• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Abu Dhabi

യു,എ.ഇ. റീട്ടെയ്ൽ മേഖല 15 ശതമാനത്തിലേറെ വളർച്ച നേടും; കൂടുതൽ തൊഴിൽ അവസരങ്ങളെന്നും എം.എ യൂസഫലി

March 24, 2025
in Abu Dhabi, GCC, NEWS, UAE
A A
യു,എ.ഇ. റീട്ടെയ്ൽ മേഖല 15 ശതമാനത്തിലേറെ വളർച്ച നേടും; കൂടുതൽ തൊഴിൽ അവസരങ്ങളെന്നും എം.എ യൂസഫലി
26
VIEWS

അബുദാബി: ഉപഭോക്താക്കളുടെ മാറുന്ന ഷോപ്പിങ്ങ് രീതികൾക്കൊപ്പം സഞ്ചരിക്കുകയാണ് ഇന്ന് റീട്ടെയ്ൽ മേഖലയെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പ്രതികരിച്ചു . ഈ വർഷം യുഎഇയിലെ റീട്ടെയ്ൽ മേഖലയിൽ 15 ശതമാനത്തിലേറെ വളർച്ചയുണ്ടാകും. യുഎഇയുടെ മികച്ച ഭരണ നേതൃത്വത്തിന്റെ ദീർഘവീക്ഷണമുള്ള നയങ്ങൾ സുസ്ഥിരമായ സാമ്പത്തിക വളർച്ചയാണ് ഉറപ്പാക്കുന്നത്. വിവിധ രാജ്യങ്ങളുമായുള്ള മികച്ച വ്യാപാരപങ്കാളിത്വവും പദ്ധതികളും യുഎഇയുടെ വളർച്ച അതിവേഗത്തിലാക്കും. അഞ്ച് ശതമാനത്തിലേറെ സാമ്പത്തിക വളർച്ച ഈ വർഷമുണ്ടാകും. ഇ-കോമേഴ്സ് രംഗത്തും ഓൺലൈൻ ഷോപ്പിങ്ങിനും കൂടുതൽ അവസരങ്ങളുടെ കാലമെന്നും അദേഹം വ്യക്തമാക്കി.യു.എ.ഇ.യിലെ പ്രമുഖ അറബ് പത്രമായ “അൽ എത്തിഹാദിന്” നൽകിയ അഭിമുഖത്തിലാണ് യൂസഫലിയുടെ പ്രതികരണം.
ജിസിസിയിലെ മുൻനിര റീട്ടെയ്ൽ ബ്രാൻഡ് എന്ന നിലയിൽ ലുലു ഗ്രൂപ്പ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 15 ശതമാനം വർധനവും ലാഭത്തിൽ 20 ശതമാനം അധിക വളർച്ചയും രേഖപ്പെടുത്തുമെന്ന് എം.എ യൂസഫലി പറഞ്ഞു. ഇത്തവണത്തെ റമദാൻ കാലയളവിൽ 9 ശതമാനത്തിലേറെ വരുമാനം ലുലു ഗ്രൂപ്പിന് വർധിച്ചു. ഗ്രൂപ്പിന്റെ ലോകമെമ്പാടുമുള്ള ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രങ്ങളിലുടെ ഉത്പന്നങ്ങളുടെ സുഗമമായ ലഭ്യതയാണ് ഉപഭോക്താകൾക്ക് ലുലു ലഭ്യമാക്കിയത്. യുഎഇ സാമ്പത്തിക മന്ത്രാലയവുമായി സഹകരിച്ച് വിലസ്ഥിരത ഉറപ്പാക്കി മികച്ച ഷോപ്പിങ്ങ് അനുഭവം കൂടിയാണ് റമദാൻ സമയത്ത് ലുലു ഉപഭോക്താകൾക്ക് നൽകിയത്. ഓൺലൈൻ വ്യാപാര രംഗത്തും വിപുലമായ സാധ്യതകളുടെ സമയെമന്ന് അദേഹം ചൂണ്ടികാട്ടി. ഇ കൊമേഴ്സ് രംഗത്ത് 40 ശതമാനത്തോളം വളർച്ച പ്രതീക്ഷിക്കുന്നു. ലുലുവിന്റെ ഇ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ അടക്കം ഉപഭോകാതക്കളുടെ മികച്ച പങ്കാളിത്വമാണ് ഉള്ളത്.
കൂടുതൽ വികസന പദ്ധതികളും ലുലു നടപ്പാക്കുകയാണ്. അബുദാബിയിൽ ഉൾപ്പടെ
നഗരാതിർത്തികളിലേക്കും ഉൾപ്രദേശങ്ങളിലും ലുലുവിന്റെ സേവനം വിപുലീകരിക്കുകയാണ്. യുഎഇക്ക് പുറമേ കുവൈറ്റ്, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, ഒമാൻ എന്നിവടങ്ങളിലായി വിപുലമായ വികസന പദ്ധതികളാണ് ഗ്രൂപ്പ് നടപ്പാക്കുന്നത്. ഈജിപ്റ്റിലും റീട്ടെയ്ൽ സേവനം വർധിപ്പിക്കാനുള്ള നീക്കത്തിലാണ് ലുലു. ഭാവിയിൽ മൊറോക്കോ, ജോർദ്ദാൻ, ഇറാഖ് വിപണികളിലും സജീവമാകാൻ ഉദ്ദേശിക്കുന്നതായും യൂസഫലി അറിയിച്ചു. യുഎഇയിലെ 111 സ്റ്റോറുകൾ അടക്കം ഗൾഫ് മേഖലയിൽ 253 സ്റ്റോറുകളാണ് ലുലുവിന് ഉള്ളത്. വരുന്ന വർഷം യുഎഇയിൽ 23 പുതിയ സ്റ്റോറുകൾ അടക്കം ഗൾഫിൽ 46 പുതിയ സ്റ്റോറുകൾ യാഥാർത്ഥ്യമാകും. പദ്ധതികളുടെ വ്യാപനത്തിലൂടെ സ്വദേശി പൗരന്മാർക്കടക്കം കൂടുതൽ തൊഴിലവസരങ്ങളും ഉറപ്പാക്കുമെന്നും യൂസഫലി പറഞ്ഞു.

Share4SendShareTweet3

Related Posts

The Night the Moon Turns Red: Rare Blood Moon Eclipse in UAE on September 7

ചന്ദ്രൻ ചുവപ്പാകുന്ന രാത്രി: യുഎഇയിൽ സെപ്റ്റംബർ 7-ന് അപൂർവ ബ്ലഡ് മൂൺ ഗ്രഹണം

September 6, 2025
Dubai smart traffic system

സ്മാർട്ട് സിറ്റി ലക്ഷ്യം: ദുബായിൽ പുതിയ സിഗ്നൽ സിസ്റ്റം യാത്രാസമയം 20%–37% കുറച്ചു

September 6, 2025
നബി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ

നബി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ

September 5, 2025
നബിദിനാശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

നബിദിനാശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

September 5, 2025
ഷാര്‍ജ സഫാരി മാള്‍ വിജയത്തിന്‍റെ ഏഴഴകിൽ :സാധാരണക്കാരെ അടക്കം ആകർഷിച്ച് സഫാരി മാൾ ജൈത്ര യാത്ര തുടരുന്നു

ഷാര്‍ജ സഫാരി മാള്‍ വിജയത്തിന്‍റെ ഏഴഴകിൽ :സാധാരണക്കാരെ അടക്കം ആകർഷിച്ച് സഫാരി മാൾ ജൈത്ര യാത്ര തുടരുന്നു

September 5, 2025
പ്രവാസി മലയാളികളുടെ സ്നേഹത്തിൽ എല്ലാം മറന്നു’: 7 വർഷത്തിന് ശേഷം മലയാളത്തിന്റെ വാനമ്പാടി ദുബായിൽ അൽഫർദാൻ എക്സ്ചേഞ്ചിലെ ജീവനക്കാരൊപ്പം ഓണപ്പരിപാടിയിൽ .

പ്രവാസി മലയാളികളുടെ സ്നേഹത്തിൽ എല്ലാം മറന്നു’: 7 വർഷത്തിന് ശേഷം മലയാളത്തിന്റെ വാനമ്പാടി ദുബായിൽ അൽഫർദാൻ എക്സ്ചേഞ്ചിലെ ജീവനക്കാരൊപ്പം ഓണപ്പരിപാടിയിൽ .

September 5, 2025

Recommended

അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ്

അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ്

3 months ago
24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ടാം സോളർ പ്ലാന്റ് പദ്ധതിയുമായി ദുബായ്

24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ടാം സോളർ പ്ലാന്റ് പദ്ധതിയുമായി ദുബായ്

7 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025