• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Dubai

ഇന്നലെകളുടെ പൈതൃകത്തിൽ നിന്ന്, നാളെയുടെ നായകന്മാർ: മികച്ച വിദ്യാർത്ഥികൾക്ക് ദുബായ് ഇമിഗ്രേഷന്റെ ആദരം

March 4, 2025
in Dubai, NEWS, UAE
A A
ഇന്നലെകളുടെ പൈതൃകത്തിൽ നിന്ന്, നാളെയുടെ നായകന്മാർ: മികച്ച വിദ്യാർത്ഥികൾക്ക് ദുബായ് ഇമിഗ്രേഷന്റെ ആദരം
32
VIEWS

ദുബായ്: പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ ദുബായ് ഇമിഗ്രേഷൻ വിഭാഗം ആദരിച്ചു. “ഇന്നലെകളുടെ പൈതൃകത്തിൽ നിന്ന്, നാളെയുടെ നായകന്മാർ” എന്ന തലക്കെട്ടിൽ ദുബായ് എമിഗ്രേഷന്റെ ആസ്ഥാന മന്ദിരത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ് വിദ്യാർത്ഥികളെ ആദരിച്ചത്. സാമൂഹിക വർഷത്തിന്റെയും യു.എ.ഇ വിദ്യാഭ്യാസ ദിനത്തിന്റെയും ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെ പഠന രംഗത്തെ മികച്ച പ്രകടനത്തെ അംഗീകരിക്കുകയും മെച്ചപ്പെട്ട അക്കാദമിക നേട്ടങ്ങൾക്കായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ ഡയറക്ടർ ജനറൽ ഹിസ് എക്‌സലൻസി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. അദ്ദേഹത്തോടൊപ്പം വകുപ്പിലെ നിരവധി അസിസ്റ്റന്റ് ഡയറക്ടർമാരും ആദരിക്കപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
വിദ്യാഭ്യാസത്തിൽ നിക്ഷേപിക്കുന്നത് രാജ്യത്തിന്റെ ഭാവിയിൽ നിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അഭിപ്രായപ്പെട്ടു. മികച്ച വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതും അംഗീകരിക്കുന്നതും മികവിന്റെയും നേതൃത്വത്തിന്റെയും സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും നേതൃത്വം നൽകുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനുള്ള ഡയറക്ടറേറ്റിന്റെ പ്രതിബദ്ധതയും ലഫ്. ജനറൽ അൽ മർറി ചടങ്ങിൽ വിശദീകരിച്ചു.വിദ്യാർത്ഥികളുടെ നേട്ടങ്ങളിൽ അഭിമാനം പ്രകടിപ്പിച്ചുകൊണ്ട്, ഈ ഉദ്യമം അവരുടെ കഠിനാധ്വാനത്തെയും പ്രതിബദ്ധതയെയും അംഗീകരിക്കുന്നുവെന്ന് ബ്രിഗേഡിയർ ജനറൽ അബ്ദുൽ സമദ് ഹുസൈൻ അൽ ബലൂഷി പറഞ്ഞു. വിദ്യാഭ്യാസത്തിൽ നൂതന ആവിഷ്‌കാരങ്ങളും മികവും രാജ്യങ്ങൾ പണിയുന്ന അടിത്തറയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അതിലൂടെ, ഡയറക്ടറേറ്റ് അഭിലാഷമുള്ള യുവ പ്രതിഭകളെ പിന്തുണയ്ക്കുന്നത് തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.ആദരിക്കപ്പെട്ട വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും ഈ അംഗീകാരത്തിന് നന്ദി പ്രകടിപ്പിച്ചു.അക്കാദമികമായും പ്രൊഫഷണലായും മികവ് തുടരാൻ ഇത്തരം പദ്ധതികൾ വലിയ പ്രോത്സാഹനമാണെന്ന് അവർ അഭിപ്രായപ്പെട്ടു.

Share5SendShareTweet3

Related Posts

അൽ റഷീദിയ–നദ് അൽ ഹമർ: ഗതാഗത വികസന പദ്ധതികൾക്ക് നാട്ടുകാരുടെ പിന്തുണ

September 10, 2025
ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ പുതിയ പാത, അൽ ഷീഫ് എക്സിറ്റിന് സമീപം വിപുലീകരണ പദ്ധതി പൂർത്തിയാക്കിയതായി ആർടിഎ

ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ പുതിയ പാത, അൽ ഷീഫ് എക്സിറ്റിന് സമീപം വിപുലീകരണ പദ്ധതി പൂർത്തിയാക്കിയതായി ആർടിഎ

September 10, 2025
11 ഗാർഹിക തൊഴിലാളി നിയമന ഏജൻസികൾ അടച്ചുപൂട്ടിച്ചു.

11 ഗാർഹിക തൊഴിലാളി നിയമന ഏജൻസികൾ അടച്ചുപൂട്ടിച്ചു.

September 10, 2025
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണം; മൊഴി നൽകാൻ തയ്യാറല്ലന്ന് ഇരകൾ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണം; മൊഴി നൽകാൻ തയ്യാറല്ലന്ന് ഇരകൾ

September 10, 2025
വിശുദ്ധ ഖുര്‍ആന്‍ വിറ്റ് കാശുമായി പാലക്കാട് സ്വദേശി ദുബായില്‍ നിന്ന് നാട്ടിലേക്ക് മുങ്ങിയതായി പരാതി

വിശുദ്ധ ഖുര്‍ആന്‍ വിറ്റ് കാശുമായി പാലക്കാട് സ്വദേശി ദുബായില്‍ നിന്ന് നാട്ടിലേക്ക് മുങ്ങിയതായി പരാതി

September 10, 2025
ഉമ്മ അൽ ഷൈഫ് എക്സിറ്റിൽ ശൈഖ് സായിദ് റോഡിൽ 700 മീറ്റർ വികസനം പൂർത്തിയായി; ഗതാഗത ശേഷി 16% വർധിച്ചു

ദുബൈയിൽ ആർടിഎയുടെ പുതിയ പദ്ധതി; ശൈഖ് സായിദ് റോഡിന്റെ ശേഷി 16% വർധിച്ചു

September 10, 2025

Recommended

യുഎഇയുടെ പുതിയ ഉപഗ്രഹം എത്തിഹാദ് സാറ്റ് അടുത്തമാസം വിക്ഷേപിക്കും

യുഎഇയുടെ പുതിയ ഉപഗ്രഹം എത്തിഹാദ് സാറ്റ് അടുത്തമാസം വിക്ഷേപിക്കും

7 months ago
ദുബായിൽ ആരിസോൺ ട്രാവൽ ആൻഡ് ടൂർസ് പ്രവർത്തനം തുടങ്ങി

ദുബായിൽ ആരിസോൺ ട്രാവൽ ആൻഡ് ടൂർസ് പ്രവർത്തനം തുടങ്ങി

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025