• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Dubai

തൊഴിലാളികൾക്ക് സൗജന്യ നേത്രപരിശോധനയും കണ്ണടയും :നൂർ ദുബായ് ഫൗണ്ടേഷനും അക്കാഫ് അസോസിയേഷനും

March 18, 2025
in Dubai, NEWS, UAE
A A
തൊഴിലാളികൾക്ക് സൗജന്യ നേത്രപരിശോധനയും കണ്ണടയും :നൂർ ദുബായ് ഫൗണ്ടേഷനും അക്കാഫ് അസോസിയേഷനും
45
VIEWS

ദുബായ്:നൂർ ദുബായ് ഫൗണ്ടേഷനും അക്കാഫ് അസോസിയേഷനും ചേർന്ന് ദുബായിലെ തൊഴിലാളികൾക്കായി സൗജന്യ നേത്രപരിശോധനയും കണ്ണടയും നൽകാനുള്ള പദ്ധതി ആരംഭിച്ചു.
യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
പ്രഖ്യാപിച്ച ഇയർ ഓഫ് കമ്മ്യൂണിറ്റിയുടെ ഭാഗമായാണ് റമദാൻ മാസത്തിൽ പദ്ധതി ആരംഭിക്കുന്നതെന്ന് നൂർ ദുബായ് ഫൗണ്ടേഷൻ പ്രതിനിധികളും അക്കാഫ് അസോസിയേഷൻ ഭാരവാഹികളും പത്രസമ്മേളനത്തിൽ അറിയിച്ചു.പദ്ധതിയുടെ ഭാഗമായി വിവിധ ലേബർ ക്യാമ്പുകളിലായി ഇതുവരെ 666 പേർക്ക് സൗജന്യ നേത്രപരിശോധന നടത്തി . അതിൽ 190 പേർക്ക് കണ്ണട വിതരണം ചെയ്തു. 80 വനിതകളും 586 പുരുഷന്മാരുമടങ്ങുന്ന തൊഴിലാളികളാണ് നേത്രപരിശോധന ക്യാമ്പ് പ്രയോജനപ്പെടുത്തിയത്.
ലേബർ ക്യാമ്പുകളിലെ അക്കാഫിന്റെ ഇഫ്താർ കിറ്റ് വിതരണത്തോടനുബന്ധിച്ചാണ് നേത്ര പരിശോധനയും നടത്തുന്നത്. ഇതുവരെയായി എഴുപത്തയ്യായിരത്തോളം ഇഫ്താർ കിറ്റുകളാണ് ഇഫ്താർ ബോക്സ്- 6 ന്റെ ഭാഗമായി ദുബായിലെ വിവിധ ലേബർ ക്യാമ്പുകളിൽ വിതരണം ചെയ്തത്. വിവിധ കോളജ് അലുംനി മെമ്പർമാരായ
മുന്നൂറോളം സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെയാണ് ഈ മഹത്തായ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോയത്.“ഈ അഭിമാനകരമായ പദ്ധതിയുടെ ഭാഗമാകുന്നതിന് മാത്രമല്ല, നമ്മുടെ സമൂഹം ഒന്നായി ചേർന്ന് പരസ്പരം സഹായിക്കാനാകുന്നതിന്റെ മഹത്ത്വം കാണാൻ കഴിഞ്ഞതിലും അതിയായ സന്തോഷമാണ്,” എന്ന് വോളണ്ടിയർ ഷംസ അൽ മുഹൈരി പറഞ്ഞു. ഈ സംരംഭം, നൂർ ദുബായ് ഫൗണ്ടേഷനും AKCAF അസോസിയേഷനും തമ്മിൽ ഒപ്പുവച്ച പുതിയ ധാരണാപത്ര (MoU) അടിസ്ഥാനത്തിലായുള്ള ആദ്യത്തെ സംരംഭമാണ്. ഭാവിയിൽ കണ്ണ് പരിശോധനാ ക്യാമ്പുകളും ആവശ്യമായ ശസ്ത്രക്രിയകളും നൽകാനുള്ള പിന്തുണയും ഉറപ്പാക്കുന്നതിനായി ഇരുകൂട്ടരും ഒരുമിച്ചു പ്രവർത്തിക്കും.
“സമൂഹക്ഷേമം ലക്ഷ്യമാക്കി നൂർ ദുബായ് ഫൗണ്ടേഷനുമായി ചേർന്ന് പ്രവർത്തിക്കാനായതിൽ AKCAF അസോസിയേഷൻ ഏറെ അഭിമാനിക്കുന്നതായി AKCAF അസോസിയേഷൻ പ്രസിഡന്റ് പോൾ ടി ജോസഫ് അഭിപ്രായപ്പെട്ടു. സൗജന്യ നേത്രപരിശോധന, വായനക്കണ്ണാടികൾ, അത്യാവശ്യ ശസ്ത്രക്രിയകൾ എന്നിവയിലൂടെ UAEയിൽ മാത്രമല്ല, വിദേശത്തും സമൂഹത്തിലെ അനാഥരായവർക്കും ദാരിദ്ര്യരേഖയ്ക്കുകീഴിലുള്ളവർക്കും സഹായം എത്തിക്കാനാകുമെന്നതിൽ അഭിമാനമുണ്ടെന്നും . അവരുടെ അതുല്യമായ പിന്തുണയ്ക്ക് നന്ദിയർപ്പിക്കുന്നുവെന്നുംപോൾ ടി ജോസഫ് പറഞ്ഞു .വെസ്റ്റ് സോൺ, അൽ ജാബർ ഓപ്റ്റിക്കൽ, അലോക്ക ഐ ക്ലിനിക്ക് എന്നീ സ്ഥാപനങ്ങളും നേത്രപരിശോധനയും ഭക്ഷണ വിതരണവും സാധ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്.
“സമൂഹത്തിലെ ദീർഘകാല ആരോഗ്യ നേട്ടങ്ങൾ ഉറപ്പാക്കുക എന്നതാണു് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം,” എന്ന് നൂർ ദുബായ് ഫൗണ്ടേഷന്റെ ബോർഡ് മെമ്പറും സിഇഒയുമായ ഡോ. മനാൽ തര്യം(Dr. Manal Taryam, Board Member and CEO at Noor Dubai Foundation.) പറഞ്ഞു. “വിഷൻ പരിശോധന, രോഗനിർണയത്തിന് ആവശ്യമായ ആശുപത്രി റഫറലുകൾ, ചികിത്സയ്ക്കുള്ള മരുന്ന്, വായനക്കണ്ണാടികൾ, ശസ്ത്രക്രിയകൾ എന്നിവ സൗജന്യമായി നൽകുന്ന പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട് . ഓരോരുത്തർക്കും ‘ദൃശ്യാവകാശം’ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നാം ഒന്നിച്ച് പ്രവർത്തിക്കുന്നുവെന്നും അധികൃതർ അറിയിച്ചു .”പത്രസമ്മേളനത്തിൽ നൂർ ദുബായ് ഫൗണ്ടേഷൻ നാഷണൽ ഏർലി ഡിറ്റക്ഷൻ പ്രോഗ്രാം മാനേജർ ഒമർ അലി , നൂർ ദുബായ് ഫൗണ്ടേഷൻ പ്രതിനിധികളായ വലീദ് ഹുസൈൻ, നൂറ അബ്ദുള്ള, അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി ജോസഫ്, ജനറൽ സെക്രട്ടറി ദീപു എ എസ്, വൈസ് പ്രസിഡന്റ് വെങ്കിട് മോഹൻ, ഡയറക്ടർ ബോർഡ് മെമ്പർമാരായ മുഹമ്മദ് റഫീക്, സാനു മാത്യു, മച്ചിങ്ങൽ രാധാകൃഷ്ണൻ, മീഡിയ കൺവീനർ എ വി ചന്ദ്രൻ, ഇഫ്താർ ബോക്സ് -6 ജനറൽ കൺവീനർ ജോഷി കെ വി , സോഷ്യൽ മീഡിയ കൺവീനർ സമീർ ബാബു എന്നിവർ സംബന്ധിച്ചു.

Share8SendShareTweet5

Related Posts

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

July 23, 2025
വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

July 23, 2025
യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

July 22, 2025
ചാമ്പ്യന്മാരുമായി   ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

ചാമ്പ്യന്മാരുമായി ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

July 22, 2025
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

July 22, 2025
ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

July 22, 2025

Recommended

പ്രകൃതിയുടെ ഭാവങ്ങൾ കാൻവാസിൽ പകർത്തിയ നന്ദൻ കാക്കൂരും ലവ്ലി നിസാറും: ‘ഹ്യുസ് ഓഫ് സൈഗ്‌സ്’ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു .ഞായറാഴ്‌ച സമാപിക്കും

പ്രകൃതിയുടെ ഭാവങ്ങൾ കാൻവാസിൽ പകർത്തിയ നന്ദൻ കാക്കൂരും ലവ്ലി നിസാറും: ‘ഹ്യുസ് ഓഫ് സൈഗ്‌സ്’ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു .ഞായറാഴ്‌ച സമാപിക്കും

1 month ago
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്; EVM ഹാക്ക് ചെയ്യാൻ കഴിയില്ല, സ്ട്രോങ്ങ്‌ റൂം സീൽ ചെയ്യും’; മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്; EVM ഹാക്ക് ചെയ്യാൻ കഴിയില്ല, സ്ട്രോങ്ങ്‌ റൂം സീൽ ചെയ്യും’; മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ

7 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025