• About
  • Advertise
  • Careers
  • Contact
UAE vartha
13 May Tuesday
  • .
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
  • .
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
UAE vartha
No Result
View All Result
Home UAE Dubai

ദു​ബൈ ലൂ​പ്; ന​ഗ​ര​ത്തി​ൽ ഭൂ​ഗ​ർ​ഭ​പാ​ത വ​രു​ന്നു

February 14, 2025
in Dubai, NEWS, UAE
A A
ദു​ബൈ ലൂ​പ്; ന​ഗ​ര​ത്തി​ൽ ഭൂ​ഗ​ർ​ഭ​പാ​ത വ​രു​ന്നു
29
VIEWS

ദു​ബൈ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത രം​ഗ​ത്ത്​ വ​ൻ മു​ന്നേ​റ്റം സൃ​ഷ്ടി​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന ഭൂ​ഗ​ർ​ഭ പാ​ത​യു​ടെ നി​ർ​മാ​ണ​ത്തി​ന്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി​യും(​ആ​ർ.​ടി.​എ) അ​മേ​രി​ക്ക​ൻ ടെ​ക്​ ഭീ​മ​ൻ ഇ​ലോ​ൺ മ​സ്കി​ന്‍റെ ബോ​റി​ങ് ക​മ്പ​നി​യും ക​രാ​റി​ൽ ഒ​പ്പി​ട്ടു. ദു​ബൈ ലൂ​പ് എ​ന്ന പേ​രി​ൽ നി​ർ​മി​ക്കു​ന്ന 17 കി.​മീ​റ്റ​ർ പാ​ത​യി​ൽ 11 സ്റ്റേ​ഷ​നു​ക​ളു​ണ്ടാ​കു​മെ​ന്നും മ​ണി​ക്കൂ​റി​ൽ 20,000 പേ​ർ​ക്ക് ഇ​തു​വ​ഴി യാ​ത്ര​ചെ​യ്യാ​മെ​ന്നും അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി. ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​താ​യി​രി​ക്കും പാ​ത.ഇ​ലോ​ൺ മ​സ്ക്​ പ​​ങ്കെ​ടു​ത്ത ലോ​ക സ​ർ​ക്കാ​ർ ഉ​ച്ച​കോ​ടി​യി​ലെ സെ​ഷ​നി​ൽ യു.​എ.​ഇ നി​ർ​മി​ത​ബു​ദ്ധി, ഡി​ജി​റ്റ​ൽ ഇ​​ക്കോ​ണ​മി, റി​മോ​ട്ട്​ വ​ർ​ക്ക് ആ​പ്ലി​ക്കേ​ഷ​ൻ വ​കു​പ്പ്​ മ​ന്ത്രി ഉ​മ​ർ സു​ൽ​ത്താ​ൻ അ​ൽ ഉ​ല​മ​യാ​ണ്​ പ​ദ്ധ​തി സം​ബ​ന്ധി​ച്ച്​ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ബോ​റി​ങ്​ ക​മ്പ​നി യു.​എ​സി​ലെ ലാ​സ്​ വ​ഗാ​സ്​ ന​ഗ​ര​ത്തി​ൽ നി​ർ​മി​ച്ച ഭൂ​ഗ​ർ​ഭ പാ​ത​യു​ടെ രീ​തി​ത​ന്നെ​യാ​ണ്​ ദു​ബൈ​യി​ലും പി​ന്തു​ട​രാ​ൻ പോ​കു​ന്ന​തെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. അ​തി​ശ​യ​ക​ര​മാ​യ സം​വി​ധാ​ന​മാ​യി​രി​ക്കു​മി​തെ​ന്നും ഒ​രി​ക്ക​ൽ അ​നു​ഭ​വി​ച്ച​വ​ർ അ​തി​ഷ്ട​പ്പെ​ടു​മെ​ന്നും ഇ​ലോ​ൺ മ​സ്ക്​ പ​റ​ഞ്ഞു. ഭൂ​ക​മ്പം അ​ട​ക്ക​മു​ള്ള സ​മ​യ​ങ്ങ​ളി​ൽ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ ഗ​താ​ഗ​ത സം​വി​ധാ​ന​മാ​ണ്​ ഭൂ​ഗ​ർ​ഭ​പാ​ത​യെ​ന്നും മ​ന്ത്രി ഉ​മ​ർ സു​ൽ​ത്താ​ൻ അ​ൽ ഉ​ല​മ​യു​ടെ ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി​യാ​യി മ​സ്ക്​ വ്യ​ക്​​ത​മാ​ക്കി.ഭൂ​ക​മ്പ സ​മ​യ​ത്ത്​ മാ​ത്ര​മ​ല്ല പേ​മാ​രി അ​ട​ക്ക​മു​ള്ള പ്ര​കൃ​തി ദു​ര​ന്ത​ത്തി​ന്‍റെ സ​ന്ദ​ർ​ഭ​ത്തി​ലും ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​ണ്​ സം​വി​ധാ​ന​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.ലോ​ക സ​ർ​ക്കാ​ർ ഉ​ച്ച​കോ​ടി​യി​ലെ പ്ര​ഖ്യാ​പ​ന​ത്തി​ന്​ ശേ​ഷം ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം പ​ദ്ധ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ എ​ക്സ്​ അ​ക്കൗ​ണ്ട്​ വ​ഴി വെ​ളി​പ്പെ​ടു​ത്തി. പ​ദ്ധ​തി ഗ​താ​ഗ​ത രം​ഗ​ത്ത്​ വി​പ്ല​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്ക്​ തി​രി​കൊ​ളു​ത്തു​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ലൂ​പി​ലൂ​ടെ ഒ​രി​ട​ത്തു​നി​ന്ന്​ ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്ക്​ സ്​​റ്റോ​പ്പി​ല്ലാ​തെ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​നം മ​ണി​ക്കൂ​റി​ൽ 160 കി.​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​ണ്​ ഓ​ടു​ക. ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ളാ​ണ്​ ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്​ എ​ന്ന​തി​നാ​ൽ പ്ര​കൃ​തി സൗ​ഹൃ​ദ​പ​ര​വു​മാ​യി​രി​ക്കും. ലോ​ക സ​ർ​ക്കാ​ർ ഉ​ച്ച​കോ​ടി​യി​ൽ ശൈ​ഖ്​ ഹം​ദാ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ ബോ​റി​ങ്​ ക​മ്പ​നി​യും ആ​ർ.​ടി.​എ​യും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്.
2016ൽ ​ഇ​ലോ​ൺ മ​സ്‌​ക് സ്ഥാ​പി​ച്ച ഒ​രു അ​ടി​സ്ഥാ​ന സൗ​ക​ര്യ, ഭൂ​ഗ​ർ​ഭ​പാ​ത നി​ർ​മാ​ണ, സേ​വ​ന ക​മ്പ​നി​യാ​ണ് ബോ​റി​ങ്​ ക​മ്പ​നി. ഭൂ​ഗ​ർ​ഭ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ വി​ക​സി​പ്പി​ച്ചു​കൊ​ണ്ട് ന​ഗ​ര​ങ്ങ​ളി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യാ​ണ് ഇ​ത് രൂ​പ​വ​ത്ക​രി​ച്ച​ത്. വാ​ഹ​ന​ങ്ങ​ൾ, ച​ര​ക്ക് ഗ​താ​ഗ​തം, അ​തി​വേ​ഗ ഗ​താ​ഗ​തം എ​ന്നി​വ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന ചെ​ല​വ്​ കു​റ​ഞ്ഞ​തും വേ​ഗ​ത്തി​ൽ നി​ർ​മി​ക്കാ​വു​ന്ന​തു​മാ​യ തു​ര​ങ്ക​ങ്ങ​ളി​ലാ​ണ് ക​മ്പ​നി ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്.

Share5SendShareTweet3

Recommended

ഇസ്മയിൽ മേലടിയുടെ  ഇംഗ്ലീഷ്  കവിതാസമാഹാരത്തിന്റെ തമിഴ് വിവർത്തനമായ “പുലം പെയർ മണൽ തുകൽകൾ” പ്രകാശനം ചെയ്തു.

ഇസ്മയിൽ മേലടിയുടെ ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ തമിഴ് വിവർത്തനമായ “പുലം പെയർ മണൽ തുകൽകൾ” പ്രകാശനം ചെയ്തു.

3 years ago

കൽക്കരി ക്ഷാമം കേന്ദ്രത്തിന്റെ സൃഷ്ടി; ലക്ഷ്യം സ്വകാര്യ ഖനികളെ സഹായിക്കൽ

4 years ago
  • About
  • Advertise
  • Careers
  • Contact
Call us: +1 234 UAENEWS

Copyright © 2021

No Result
View All Result
  • .
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി

Copyright © 2021