• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home UAE Dubai

ദുബൈ: ജി.ഡി.ആർ.എഫ്.എ റമദാനിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു

March 1, 2025
in Dubai, NEWS, UAE
A A
ദുബൈ: ജി.ഡി.ആർ.എഫ്.എ റമദാനിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു
30
VIEWS

ദുബൈ: ദുബായ് എമിറേറ്റിലെ വിസ സേവനങ്ങൾക്കുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) റമദാനിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു . റമദാൻ മാസത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത്, ഉയർന്ന നിലവാരമുള്ള സേവനങ്ങൾ തുടർച്ചയായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തന സമയം നിശ്ചയിച്ചിരിക്കുന്നത്. അൽ ജഫിലിയയിലെ പ്രധാന ആസ്ഥാനത്തും അൽ മനാറ, അൽ ത്വവാർ സെന്ററുകളിലും, ദുബൈ എമിറേറ്റിലെ വിവിധ പ്രദേശങ്ങളിലെ ജി.ഡി.ആർ.എഫ്.എയുടെ ബാഹ്യ കേന്ദ്രങ്ങളിലും ഈ കാലയളവിൽ ഉപഭോക്താക്കൾക്ക് സേവനങ്ങൾ ലഭ്യമാകും. തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെയും, വെള്ളിയാഴ്ചകളിൽ രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:00 വരെയും, തുടർന്ന് ഉച്ചക്ക് 2:00 മുതൽ വൈകുന്നേരം 5:00 വരെയും സേവന ഓഫീസുകൾ പ്രവർത്തിക്കുമെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ ഡയറക്ടർ ജനറൽ ലഫ് : ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി വ്യക്തമാക്കി.
ഇതിനിടയിൽ, ദുബൈ എയർപോർട്ടിലെ (ടെർമിനൽ 3) കസ്റ്റമർ ഹാപ്പിനെസ് സെന്ററിൽ 24 മണിക്കൂറും സേവനങ്ങൾ ലഭ്യമാകും. സ്മാർട്ട് ആപ്ലിക്കേഷനുകളിലൂടെയും ഔദ്യോഗിക വെബ്സൈറ്റിലൂടെയും സേവനങ്ങൾ തുടർച്ചയായി ലഭ്യമാകുമെന്നും ജി.ഡി.ആർ.എഫ്.എ അറിയിച്ചു . അൽ അവീർ കസ്റ്റമർ ഹാപ്പിനെസ് സെന്റർ ആഴ്ചയിലെ എല്ലാ ദിവസവും രാവിലെ 7:00 മുതൽ വൈകുന്നേരം 5:00 വരെ പ്രവർത്തിക്കുന്നതായിരിക്കും.റമദാൻ മാസത്തിൽ ഉപഭോക്താക്കൾക്ക് സേവനങ്ങൾ തുടർച്ചയായി ലഭ്യമാക്കുന്നതിനായി ജി.ഡി.ആർ.എഫ്.എ തയ്യാറായിരിക്കുമെന്ന് ഉറപ്പുനൽകി.ഉപഭോക്താക്കൾക്ക് 24 മണിക്കൂറും ടോൾ ഫ്രീ നമ്പറായ 8005111 വഴി അമേർ കോൾ സെന്ററിൽ ബന്ധപ്പെടാവുന്നതാണ്. ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിലൂടെ ദുബൈ സർക്കാരിന്റെ മികവ് ഉറപ്പാക്കുകയും, എല്ലാ ഇടപാടുകളും സുഗമമായി നടത്തുകയും ചെയ്യുന്നതിന് ഡയറക്ടറേറ്റ് സന്നദ്ധത പ്രകടിപ്പിച്ചു. രാജ്യത്തെ ഭരണാധികാരികൾക്കും പൗരന്മാർക്കും താമസക്കാർക്കും ജി.ഡി.ആർ.എഫ്.എ റമദാൻ ആശംസകൾ നേർന്നു.

Share5SendShareTweet3

Related Posts

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

June 6, 2025
പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

June 6, 2025
പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

June 6, 2025
എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

June 6, 2025
ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

June 6, 2025
ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

June 6, 2025

Recommended

യു.എ.ഇയിലെ ജൂൺ മാസത്തെ ഇന്ധന വിലയിൽ മാറ്റമില്ല

യു.എ.ഇയിലെ ജൂൺ മാസത്തെ ഇന്ധന വിലയിൽ മാറ്റമില്ല

6 days ago
ദുബായ് വേദിയാകുന്ന ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ്‌സ് 2025ന്റെ ഗ്രാന്‍ഡ് ജൂറി അംഗങ്ങളായി ആഗോള ആരോഗ്യ വിദഗ്ധരെ പ്രഖ്യാപിച്ചു

ദുബായ് വേദിയാകുന്ന ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ്‌സ് 2025ന്റെ ഗ്രാന്‍ഡ് ജൂറി അംഗങ്ങളായി ആഗോള ആരോഗ്യ വിദഗ്ധരെ പ്രഖ്യാപിച്ചു

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025