• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home India

ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങണിയിച്ചു തിരിച്ചയച്ച നടപടി: അമേരിക്കയെ ആശങ്ക അറിയിച്ച് ഇന്ത്യ

February 8, 2025
in India, NEWS, World
A A
ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങണിയിച്ചു തിരിച്ചയച്ച നടപടി: അമേരിക്കയെ ആശങ്ക അറിയിച്ച് ഇന്ത്യ
25
VIEWS

ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങണിയിച്ചു തിരിച്ചയക്കുന്ന നടപടിയില്‍ അമേരിക്കയെ ആശങ്ക അറിയിച്ചതായി ഇന്ത്യ. കുടിയേറ്റക്കാര്‍ക്കെതിരെ മോശമായി പെരുമാറരുതെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. 487 ഇന്ത്യക്കാരെ കൂടി അമേരിക്ക തിരികെ അയക്കുമെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. അമേരിക്കന്‍ നടപടിയെ ന്യായീകരിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ വിലങ്ങുകളണിയിച് സൈനിക വിമാനത്തില്‍ നാടുകടത്തിയ അമേരിക്കയുടെ നടപടിക്കെതിരെ രാജ്യ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റ പ്രതികരണം. കുടിയേറ്റക്കാരോട് മോശമായി പെരുമാറരുത്. മോശം പെരുമാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിഷയം യുഎസ് അധികാരികളെ ധരിപ്പിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.2012 ല്‍ ഇന്ത്യക്കാരെ വിലങ്ങണിയിച്ച് നാടുകടത്തിയതില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നില്ലെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. ഇന്ത്യയില്‍ നിന്നും അനധികൃതമായി കുടിയേറിയ 487 പേരെ കൂടി തീരികെ അയക്കാനുണ്ടെന്നും, യുഎസുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ നല്‍കിയ നോട്ടീസുകള്‍ ഇന്നും ചെയര്‍മാന്‍ തള്ളി.വിഷയം പാര്‍ലമെന്റിന് പുറത്തേക്ക് ചര്‍ച്ചയാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു, പി സി സികളുടെ നേതൃത്വത്തില്‍ സംസ്ഥാന, ജില്ല ആസ്ഥാനങ്ങളില്‍ പ്രതിഷേധിക്കും ഡല്‍ഹി പിസിസി അധ്യക്ഷന്‍ ദേവേന്ദ്ര യാദവിന്റെ നേതൃത്വത്തിലുള്ള സംഘം ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി.

Share4SendShareTweet3

Related Posts

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

June 6, 2025
പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

June 6, 2025
പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

June 6, 2025
എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

June 6, 2025
ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

June 6, 2025
ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

June 6, 2025

Recommended

മേയ്ത്ര ഹോസ്പിറ്റൽ കെ.എം.സി.സി യു.എ.ഇ ചാപ്റ്ററുമായി സഹകരിച്ച് മേയ്ത്ര-കെ.എം.സി.സി എൻ.ആർ.ഐ പ്രിവിലേജ് കാർഡ് പുറത്തിറക്കി.

മേയ്ത്ര ഹോസ്പിറ്റൽ കെ.എം.സി.സി യു.എ.ഇ ചാപ്റ്ററുമായി സഹകരിച്ച് മേയ്ത്ര-കെ.എം.സി.സി എൻ.ആർ.ഐ പ്രിവിലേജ് കാർഡ് പുറത്തിറക്കി.

3 years ago
ആസ്റ്റര്‍ ക്ലിനിക്‌സും – ഡിവൈയു ഹെല്‍ത്ത് കെയര്‍ ചേർന്ന് ദുബായില്‍ സംയോജിത ശിശു പരിചരണ കേന്ദ്രം ആരംഭിച്ചു

ആസ്റ്റര്‍ ക്ലിനിക്‌സും – ഡിവൈയു ഹെല്‍ത്ത് കെയര്‍ ചേർന്ന് ദുബായില്‍ സംയോജിത ശിശു പരിചരണ കേന്ദ്രം ആരംഭിച്ചു

5 days ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025