• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home Business

പ്രോസ്പെര എൻആർഇ സേവിംഗ്സ് അക്കൗണ്ട് പുറത്തിറക്കി ഫെഡറൽ ബാങ്ക്

February 14, 2025
in Business, NEWS, UAE
A A
പ്രോസ്പെര എൻആർഇ സേവിംഗ്സ് അക്കൗണ്ട് പുറത്തിറക്കി ഫെഡറൽ ബാങ്ക്
42
VIEWS

ഫെഡറൽ ബാങ്കിന്റെ പ്രോസ്പെര എന്ന പേരിലുള്ള പുതിയ എൻആർഇ സേവിംഗ്സ് അക്കൗണ്ട് ആണ് പുതിയ എംഡിയുടെ ആദ്യ ഗൾഫ് സന്ദർശനത്തിൽ ഫെഡറൽ ബാങ്ക് പുറത്തിറക്കിയത് . 60 ലക്ഷം രൂപയുടെ കോംപ്ലിമെന്ററി ഇൻഷുറൻസ് ആനുകൂല്യങ്ങളും എയർപോർട്ട് ലൗഞ്ച് ആക്സസും ഡെബിറ്റ് കാർഡ് സ്പെൻഡിന് റിവാർഡ് പോയിന്റുകളും ഉൾപ്പെടെ അനേകം ആനുകൂല്യങ്ങൾ ഉൾക്കൊള്ളിച്ച്, ജീവിതത്തിൽ മുന്നേറാൻ ഉത്സുകരായ പ്രവാസികൾക്ക് അനുയോജ്യമായ വിധത്തിൽ രൂപകൽപ്പന ചെയ്തതാണ് പ്രോസ്പെര എൻആർഇ സേവിംഗ്സ് അക്കൗണ്ട്.പ്രവാസി സമൂഹവുമായി ബന്ധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് ഫെഡറൽ ബാങ്കിന്റെ പുതിയ എംഡിയുടെ ആദ്യ ഗൾഫ് സന്ദർശനം നടത്തിയത് .2024 സെപ്റ്റംബറിൽ ചുമതലയേറ്റെടുത്ത ശേഷം ഫെഡറൽ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി ഇ ഓയുമായ കെ വി എസ് മണിയൻ അന്താരാഷ്ട്ര തലത്തിലെ ആദ്യ വാർത്ത സമ്മേളനത്തിൽ ആണ് ദുബായിൽ പങ്കെടുത്തത് . ഗൾഫ് മേഖലയിലെ പ്രവാസി സമൂഹവുമായി ഫെഡറൽ ബാങ്കിനുള്ള സുദൃഢമായ ബന്ധത്തെക്കുറിച്ചും കഴിഞ്ഞ പതിനേഴു വർഷമായി യുഎഇയിലുള്ള ബാങ്കിന്റെ പ്രതിനിധികാര്യാലയം നിർവഹിക്കുന്ന സേവനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.“ഏഴുപതിറ്റാണ്ടിലധികമായി, ലോകമെമ്പാടുമുള്ള പ്രവാസികളുടെ സാമ്പത്തിക അഭിലാഷങ്ങൾ സഫലീകരിക്കാനും നാടുമായുള്ള ആത്മബന്ധം കാത്തുസൂക്ഷിക്കാനും സഹായിക്കുന്ന ഒരു വിശ്വസ്തപങ്കാളിയാണ് ഫെഡറൽ ബാങ്ക്,” കെ വി എസ് മണിയൻ പറഞ്ഞു. “ഇന്ന് ഇന്ത്യയിലേക്കുള്ള വ്യക്തിഗത റെമിറ്റൻസിന്റെ അഞ്ചിലൊന്നും ഫെഡറൽ ബാങ്ക് വഴിയാണെന്നത് പ്രവാസിസമൂഹവും ഞങ്ങളുടെ റെമിറ്റൻസ് പങ്കാളികളും ബാങ്കിൽ അർപ്പിച്ചിട്ടുള്ള വിശ്വാസത്തിന് നിദർശനമാണ്. അടിസ്ഥാന ബാങ്കിംഗ് സൗകര്യങ്ങൾക്കപ്പുറം, തങ്ങളുടെ ജീവിതശൈലിയ്ക്കും അഭിലാഷങ്ങൾക്കും ചേർന്ന ബാങ്കിംഗ് അനുഭവങ്ങൾ പ്രതീക്ഷിക്കുന്നവരാണ് ഇന്നത്തെ പ്രവാസികളെന്ന് ഞങ്ങൾക്കു മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. ഇടപാടുകാരുടെ ആവശ്യങ്ങൾക്കും മാറുന്ന സാഹചര്യങ്ങൾക്കും ചേർന്ന തരത്തിൽ ഞങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും നിരന്തരം മെച്ചപ്പെടുത്തുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.”
ബാങ്കിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഡെപ്പോസിറ്റ്സ്, വെൽത് ആൻഡ് ബാൻകാ കൺട്രി ഹെഡുമായ ജോയ് പി വി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബ്രാഞ്ച് ബാങ്കിംഗ് ഹെഡുമായ ഇക്ബാൽ മനോജ്, അബുദാബിയിലെ ചീഫ് റെപ്രസന്റേറ്റീവ് ഓഫീസർ അരവിന്ദ് കാർത്തികേയൻ, ദുബായിലെ ചീഫ് റെപ്രസെന്റേറ്റീവ് ഓഫീസർ ഷെറിൻ കുര്യാക്കോസ് എന്നീ മുതിർന്ന ഉദ്യോഗസ്ഥരും മണിയന്റെ ഒപ്പമുണ്ടായിരുന്നു.“തങ്ങളുടെ എൻആർഐ ബിസിനസിന്റെ വലിയ പങ്കും ഗൾഫിൽ നിന്നായതുകൊണ്ട് ഫെഡറൽ ബാങ്കിന്റെ പ്രധാനപ്പെട്ട ഒരു മാർക്കറ്റാണ് യുഎഇ,” ജോയ് പി വി പറഞ്ഞു. “ഇന്ത്യൻ പ്രവാസികളുടെ പ്രതീക്ഷകളെപ്പറ്റി ഞങ്ങൾക്കുള്ള ധാരണയും അവർക്കു മികച്ച സേവനം ഉറപ്പു വരുത്തുന്നതിൽ ഞങ്ങൾക്കുള്ള പ്രതിബദ്ധതയും ഞങ്ങളുടെ പുതിയ ഓഫറുകളിൽ ദൃശ്യമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെഡറൽ ബാങ്കിന്റെ മൊബൈൽ ബാങ്കിങ് പ്ലാറ്റഫോമായ ഫെഡ്‌മൊബൈൽ വഴി പ്രവാസികൾക്ക് പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് സ്‌കീം (പി ഐ എസ്) അക്കൗണ്ട് തുടങ്ങാൻ സൗകര്യമൊരുക്കുന്ന പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം ഇക്‌ബാൽ മനോജ് നിർവഹിച്ചു. ഈ സൗകര്യമുപയോഗിച്ച് പ്രവാസികൾക്ക് ഓഹരിവിപണിയിൽ നിക്ഷേപം നടത്താവുന്നതാണ്.
റെമിറ്റൻസ് സർവീസിൽ മുൻനിര ബാങ്ക്, രാജ്യാന്തര പണമിടപാടിൽ ഡിജിറ്റൽ നവീകരണം, പ്രധാന എൻആർഐ മാർക്കറ്റുകളിൽ ഉടനീളം ശക്തമായ സാന്നിധ്യം, യുഎഇയിലെ ശക്തമായ റെമിറ്റൻസ് പാർട്ണർഷിപ് നെറ്റ് വർക്ക്, പ്രവാസി നിക്ഷേപങ്ങളിൽ സുസ്ഥിരമായ വളർച്ച തുടങ്ങി എൻആർഐ ബാങ്കിംഗ് മേഖലയിൽ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും ബാങ്ക് എടുത്തു പറഞ്ഞു.

Share7SendShareTweet5

Related Posts

യുഎഇയില്‍ സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം

യുഎഇയില്‍ സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം

July 21, 2025
വിപ്ലവ സൂര്യന് വിട; വി എസിന്റെ മൃതദേഹം എ കെ ജി സെന്ററിൽ പൊതുദർശനത്തിന് വെക്കും, സംസ്കാരം ബുധനാഴ്ച

വിപ്ലവ സൂര്യന് വിട; വി എസിന്റെ മൃതദേഹം എ കെ ജി സെന്ററിൽ പൊതുദർശനത്തിന് വെക്കും, സംസ്കാരം ബുധനാഴ്ച

July 21, 2025
ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: എട്ടാമത്തെ സഹായ കപ്പൽ ഗസ്സയിലേയ്ക്ക് പുറപ്പെട്ടു

ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: എട്ടാമത്തെ സഹായ കപ്പൽ ഗസ്സയിലേയ്ക്ക് പുറപ്പെട്ടു

July 18, 2025
ദുബായ് ഹെൽത്ത്‌കെയർ സിറ്റി എക്സിറ്റിൽ ഗതാഗതം കൂടുതൽ എളുപ്പമാകുന്നു ; ആർടിഎയുടെ നവീകരണ പ്രവൃത്തി ഈ മാസം 20ന് പൂര്‍ത്തിയാകും

ദുബായ് ഹെൽത്ത്‌കെയർ സിറ്റി എക്സിറ്റിൽ ഗതാഗതം കൂടുതൽ എളുപ്പമാകുന്നു ; ആർടിഎയുടെ നവീകരണ പ്രവൃത്തി ഈ മാസം 20ന് പൂര്‍ത്തിയാകും

July 18, 2025
ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

July 18, 2025
മലൈഹ നാഷണൽ പാർക്കിൽ 2.1 ലക്ഷം വർഷത്തെ ചരിത്രം പഠിക്കാൻ അവസരം

മലൈഹ നാഷണൽ പാർക്കിൽ 2.1 ലക്ഷം വർഷത്തെ ചരിത്രം പഠിക്കാൻ അവസരം

July 18, 2025

Recommended

കടലിൽ കപ്പലിന് തീപിടിച്ചു; 10 ഏഷ്യൻ നാവികരെ യുഎഇ നാഷണൽ ഗാർഡ് രക്ഷപ്പെടുത്തി

കടലിൽ കപ്പലിന് തീപിടിച്ചു; 10 ഏഷ്യൻ നാവികരെ യുഎഇ നാഷണൽ ഗാർഡ് രക്ഷപ്പെടുത്തി

3 months ago
ഫാത്തിമ ഷെരീഫയുടെ കവിതാ സമാഹാരം ആദിൽ അബ്ദുൽ സലാമിന് നൽകി പ്രകാശനം ചെയ്തു

ഫാത്തിമ ഷെരീഫയുടെ കവിതാ സമാഹാരം ആദിൽ അബ്ദുൽ സലാമിന് നൽകി പ്രകാശനം ചെയ്തു

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025