• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home GCC

ഉമ്മന്‍ചാണ്ടി കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം അഷ്‌റഫ് താമരശ്ശേരിക്ക്.സി.പി ശ്രീധരന്‍ സര്‍ഗശ്രേഷ്ഠ പുരസ്‌കാരം സുധാ മേനോന്.വീക്ഷണം മാധ്യമ പുരസ്‌കാരം നിഷാ പുരുഷോത്തമന്.

February 18, 2025
in GCC, Kerala, NEWS, UAE
A A
ഉമ്മന്‍ചാണ്ടി കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം അഷ്‌റഫ് താമരശ്ശേരിക്ക്.സി.പി ശ്രീധരന്‍ സര്‍ഗശ്രേഷ്ഠ പുരസ്‌കാരം സുധാ മേനോന്.വീക്ഷണം മാധ്യമ പുരസ്‌കാരം നിഷാ പുരുഷോത്തമന്.
29
VIEWS

വീക്ഷണം’ ദിനപത്രം ഏര്‍പ്പെടുത്തിയ വിവിധ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കരുതലും കാവലുമായ് പാവപ്പെട്ട ജനതയ്ക്ക് ഒപ്പം നിന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകന് നല്‍കുന്ന ‘വീക്ഷണം ഉമ്മന്‍ചാണ്ടി കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം’ പ്രവാസ ലോകത്ത് സ്തുത്യര്‍ഹമായ സേവനം ചെയ്ത് മാതൃകയായ അഷ്‌റഫ് താമരശ്ശേരിക്ക് സമ്മാനിക്കും. താമരശ്ശേരി ചുങ്കം സ്വദേശിയായ അഷ്‌റഫ് ഇതിനകം രണ്ടായിത്തിലേറെ പ്രവാസികളുടെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. ആശ്രയം അറ്റുപോകുന്ന പ്രവാസികള്‍ക്ക് ആലംബമായ് പ്രവര്‍ത്തിക്കുകയാണ് അഷ്‌റഫ് താമരശ്ശേരിയെന്ന് ജൂറി വിലയിരുത്തി. കഴിഞ്ഞ തവണ സിസ്റ്റര്‍ ലുസി ചക്കാലയ്ക്കലാണ് അവാര്‍ഡിന് അര്‍ഹയായത്. 50,000/രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് വീക്ഷണം മാനേജിങ് ഡയറക്ടറും എഡിറ്ററുമായ അഡ്വ.ജയ്‌സണ്‍ ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഗ്‌നി സ്ഫുലിംഗമുള്ള തൂലികയുമായ് പത്രപ്രവര്‍ത്തനത്തിലും സാഹിത്യ രംഗത്തും ഒരുപോലെ തിളങ്ങിയ വീക്ഷണത്തിന്റെ പ്രഥമ പത്രാധിപര്‍ സി.പി ശ്രീധരന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ‘വീക്ഷണം സര്‍ഗശ്രേഷ്ഠ പുരസ്‌കാരം’ ഇത്തവണ എഴുത്തുകാരി സുധാ മേനോന് നല്‍കും. വര്‍ഗീയതയ്ക്കും വിഭാഗീയ ചിന്തകള്‍ക്കുമെതിരെ എഴുത്തിലൂടെ പ്രതികരിക്കുകയും ചരിത്രത്തെ സത്യസന്ധമായ് ഖനനം ചെയ്‌തെടുക്കുകയും ചെയ്യുന്ന സുധാ മേനോന്റെ അക്ഷരങ്ങള്‍ പ്രതിരോധത്തിന്റെ അടയാളവാക്യമാണെന്ന് ജൂറി വിലയിരുത്തി. ഡോ. എം.ലീലാവതിക്കാണ് കഴിഞ്ഞ തവണ സര്‍ഗശ്രേഷ്ഠ പുരസ്‌കാരം നല്‍കിയത്. മാധ്യമ പ്രവര്‍ത്തന മേഖലയില്‍ വേറിട്ട ശൈലിയും നിലപാടുകളുംകൊണ്ട് ശ്രദ്ധേയയായ യുവ മാധ്യമ പ്രവര്‍ത്തക ‘മനോരമ ന്യൂസി’ലെ നിഷാ പുരുഷോത്തമന് ഇത്തവണത്തെ ‘വീക്ഷണം മാധ്യമ പുരസ്‌കാരം’ സമര്‍പ്പിക്കും. കഴിഞ്ഞ തവണ ‘ദ ടെലഗ്രാഫി’ലെ എഡിറ്ററായിരുന്ന ആര്‍.രാജഗോപാലിനാണ് പുരസ്‌കാരം നല്‍കിയത്. ഡോ. ശൂരനാട് രാജശേഖരന്‍, കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.സി ദിലീപ്കുമാര്‍, കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്. ഇതോടൊപ്പം വീക്ഷണം പ്രവാസി പുരസ്‌കാരവും മികച്ച സംരംഭകര്‍ക്കുള്ള വീക്ഷണം ബിസിനസ് പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും. വീക്ഷണത്തിന്റെ 49ാം ആഘോഷത്തിന്റെ ഭാഗമായുള്ള ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുക. ഫെബ്രുവരി 19 ന് ബുധനാഴ്ച വൈകിട്ട് അഞ്ചിന് കോഴിക്കോട് ‘മിയാമി കണ്‍വെന്‍ഷന്‍ സെന്ററി’ ല്‍ സംഘടിപ്പിക്കുന്ന പരിപാടി കര്‍ണാടക നിയമസഭ സ്പീക്കര്‍ യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി, മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി, തെലങ്കാന ഗതാഗത മന്ത്രി പൊന്നം പ്രഭാകര്‍, എംപിമാരായ എം.കെ രാഘവന്‍, ഷാഫി പറമ്പില്‍, ജെബി മേത്തര്‍, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് എംഎല്‍എ, എഐസിസി സെക്രട്ടറി പി.സി വിഷ്ണുനാഥ് എംഎല്‍എ, ചാണ്ടി ഉമ്മന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍കുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എം.ലിജു, കെ.ജയന്ത്, പി.എം നിയാസ് ഉള്‍പ്പെടെ ദേശീയ, സംസ്ഥാന നേതാക്കളും സംസ്‌കാരിക, സിനിമാ, വ്യാവസായിക, വാണിജ്യ മേഖലയിലെ പ്രമുഖരും പങ്കെടുക്കും. പ്രൗഢഗംഭീരമായ അഘോഷ പരിപാടികള്‍ക്ക് മാറ്റേകി കലാസന്ധ്യയും അരങ്ങേറും. അടുത്ത വര്‍ഷം സംഘടിപ്പിക്കുന്ന വീക്ഷണം സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ലോഗോയും ചടങ്ങില്‍ പ്രകാശനം ചെയ്യും.

Share5SendShareTweet3

Related Posts

ഇന്ന് മാത്രം പവന് 640 രൂപ ഉയര്‍ന്ന് 79,560 രൂപയിലെത്തി

ഓണപ്പിറ്റേന്ന് സ്വർണവില കുതിച്ചുയർന്ന് റെക്കോർഡ്; പവൻ ₹79,560

September 6, 2025
Dubai smart traffic system

സ്മാർട്ട് സിറ്റി ലക്ഷ്യം: ദുബായിൽ പുതിയ സിഗ്നൽ സിസ്റ്റം യാത്രാസമയം 20%–37% കുറച്ചു

September 6, 2025
Onam liquor sales

ഉത്രാടംദിനത്തിൽ മാത്രം 137 കോടി! ഓണാഘോഷത്തിൽ ബെവ്‌കോയ്ക്ക് ചരിത്ര നേട്ടം

September 5, 2025
നബി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ

നബി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ

September 5, 2025
നബിദിനാശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

നബിദിനാശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

September 5, 2025
ഷാര്‍ജ സഫാരി മാള്‍ വിജയത്തിന്‍റെ ഏഴഴകിൽ :സാധാരണക്കാരെ അടക്കം ആകർഷിച്ച് സഫാരി മാൾ ജൈത്ര യാത്ര തുടരുന്നു

ഷാര്‍ജ സഫാരി മാള്‍ വിജയത്തിന്‍റെ ഏഴഴകിൽ :സാധാരണക്കാരെ അടക്കം ആകർഷിച്ച് സഫാരി മാൾ ജൈത്ര യാത്ര തുടരുന്നു

September 5, 2025

Recommended

ഡിഐപിയിലേക്കുള്ള ഗതാഗതം സുഗമമാക്കാൻ പുതിയ ഫ്ലൈ ഓവർ തുറന്ന് ദുബായ് ആർടിഎ

ഡിഐപിയിലേക്കുള്ള ഗതാഗതം സുഗമമാക്കാൻ പുതിയ ഫ്ലൈ ഓവർ തുറന്ന് ദുബായ് ആർടിഎ

4 months ago
യുഎഇയിൽ സ്വർണ വില കുത്തനെ ഉയർന്നു

യുഎഇയിൽ സ്വർണ വില കുത്തനെ ഉയർന്നു

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025