• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ദുബായ് ക്വാളിറ്റി ഗ്രൂപ്പ് അവാര്‍ഡില്‍ മെഡിക്കല്‍ മികവിനുള്ള അംഗീകാരം നേടി ആസ്റ്റര്‍ ഹോസ്പിറ്റല്‍

March 18, 2025
in Dubai, Health, UAE
A A
ദുബായ് ക്വാളിറ്റി ഗ്രൂപ്പ് അവാര്‍ഡില്‍ മെഡിക്കല്‍ മികവിനുള്ള അംഗീകാരം നേടി ആസ്റ്റര്‍ ഹോസ്പിറ്റല്‍
31
VIEWS

ദുബായ്: അസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഭാഗമായ ആസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂലും, മെഡ്‌കെയര്‍ ഹോസ്പിറ്റല്‍ അല്‍ സഫയും, അടുത്തിടെ നടന്ന ദുബായ് ക്വാളിറ്റി ഗ്രൂപ്പ് അവാര്‍ഡില്‍ ആരോഗ്യപരിശോധനയില്‍ ഗുണനിലവാരവും, നവീകരണവും സാധ്യമാക്കിയ മികച്ച ആശുപത്രികള്‍ക്കുള്ള അംഗീകാരം സ്വന്തമാക്കി. ദുബായ് ക്വാളിറ്റി ഗ്രൂപ്പിന്റെ മെഡിക്കല്‍ എക്‌സലന്‍സ് സബ് ഗ്രൂപ്പ് സംഘടിപ്പിച്ച ഫസ്റ്റ് സൈക്കിള്‍ മെഡിക്കല്‍ എക്‌സലന്‍സ് മിനാ (MENA) അവാര്‍ഡില്‍, ആസ്റ്റര്‍ ആശുപത്രി മന്‍ഖൂല്‍ ഗോള്‍ഡ് വിഭാഗത്തില്‍ അംഗീകാരം നേടിയപ്പോള്‍, മെഡ്‌കെയര്‍ ആശുപത്രി അല്‍ സഫാ സില്‍വര്‍ വിഭാഗത്തിലും അംഗീകാരം നേടി. യു.എഇ, ജിസിസി, മിനാ മേഖലയില്‍ ആരോഗ്യപരിചരണ മേഖലയിലെ ഗുണമേന്മ, നവീകരണം, സുരക്ഷ എന്നിവയുടെ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഷൈഖ് അഹമ്മദ് ബിന്‍ സഈ്ദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍ത്തൃത്വത്തില്‍, ദുബൈ ക്വാളിറ്റി ഗ്രൂപ്പിന്റെ മെഡിക്കല്‍ എക്‌സലന്‍സ് സബ്ഗ്രൂപ്പാണ് ഈ അഭിമാനകരമായ അവാര്‍ഡ് ആരംഭിച്ചത്. ഗുണമേന്മയുള്ള ആരോഗ്യപരിചരണ വിതരണത്തില്‍ മികച്ച മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്ന സ്ഥാപനങ്ങളെ ഈ അവാര്‍ഡ് അംഗീകാരം നല്‍കി ആദരിക്കുന്നു. ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട മികച്ച രീതികളുമായി ചേര്‍ന്ന്, രോഗീ കേന്ദ്രിതമായ പരിചരണത്തെ ഈ പുരസ്‌ക്കാരം പ്രോത്സാഹിപ്പിക്കുന്നു.അല്‍ ഹബ്ത്തൂര്‍ പാലസിലെ, ഹബ്ത്തൂര്‍ ബോള്‍ റൂമില്‍ നടന്ന അവാര്‍ഡ് ചടങ്ങില്‍, ദുബൈ സിവില്‍ എവിയേഷന്‍ അതോറിറ്റിയുടെ ചെയര്‍മാനും, ദുബൈ എയര്‍പോര്‍ട്ട്‌സ് ചെയര്‍മാനും, എമിറേറ്റ്‌സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പിന്റെ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടിവുമായ ഹിസ് ഹൈനസ് ഷൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂമും, ദുബൈ ക്വാളിറ്റി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഹസ്സാ ഖല്‍ഫാന്‍ അല്‍ നുഐമിയും സംബന്ധിച്ചു. ദുബൈ ക്വാളിറ്റി ഗ്രൂപ്പിന്റെ ജനറല്‍ മാനേജറായ സമീറാ മുഹമ്മദ് അധ്യക്ഷത വഹിച്ച ഇവന്റില്‍ 600-ലധികം പ്രതിനിധികള്‍, എമിറേറ്റിലെയും, പ്രാദേശികതലത്തിലെയും നേതാക്കള്‍, എക്‌സിക്യൂട്ടീവ് പ്രസിഡന്റ്ുമാര്‍, പ്രാദേശിക, അന്താരാഷ്ട്ര മാധ്യമ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങ്, ആരോഗ്യപരിചരണ രംഗത്തെ അതുല്ല്യമായ നേട്ടങ്ങളെ ആദരിക്കുന്ന ഇവന്റായി മാറി. ‘ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന് കീഴിലുള്ള ആശുപത്രികളില്‍ ക്ലിനിക്കല്‍ ഉന്നതിയും, സുരക്ഷയും, രോഗീ അനുഭവത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കാനുള്ള ദൗത്യവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് ഈ അംഗീകാരമെന്ന് അവാര്‍ഡ് നേട്ടത്തെക്കുറിച്ച് പ്രതികരിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മാലതി അര്‍ശനപാലൈ പറഞ്ഞു. ‘ദുബായ് ക്വാളിറ്റി ഗ്രൂപ്പ് അവാര്‍ഡ് നേട്ടം, ലോകോത്തര ആരോഗ്യ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിനുള്ള ആസ്റ്ററിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്‌സ് യുഎഇ, ഒമാന്‍, ബഹ്‌റൈന്‍ സിഇഒ ഡോ. ഷെര്‍ബാസ് ബിച്ചു പറഞ്ഞു.

Share5SendShareTweet3

Related Posts

സെർബിയൻ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ബെൽഗ്രേഡിൽ

സെർബിയൻ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ബെൽഗ്രേഡിൽ

July 17, 2025
അബുദാബിയിലെ രണ്ട് മാളുകളിൽ കൂടി നാളെ (വെള്ളിയാഴ്ച )മുതൽ പെയ്ഡ് പാർക്കിംഗ് വരുന്നു

അബുദാബിയിലെ രണ്ട് മാളുകളിൽ കൂടി നാളെ (വെള്ളിയാഴ്ച )മുതൽ പെയ്ഡ് പാർക്കിംഗ് വരുന്നു

July 17, 2025
ബജാജ് ഇലക്ട്രിക്കൽസ് ഫഖ്‌റുദ്ദീൻ ജനറൽ ട്രേഡിംഗുമായി കൈകോർത്ത് യു.എ.ഇ വിപണിയിലേക്ക്

ബജാജ് ഇലക്ട്രിക്കൽസ് ഫഖ്‌റുദ്ദീൻ ജനറൽ ട്രേഡിംഗുമായി കൈകോർത്ത് യു.എ.ഇ വിപണിയിലേക്ക്

July 17, 2025
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്‍റെ മൃതദേഹം യുഎഇയിൽ സംസ്കരിച്ചു

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്‍റെ മൃതദേഹം യുഎഇയിൽ സംസ്കരിച്ചു

July 17, 2025
ആർടിഎയ്ക്ക് അന്താരാഷ്ട്ര സുരക്ഷാ അവാർഡ് ലഭിച്ചു

ആർടിഎയ്ക്ക് അന്താരാഷ്ട്ര സുരക്ഷാ അവാർഡ് ലഭിച്ചു

July 17, 2025
10 ദിവസം ശമ്പളത്തോടുകൂടി അവധി; സർക്കാർ ജീവനക്കാർക്ക് വിവാഹ അവധി അനുവദിച്ച് ദുബായ് ഭരണാധികാരി

10 ദിവസം ശമ്പളത്തോടുകൂടി അവധി; സർക്കാർ ജീവനക്കാർക്ക് വിവാഹ അവധി അനുവദിച്ച് ദുബായ് ഭരണാധികാരി

July 17, 2025

Recommended

ദുബായ് – എമിറേറ്റ്സ് എയർലൈൻ വിവിധ തസ്തികകളിലേക്ക് ഈ വർഷം 10,000 പേർക്ക് നിയമനം നൽകുന്നു.

ദുബായ് – എമിറേറ്റ്സ് എയർലൈൻ വിവിധ തസ്തികകളിലേക്ക് ഈ വർഷം 10,000 പേർക്ക് നിയമനം നൽകുന്നു.

3 years ago
അമേരിക്കയിലെത്തിയ പ്രധാനമന്ത്രി മോദിയ്ക്ക് ഊഷ്മള സ്വീകരണം; ഇന്ത്യക്കാരെ തിരിച്ചയച്ച സംഭവം ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും

അമേരിക്കയിലെത്തിയ പ്രധാനമന്ത്രി മോദിയ്ക്ക് ഊഷ്മള സ്വീകരണം; ഇന്ത്യക്കാരെ തിരിച്ചയച്ച സംഭവം ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും

5 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025