• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home NEWS

പുട്ടിൻ ഷെയ്‌ഖ് മുഹമ്മദുമായി ചർച്ച നടത്തി

March 24, 2025
in NEWS, UAE, World
A A
പുട്ടിൻ ഷെയ്‌ഖ് മുഹമ്മദുമായി ചർച്ച നടത്തി
25
VIEWS

അബുദാബി∙ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ യുഎഇ പ്രസിഡന്റ് ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഫോണിൽ വിളിച്ചു. ഉഭയകക്ഷി സഹകരണത്തെക്കുറിച്ചും ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ചട്ടക്കൂടിനുള്ളിലും പരസ്പര താൽപര്യങ്ങൾ നിറവേറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായുമായിരുന്നു സംഭാഷണം. തങ്ങളുടെ ജനങ്ങളുടെ ക്ഷേമത്തിനായി ഒന്നിലേറെ മേഖലകളിലായി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു. റഷ്യക്കും യുക്രൈനും ഇടയിൽ തടവുകാരുടെ കൈമാറ്റം സുഗമമാക്കുന്നതിന് യുഎഇ സമീപ മാസങ്ങളിൽ നടത്തിയ വിജയകരമായ മധ്യസ്ഥ ശ്രമങ്ങൾക്ക് ഷെയ്‌ഖ് മുഹമ്മദിനോട് പുട്ടിൻ നന്ദി അറിയിച്ചു. ഇതിൽ ഏറ്റവും അവസാനത്തെ ഇടപെടൽ മാർച്ച് ആദ്യമായിരുന്നു. ഈ സംരംഭത്തിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചതിന് റഷ്യൻ സർക്കാരിനോട് ഷെയ്‌ഖ് മുഹമ്മദ് നന്ദി പറഞ്ഞു. ഈ സുപ്രധാന മാനുഷിക ഉദ്യമത്തിൽ യുഎഇയുടെ ശ്രമങ്ങൾ തുടരുന്നതിനുള്ള പ്രതിബദ്ധതയും പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം സാധ്യമാക്കുന്നതിനൊപ്പം അതിന്റെ മാനുഷിക ആഘാതം ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണ നൽകുന്നതായും പറഞ്ഞു. പരസ്പര ആശങ്കയുള്ള ഒട്ടേറെ പ്രാദേശിക, രാജ്യാന്തര വിഷയങ്ങളിൽ ഇരു നേതാക്കളും അഭിപ്രായങ്ങൾ കൈമാറി. ലോകമെമ്പാടും സമാധാനവും സ്ഥിരതയും പിന്തുണയ്ക്കുന്നതിലും സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള സമാധാനപരമായ പരിഹാരങ്ങളും സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലും യുഎഇയുടെ സ്ഥിരമായ സമീപനം ഷെയ്‌ഖ് മുഹമ്മദ് ആവർത്തിച്ചു വ്യക്തമാക്കി. ഈ മാസം 19ന് റഷ്യയും യുക്രെയ്നും തമ്മിലുള്ള തടവുകാരുടെ കൈമാറ്റം സാധ്യമാക്കുന്നതിലുള്ള വിജയം യുഎഇ പ്രഖ്യാപിച്ചു. ഇരുവശത്തുനിന്നും 175 തടവുകാർ വീതം ആകെ 350 പേരെയാണ് മോചിപ്പിച്ചത്. ഇതോടെ യുഎഇയുടെ 13 മധ്യസ്ഥ ശ്രമങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട തടവുകാരുടെ എണ്ണം 3,233 ആയി.

Share4SendShareTweet3

Related Posts

യാത്രക്കാർക്ക് ആശ്വാസം: ദോഹയിലേക്കും തിരിച്ചും സർവീസുകൾ സാധാരണ നിലയിൽ തുടരുന്നു

യാത്രക്കാർക്ക് ആശ്വാസം: ദോഹയിലേക്കും തിരിച്ചും സർവീസുകൾ സാധാരണ നിലയിൽ തുടരുന്നു

September 9, 2025
ബിസിനസ് ലോകത്തിന് വലിയ നഷ്ടം; സ്കൈ ജ്വല്ലറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺ അന്തരിച്ചു

ബിസിനസ് ലോകത്തിന് വലിയ നഷ്ടം; സ്കൈ ജ്വല്ലറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺ അന്തരിച്ചു

September 9, 2025
ചരിത്ര നേട്ടം: കാൻസറിനെതിരെ റഷ്യ വികസിപ്പിച്ച വാക്‌സിൻ പരീക്ഷണങ്ങളിൽ പൂർണ വിജയം

ചരിത്ര നേട്ടം: കാൻസറിനെതിരെ റഷ്യ വികസിപ്പിച്ച വാക്‌സിൻ പരീക്ഷണങ്ങളിൽ പൂർണ വിജയം

September 9, 2025
Malayali tourists stranded in Nepal

40-ഓളം മലയാളി യാത്രക്കാരെ കുടുക്കി നേപ്പാളിലെ സംഘർഷാവസ്ഥ

September 9, 2025
emirates-id-renewal-one-step-uae

ഒരു അപേക്ഷ, ഒരു ഫീസ്; ഇനി എമിറേറ്റ്സ് ഐഡി പുതുക്കൽ ഒരൊറ്റ ഘട്ടത്തിൽ

September 9, 2025
UAE chickenpox vaccine for children

യുഎഇയിലെത്തുന്ന കുട്ടികൾക്ക് ചിക്കൻപോക്സ് വാക്സിൻ എടുക്കണം: ആരോഗ്യ വിദഗ്ധരുടെ നിർദേശം

September 9, 2025

Recommended

യുഎഇയുടെ രാസ ഉൽപാദന ശേഷി കൂട്ടി അക്വാകെമി പ്രവർത്തനം തുടങ്ങി

യുഎഇയുടെ രാസ ഉൽപാദന ശേഷി കൂട്ടി അക്വാകെമി പ്രവർത്തനം തുടങ്ങി

7 months ago
ദുബായ് ജി ഡി ആർ എഫ് എ ഈദ് അവധി കാലത്തെ പ്രവർത്തന സമയം പ്രഖ്യാപിച്ചു

ദുബായ് ജി ഡി ആർ എഫ് എ ഈദ് അവധി കാലത്തെ പ്രവർത്തന സമയം പ്രഖ്യാപിച്ചു

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025