• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home India

നിയമവിരുദ്ധമായി പ്രവേശിക്കുന്നവർക്കു ഒരു രാജ്യത്തും താമസിക്കാൻ അവകാശമില്ല; ഇന്ത്യക്കാരെ തിരികെ സ്വീകരിക്കും’

February 14, 2025
in India, World
A A
നിയമവിരുദ്ധമായി പ്രവേശിക്കുന്നവർക്കു ഒരു രാജ്യത്തും താമസിക്കാൻ അവകാശമില്ല; ഇന്ത്യക്കാരെ തിരികെ സ്വീകരിക്കും’
25
VIEWS

നിയമവിരുദ്ധമായി യുഎസിൽ താമസിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനെയും തിരികെ സ്വീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമവിരുദ്ധമായി ഒരു രാജ്യത്ത് പ്രവേശിക്കുന്ന ആർക്കും അവിടെ താമസിക്കാൻ അവകാശമില്ല. ഇതു ലോകമാകെ ബാധകമാണ്. മനുഷ്യക്കടത്ത് അവസാനിപ്പിക്കാൻ ശ്രമിക്കണമെന്നും മോദി പറഞ്ഞു.104 ഇന്ത്യക്കാരെ സൈനിക വിമാനത്തിൽ കൈകാലുകൾ ബന്ധിച്ച് ഇന്ത്യയിലേക്കു യുഎസ് നാടുകടത്തിയതു വിവാദമായി ഒരാഴ്ച കഴിഞ്ഞാണു മോദിയുടെ പ്രസ്താവന. ‘‘ഇന്ത്യയിലെ ചെറുപ്പക്കാരും പാവങ്ങളും ദരിദ്രരുമായ ജനങ്ങൾ കുടിയേറ്റത്തിൽ വഞ്ചിതരാണ്. വലിയ സ്വപ്നങ്ങളും വാഗ്ദാനങ്ങളും കണ്ടുംകേട്ടും ആകർഷിക്കപ്പെടുന്ന വളരെ സാധാരണ കുടുംബങ്ങളിലെ കുട്ടികളാണിവർ. എന്തിനാണ് കൊണ്ടുവരുന്നതെന്ന് അറിയാതെയാണു പലരും എത്തുന്നത്.മനുഷ്യക്കടത്തിലൂടെയാണു പലരെയും കൊണ്ടുവരുന്നത്. മനുഷ്യക്കടത്ത് അവസാനിപ്പിക്കാൻ ഇന്ത്യയും യുഎസും സംയുക്തമായി ശ്രമിക്കണം. ഞങ്ങളുടെ ഏറ്റവും വലിയ പോരാട്ടം ആ മുഴുവൻ വ്യവസ്ഥയ്‌ക്കെതിരെയാണ്. ഇതിനു ട്രംപ് പൂർണമായും സഹകരിക്കുമെന്ന് ഉറപ്പുണ്ട്.’’– മോദി പറഞ്ഞു. 2008ലെ മുംബൈ ഭീകാരാക്രമണക്കേസിലെ കുറ്റവാളി തഹാവൂർ റാണയെ കൈമാറുമെന്നു ട്രംപ് പറഞ്ഞതിനോടും മോദി പ്രതികരിച്ചു.‘‘ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും യുഎസും ഒരുമിച്ചാണ്. 2008ൽ മുംബൈയിൽ ഭീകരാക്രമണം നടത്തിയ കുറ്റവാളിയെ ഇന്ത്യയ്ക്കു കൈമാറാൻ തീരുമാനിച്ചതിൽ ട്രംപിനോടു നന്ദി പറയുന്നു. ഇന്ത്യയിലെ കോടതികൾ ഉചിത നടപടി സ്വീകരിക്കും’’. മോദി പറഞ്ഞു. ഇന്ത്യയ്ക്ക് എണ്ണയും പ്രകൃതിവാതകവും നൽകുന്ന മുൻനിര വിതരണക്കാരായി യുഎസിനെ മാറ്റുന്ന സുപ്രധാന ഊർജ കരാറിനു ധാരണയായെന്നു ട്രംപ് വ്യക്തമാക്കി.

Share4SendShareTweet3

Related Posts

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറും പ്രമുഖ അമേരിക്കന്‍ വ്യവസായിയുമായ ഡോ. എം. അനിരുദ്ധന്‍ അന്തരിച്ചു

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറും പ്രമുഖ അമേരിക്കന്‍ വ്യവസായിയുമായ ഡോ. എം. അനിരുദ്ധന്‍ അന്തരിച്ചു

July 18, 2025
സെർബിയൻ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ബെൽഗ്രേഡിൽ

സെർബിയൻ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ബെൽഗ്രേഡിൽ

July 17, 2025
യു.എ.ഇയുടെ 13 സഹായ ട്രക്കുകൾ ഗസ്സയിലെത്തി

യു.എ.ഇയുടെ 13 സഹായ ട്രക്കുകൾ ഗസ്സയിലെത്തി

July 12, 2025
അഹമ്മദാബാദ് വിമാന ദുരന്തം: ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകട കാരണമെന്ന് പ്രാഥമിക റിപ്പോർട്ട്

അഹമ്മദാബാദ് വിമാന ദുരന്തം: ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകട കാരണമെന്ന് പ്രാഥമിക റിപ്പോർട്ട്

July 12, 2025
ഇന്ത്യക്കാർക്ക് മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ച് ഉടൻ യാത്ര ചെയ്യാനാകും: സി ജി സതീഷ് കുമാർ ശിവൻ :യു.പി.ഐ ആപ്പ് മുഖേനയുള്ള പണമിടപാട് വിപുലീകരിക്കാനും ലക്ഷ്യം

ഇന്ത്യക്കാർക്ക് മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ച് ഉടൻ യാത്ര ചെയ്യാനാകും: സി ജി സതീഷ് കുമാർ ശിവൻ :യു.പി.ഐ ആപ്പ് മുഖേനയുള്ള പണമിടപാട് വിപുലീകരിക്കാനും ലക്ഷ്യം

July 12, 2025
ദുബായിൽ നല്ല പെരുമാറ്റമുള്ളവർക്ക് പ്രത്യേക അംഗീകാരം:ഒരു പുഞ്ചിരി മതി

ദുബായിൽ നല്ല പെരുമാറ്റമുള്ളവർക്ക് പ്രത്യേക അംഗീകാരം:ഒരു പുഞ്ചിരി മതി

June 26, 2025

Recommended

യു എ ഇയിൽ മയക്കുമരുന്ന് ദുരുപയോഗത്തിനെതിരേ നടപടി കടുപ്പിക്കാനൊരുങ്ങി ദുബായ് കസ്റ്റംസ്.

യു എ ഇയിൽ മയക്കുമരുന്ന് ദുരുപയോഗത്തിനെതിരേ നടപടി കടുപ്പിക്കാനൊരുങ്ങി ദുബായ് കസ്റ്റംസ്.

3 years ago
പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് ഐഡി കാര്‍ഡുകള്‍

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് ഐഡി കാര്‍ഡുകള്‍

3 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025