ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ 2025 വർഷത്തെ ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ സജാദ് നാട്ടിക (പ്രസിഡന്റ്) നയിച്ച ഔദ്യോഗിക പാനലിലെ മുഴുവൻ പേരും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.
രാജീവ് എസ് (ജന. സെക്രട്ടറി), മുഹമ്മദ് മൊഹിദീൻ (ട്രഷ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. എട്ടാം തവണയാണ് സജാദ് നാട്ടിക ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷന്റെ പ്രസിഡന്റ് പദവി അലങ്കരിക്കുന്നത്.സജാദ് നാട്ടികയുടെ പാനലിലെ പ്രസിഡന്റും ജനറൽ സെക്രട്ടറിയും ട്രഷററുമടക്കം ഏഴുപേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മുൻ വൈസ് പ്രസിഡന്റ് വിദ്യാധരൻ നയിച്ച പാനലിലെ മുഴുവൻ പേരും പരാജയപ്പെട്ടു.11 സീറ്റിൽ നാല് സീറ്റിലാണ് മത്സരം നടന്നത്. ആകെ 13 ഭരണ സമിതി അംഗങ്ങളാണ്. രണ്ടുപേരെ പിന്നീട് പ്രസിഡന്റും കമ്മിറ്റിയും കോ ഓപ്റ്റ് ചെയ്യും.സീക്രട്ട് ബാലറ്റിലൂടെ നടന്ന തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റായി ഷനൂജ് നമ്പ്യാർ, വെൽഫെയർ ആൻഡ് ചാരിറ്റി കോഒാർഡിനേറ്ററായി ടി.വി പ്രസൂദൻ, സാഹിത്യ വിഭാഗം കോഒാഡിനേറ്ററായി നവീൻ അപ്പുക്കുട്ടൻ, ശിശു- യുവജന ക്ഷേമം കോഒാഡിനേറ്ററായി ബിനു ബേബി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.റാഷിദ് പൊന്നാണ്ടി (ജോ. സെക്ര), ഷിനു ബേബി (സഹ ഖജാ), നസീർ സി.കെ (കല), മുഹമ്മദ് ഹനീഫ ജലീൽ (കായികം) എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട മറ്റു ഭാരവാഹികൾ. റിട്ടേണിങ് ഓഫിസറായി ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. സെയ്ഫുദ്ദീൻ ഹംസയും ഇലക്ഷൻ കമീഷണർമാരായി സി.ഐ തമ്പി, മാത്യു എബ്രഹാം, പി.പി.ജി ശ്യാം കുമാർ എന്നിവരെയും തിരഞ്ഞെടുത്തിരുന്നു. ബാസിൽ ബഷീർ, സജിത്ത് കുറിയ എന്നിവരാണ് ഓഡിറ്റർമാർ.