ഒമാനിലെ കാഴ്ചകൾ കാണാൻ കഴിഞ്ഞ വര്‍ഷം എത്തിയത് നാല് മില്യൻ സഞ്ചാരികൾ. ദേശീയ സ്ഥിതിവിവര കേന്ദ്ര (എന്‍ സി എസ് ഐ)ത്തിന്റേതാണ് റിപ്പോര്‍ട്ട്. സന്ദർശകരിൽ ഒമാനിലെത്തിയവരില്‍ യു എ ഇയില്‍ നിന്നുള്ളവരാണ് മുൻപിൽ–1,185,880 പേര്‍. തൊട്ടുപിന്നിൽ ഇന്ത്യക്കാരാണ്–623,623.ഇന്ത്യന്‍ പൗരന്‍മാര്‍ കഴിഞ്ഞ വര്‍ഷം ഒമാന്‍ സന്ദര്‍ശിച്ചതായും വാര്‍ഷിക കണക്കുകള്‍ വ്യക്തമാക്കുന്നു. 203,055 സഞ്ചാരികളുമായി യമനികളാണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യന്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും ടൂറിസം സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനും ഇന്ത്യന്‍ നഗരങ്ങളില്‍ ഒമാന്‍ പൈതൃക, വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ പ്രമോഷനല്‍ ക്യാംപെയ്ൻ അടുത്തിടെ നടന്നിരുന്നു. വലിയ സ്വീകാര്യതയാണ് ക്യാംപെയ്ന് ലഭിച്ചിരുന്നത്. ഇതിന്റെ ഫലം കൂടിയാണ് സന്ദര്‍ശകരിലെ വര്‍ധനവ്.ഒമാനി ചരിത്ര പൈതൃകം, പ്രകൃതിരമണീയമായ ടൂറിസം സാധ്യതകള്‍, വിവാഹങ്ങള്‍, ഇവന്റുകള്‍, കോണ്‍ഫറന്‍സ്, എക്‌സിബിഷന്‍ ടൂറിസം തുടങ്ങി ഒട്ടനവധി ടൂറിസം സാധ്യതകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ ആകര്‍ഷകമായ സ്ഥലങ്ങളും വൈവിധ്യമാര്‍ന്ന അനുഭവങ്ങളും ഉയര്‍ത്തിക്കാട്ടുകയെന്ന ലക്ഷ്യത്തിലായിരുന്നു ക്യാംപെയ്ൻ നടത്തിയത്.