• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Abu Dhabi

ഡ്രൈവിങ് ടെസ്റ്റ് നേരത്തേയാക്കണമെങ്കിൽ പ്രവാസികൾ ആർടിഒയ്ക്ക് നേരിൽ കണ്ട് അപേക്ഷ നൽകണം

February 20, 2025
in Abu Dhabi, NEWS, Travel, UAE
A A
ഡ്രൈവിങ് ടെസ്റ്റ് നേരത്തേയാക്കണമെങ്കിൽ പ്രവാസികൾ ആർടിഒയ്ക്ക് നേരിൽ കണ്ട് അപേക്ഷ നൽകണം
28
VIEWS

അബുദബി: കേരളത്തില്‍ രാഷ്ട്രീയ ചിന്താഗതിയില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും ഇപ്പോള്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷമാണുള്ളതെന്നും ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. കേരളത്തിന്റെ ജീവിത നിലവാരമുയര്‍ത്തുന്നതിലും സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതിലും നിര്‍ണായക പങ്ക് വഹിക്കുന്ന പ്രവാസി സമൂഹം സംസ്ഥാനത്തിന്റെ വികസനത്തില്‍ പിന്തുണ നല്‍കണമെന്നും നിക്ഷേപങ്ങള്‍ക്കുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അബുദബിയിലെ മാധ്യമ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബുദബിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മാസങ്ങള്‍ക്കകം ഗതാഗതവകുപ്പില്‍ സമൂലമായ മാറ്റങ്ങളുണ്ടാവും. കെഎസ്ആര്‍ടിസിയെ സമ്പൂര്‍ണമായി ഡിജിറ്റല്‍ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ ലോകോത്തര നിലവാരത്തിലേക്കുയരും. കെഎസ്ആര്‍ടിസിയെ നവീകരിക്കുന്നതിനൊപ്പം സ്വകാര്യ ബസ് സര്‍വീസുകളെയും പ്രോത്സാഹിപ്പിക്കാനും നവീകരിക്കാനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. കേരളത്തിലെ ഉൾനാടൻ റോഡുകളിൽ ഉൾപ്പെടെ പൊതുഗതാഗതം യാതാർഥ്യമാക്കുക എന്നതാണ് എന്റെ സ്വപ്‍നമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ റോഡുകളുടെ വികസനവും പൂര്‍ത്തിയാവുന്നതോടെ കേരളത്തില്‍ പൊതുഗതാഗതം ആഗോള നിലവാരത്തിലേക്കുയര്‍ത്താന്‍ കഴിയുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ പൊതുപുരോഗതി ലക്ഷ്യമാക്കി പ്രവാസികളും മാധ്യമ പ്രവര്‍ത്തകരും ക്രിയാത്മകമായി പിന്തുണ നല്‍കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. നാട്ടിൽ ഡ്രൈവിങ് ടെസ്റ്റ് നേരത്തേയാക്കണമെങ്കിൽ പ്രവാസികൾ ആർടിഒയ്ക്ക് നേരിൽ കണ്ട് അപേക്ഷ നൽകണമെന്നും മന്ത്രി അറിയിച്ചു. യുഎഇ ഉൾപ്പെടെവിദേശ രാജ്യങ്ങളിലെ ലൈസൻസ് ഉള്ളവർക്ക് നാട്ടിലെ ഡ്രൈവിങ് ടെസ്റ്റിൽ ഇളവു നൽകാനാകുമോ എന്നത് പരിശോധിക്കുമെന്നും പറഞ്ഞു. ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്റ് സമീര്‍ കല്ലറ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്ഥാനപതി കാര്യാലയം ഉപസ്ഥാനപതി എ അമർനാഥ്, ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ്‌, മന്ത്രി പത്നി ബിന്ദു മേനോൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ബുർജീൽ ഹോൾഡിങ്‌സ് ക്ലിനിക്കൽ ഡയറക്ടർ ഡോക്ടർ പദ്മനാഭൻ, അഹല്യ മെഡിക്കൽ ഗ്രൂപ്പ് സീനിയർ ഓപ്പറേഷൻസ് മാനേജർ സൂരജ് പ്രഭാകരൻ , കൊമേറ പേ മാർക്കറ്റിംഗ്‌ ആൻഡ്‌ കമ്മ്യൂണിക്കേഷൻ ഹെഡ് അജിത്‌ ജോൺസൻ, ലുലു എക്സ്ചേഞ്ച് മീഡിയ മനേജർ അസിം ഒമർ, ഈക്വൽ എം ഡി റഫീഖ് കയനിയൽ, ബനിയസ് സ്പൈക് ഡയറക്ടർ റമീസ് അബ്ദുൽ റഹ്മാൻ ഹാജി , ടോപ്സ് ഗ്രൂപ്പ് പ്രതിനിധി അരുൺ, എക്സ് ബ്യു ചെയർമാൻ അബ്ദുല്ല ഫാറൂഖി, അൽസാബി ഗ്രൂപ്പ് മീഡിയ ആൻഡ്‌ മാർക്കറ്റിംഗ് മനേജർ സിബി കടവിൽ, അപെക്സ് ഗ്രൂപ് മാനേജിങ് ഡയറക്ടർ ഹിഷാം, എക്സ് ബ്യു മാനേജിങ് ഡയറക്ടർ ഷഹീർ ഫറൂഖി, മലബാർ ഗ്രൂപ്പ് പ്രതിനിധി രഞ്ജിത്ത്, റെഡ് എക്സ് മീഡിയ സി ഇ ഒ സുബിൻ സോജൻ എന്നിവരെ മൊമെന്റൊ നൽകി ആദരിച്ചു . സാമൂഹിക സംസ്കാരിക സംഘടന പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി റാഷിദ് പൂമാടം സ്വാഗതവും ട്രഷറര്‍ ഷിജിന കണ്ണദാസ് നന്ദിയും പറഞ്ഞു. സേവനം അവസാനിപ്പിച്ച ഇന്ത്യൻ മീഡിയ അബുദബി മെമ്പർ ടി പി ഗംഗാധരന് മന്ത്രി ഉപഹാരം നൽകി. അബുദബിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം മന്ത്രി ഗണേഷ് കുമാര്‍ നിര്‍വഹിച്ചു.

Share5SendShareTweet3

Related Posts

ദുബായിൽ തൊഴിലാളികൾക്കായി മെഗാ ഈദ് ആഘോഷം; വൻ സമ്മാനങ്ങളും കലാപരിപാടികളും

ദുബായിൽ തൊഴിലാളികൾക്കായി മെഗാ ഈദ് ആഘോഷം; വൻ സമ്മാനങ്ങളും കലാപരിപാടികളും

June 4, 2025
മോട്ടോർസൈക്കിൾ ലൈസൻസ് പരിശീലനത്തിൽ കർശന പരിശോധന: ആർടിഎയുടെ നടപടി

മോട്ടോർസൈക്കിൾ ലൈസൻസ് പരിശീലനത്തിൽ കർശന പരിശോധന: ആർടിഎയുടെ നടപടി

June 4, 2025
ഈദ് അൽ അദ്ഹ ഒരുക്കങ്ങൾ പൂർണം:സുരക്ഷിതത്വവും ശുചിത്വവുമുറപ്പാക്കാൻ അറവു ശാലകളിൽ സമഗ്ര കാംപയിൻ ആരംഭിച്ചു.

ഈദ് അൽ അദ്ഹ ഒരുക്കങ്ങൾ പൂർണം:സുരക്ഷിതത്വവും ശുചിത്വവുമുറപ്പാക്കാൻ അറവു ശാലകളിൽ സമഗ്ര കാംപയിൻ ആരംഭിച്ചു.

June 4, 2025
ദുബായിലെ പാർക്കുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും സമയം പ്രഖ്യാപിച്ചു:ഈദ് അവധിയിൽ സമയം ദീർഘിപ്പിച്ചു

ദുബായിലെ പാർക്കുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും സമയം പ്രഖ്യാപിച്ചു:ഈദ് അവധിയിൽ സമയം ദീർഘിപ്പിച്ചു

June 4, 2025
ശൈഖ് മുഹമ്മദ് 985 തടവുകാർക്ക് മാപ്പ് നൽകി

ശൈഖ് മുഹമ്മദ് 985 തടവുകാർക്ക് മാപ്പ് നൽകി

June 4, 2025
വെള്ളപ്പൊക്ക ദുരന്തം: ഇന്ത്യയ്ക്ക് യു.എ.ഇയുടെ ഐക്യദാർഢ്യം

വെള്ളപ്പൊക്ക ദുരന്തം: ഇന്ത്യയ്ക്ക് യു.എ.ഇയുടെ ഐക്യദാർഢ്യം

June 4, 2025

Recommended

മൈൽ സെവൻ ഇഫ്താർ സംഗമവും ഫാമിലി മീറ്റ്‌ ബ്രോഷർ പ്രകാശനവും സംഘടിപ്പിച്ചു.

മൈൽ സെവൻ ഇഫ്താർ സംഗമവും ഫാമിലി മീറ്റ്‌ ബ്രോഷർ പ്രകാശനവും സംഘടിപ്പിച്ചു.

3 months ago
പ്രമുഖ എമിറാത്തി മാധ്യമപ്രവർത്തകൻ അബ്ദുല്ല അൽ-ഹാദി അൽ ഷെയ്ഖ് അന്തരിച്ചു: വിടവാങ്ങിയത് പരമ്പരാഗത കായിക ഇനങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ പ്രതിഭ

പ്രമുഖ എമിറാത്തി മാധ്യമപ്രവർത്തകൻ അബ്ദുല്ല അൽ-ഹാദി അൽ ഷെയ്ഖ് അന്തരിച്ചു: വിടവാങ്ങിയത് പരമ്പരാഗത കായിക ഇനങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ പ്രതിഭ

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025