ്ഥാന ആഭ്യന്തര ഉല്പാദനമുള്ള രാജ്യത്തെ 10 സംസ്ഥാനങ്ങളിൽ ഒന്നായി.2023 – 24 ൽ സംസ്ഥാനത്തിന്റെ പ്രതിശീർഷ ജി.എസ്.ഡി.പി. 5.5 ശതമാനം വർധിച്ച് 1,76,072 രൂപയായി. ദേശീയ ശരാശരി 1,24,600 രൂപയാണ്. അതായത് കേരളത്തിലെ ഒരു വ്യക്തിയുടെ ശരാശരി വരുമാനം ദേശീയ ശരാശരിയെക്കാൾ കൂടുതലാണ്.പ്രാഥമിക മേഖലയിലെ വളർച്ചാ നിരക്ക് 3.2 ശതമാനത്തിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷം 4.7 ശതമാനമായി വർധിച്ചു.സേവന മേഖലയിൽ വളർച്ചാ നിരക്ക് ഏഴ് ശതമാനത്തിൽ നിന്ന് 8.9 ശതമാനമായി ഉയർന്നു. ധനക്കമ്മി 2.5 ശതമാനമായിരുന്നത് 2.9% ആയി ഉയർന്നു. ഇത് നടപ്പ് സാമ്പത്തിക വർഷം 3.4 ശതമാനം ആകും എന്നാണ് വിലയിരുത്തൽ.റവന്യൂ കമ്മി ജി.എസ്.ഡി.പിയുടെ 1.6 ശതമാനമാണ്. ഇത് 2022- 23ൽ 0 .9% ആയിരുന്നു. 2023 -24 ൽ സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനം മുൻവർഷങ്ങളെ അപേക്ഷിച്ച് 6.2 ശതമാനം കുറഞ്ഞു. ഇത് പ്രധാനമായും കേന്ദ്രത്തിന്റെ വിഭവ കൈമാറ്റങ്ങളിൽ ഉണ്ടായ കുറവ് കാരണം എന്നാണ് റിപ്പോർട്ട്.
2022-23 നെ അപേക്ഷിച്ച് 2023-24 ൽ 26 ശതമാനത്തിൻ്റെ കുറവാണ് ഉണ്ടായത്.2023-24 ൽ സംസ്ഥാനത്തിന്റെ തനത് റവന്യൂ വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് നാല് ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ സംസ്ഥാനത്തിന്റെ നികുതി വരുമാനം 3.3 ശതമാനവും നികുതിയേതര വരുമാനം 8.1 ശതമാനവും വർധിച്ചു.
മൊത്തം ചെലവ് 2022 -2023 ലെ (-2.7) നെഗറ്റീവ് വളർച്ചയെ അപേക്ഷിച്ച് 2023-24 ൽ .5 ശതമാനം പോസിറ്റീവ് വളർച്ച രേഖപ്പെടുത്തി. മൂലധന അടങ്കലും മൂലധന ചെലവും യഥാക്രമം 2.9 ശതമാനവും .6 ശതമാനവും കുറഞ്ഞു.

Share4SendShareTweet3

Related Posts

എൻറെ പൊന്നെ ഇതെന്തൊരുപോക്ക് ;ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ദുബായിൽ സ്വർണവില.

എൻറെ പൊന്നെ ഇതെന്തൊരുപോക്ക് ;ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ദുബായിൽ സ്വർണവില.

September 2, 2025
സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയായി; 2.83 കോടി വോട്ടർമാർ

സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയായി; 2.83 കോടി വോട്ടർമാർ

September 2, 2025
ചൈനീസ് ഉത്പന്നങ്ങൾക്ക്‌ മികച്ച വിപണി സാധ്യത നൽകി ലുലു:ചൈനയിൽ നിന്നുള്ള ഉന്നത സംഘം ലുലുവിലെത്തി

ചൈനീസ് ഉത്പന്നങ്ങൾക്ക്‌ മികച്ച വിപണി സാധ്യത നൽകി ലുലു:ചൈനയിൽ നിന്നുള്ള ഉന്നത സംഘം ലുലുവിലെത്തി

September 1, 2025
രൂപയുടെ മൂല്യത്തകർച്ച മുതലാക്കി പ്രവാസികൾ; നാട്ടിലേക്കു പണം അയയ്ക്കാൻ വൻ തിരക്ക്

രൂപയുടെ മൂല്യത്തകർച്ച മുതലാക്കി പ്രവാസികൾ; നാട്ടിലേക്കു പണം അയയ്ക്കാൻ വൻ തിരക്ക്

August 30, 2025
​ നാഷണൽ ബാങ്ക് ഓഫ് ഫുജൈറയുടെ സേവനങ്ങൾ ഇനി ലുലു എക്സ്ചേഞ്ച് വഴിയും.

​ നാഷണൽ ബാങ്ക് ഓഫ് ഫുജൈറയുടെ സേവനങ്ങൾ ഇനി ലുലു എക്സ്ചേഞ്ച് വഴിയും.

August 30, 2025
മെന മേഖലയിലെ ആദ്യ ഫിന്‍ടെക് സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയുമായി ഒ ഗോള്‍ഡും ബോട്ടിമും

മെന മേഖലയിലെ ആദ്യ ഫിന്‍ടെക് സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയുമായി ഒ ഗോള്‍ഡും ബോട്ടിമും

August 28, 2025

Recommended

യുഎഇ നിർണായകമായ പൊതു, സ്വകാര്യ മേഖലകളെ ലക്ഷ്യമിട്ടുള്ള 600-ലധികം സൈബർ ആക്രമണങ്ങൾ പരാജയപ്പെടുത്തിയതായി സൈബർ സുരക്ഷാ കൗൺസിൽ

യുഎഇ നിർണായകമായ പൊതു, സ്വകാര്യ മേഖലകളെ ലക്ഷ്യമിട്ടുള്ള 600-ലധികം സൈബർ ആക്രമണങ്ങൾ പരാജയപ്പെടുത്തിയതായി സൈബർ സുരക്ഷാ കൗൺസിൽ

5 months ago
ഇന്ത്യൻ അസോസിയേഷൻ സമ്മർ ക്യാമ്പിന് തുടക്കമായി. ഓഗസ്റ്റ് 15 ന് സമാപനം.

ഇന്ത്യൻ അസോസിയേഷൻ സമ്മർ ക്യാമ്പിന് തുടക്കമായി. ഓഗസ്റ്റ് 15 ന് സമാപനം.

3 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025