• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home UAE Dubai

ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് 5 മില്യൺ ദിർഹം (11.78 കോടി രൂപ) നൽകി ഡോ. ഷംഷീർ വയലിൽ

March 25, 2025
in Dubai, NEWS, UAE
A A
ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് 5 മില്യൺ ദിർഹം (11.78 കോടി രൂപ) നൽകി ഡോ. ഷംഷീർ വയലിൽ
27
VIEWS

ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റമദാനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് 5 മില്യൺ ദിർഹം (11.78 കോടി രൂപ) നൽകി ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ. പിതാക്കന്മാരെ ആദരിക്കുന്നതിനും അർഹരായവർക്ക് ചികിത്സയും ആരോഗ്യസംരക്ഷണവും നൽകുന്നതിനുമായി ആരംഭിച്ച സുസ്ഥിര എൻഡോവ്മെൻറ് ഫണ്ട് മാതാപിതാക്കളോടുള്ള ബഹുമാനം, കാരുണ്യം, ഐക്യദാർഢ്യം എന്നീ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ യു ഇ യുടെ സ്ഥാനം ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ടാണ്.
ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പദ്ധതിയിൽ പങ്കാളിയായതിന് ഡോ. ഷംഷീറിനെ ആദരിച്ചു. സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന വ്യക്തികളുടെ ജീവിതത്തിൽ വെളിച്ചവും പ്രത്യാശയും പകരുന്ന ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതി യുഎഇ യുടെ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. “നമ്മുടെ ജീവിതത്തിൽ പിതാക്കന്മാർ വഹിക്കുന്ന പങ്ക്, അവരുടെ സമർപ്പണം, നല്ലൊരു തലമുറയെ വാർത്തെടുക്കാനുള്ള അവരുടെ ത്യാഗങ്ങൾ എന്നിവയ്ക്കെല്ലാമുള്ള ആദരവാണ് ഫാദേഴ്സ് എൻഡോവ്മെൻറ് ഫണ്ടിലേക്കുള്ള ബുർജീലിന്റെ സംഭാവന. മറ്റുള്ളവർക്ക് കൈത്താങ്ങാവുക എന്ന ബുർജീലിന്റെ ആശയത്തോട് ചേർന്ന് നിൽക്കുന്നതാണിത്. മാത്രമല്ല, ഇതിലൂടെ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവ്സിന്റെ ജീവകാരുണ്യ പ്രവർത്തന വ്യാപ്തി ആഗോളതലത്തിൽ വർധിപ്പിക്കാനും സാധിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു. റമദാനിൽ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവ്സ് നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതികളിലെ സ്ഥിരം പങ്കാളിയാണ് ഡോ. ഷംഷീർ. പാവപ്പെട്ടവർക്ക് ഭക്ഷണമെത്തിക്കാനുള്ള മുൻ വർഷങ്ങളിലെ പദ്ധതിയിലും അദ്ദേഹം ഭാഗമായിരുന്നു.
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് സംഭാവന നൽകാം. ഇതിനായി വെബ്സൈറ്റ് (Fathersfund.ae), കോൾ സെന്റർ (800 4999), ദുബായ് നൗ (Dubai Now) ആപ്പ്, ദുബായ് കമ്മ്യൂണിറ്റി സംഭാവന പ്ലാറ്റ്ഫോമായ ജൂഡ് (Jood.ae) , ബാങ്ക് ട്രാൻസാക്ഷൻ, എസ് എംഎസ് (10 ദിർഹം സംഭാവന ചെയ്യാൻ 1034 എന്ന നമ്പറിലേക്കും, 50 ദിർഹം സംഭാവന ചെയ്യാൻ 1035 ലേക്കും, 100 ദിർഹം സംഭാവന ചെയ്യാൻ 1036 ലേക്കും, 500 ദിർഹത്തിന് 1038 ലേക്കും ‘ഫാദർ’ എന്ന് എസ്എംഎസ് ചെയ്യുക) എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

Share4SendShareTweet3

Related Posts

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

June 6, 2025
പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

June 6, 2025
പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

June 6, 2025
എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

June 6, 2025
ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

June 6, 2025
ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

June 6, 2025

Recommended

ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ പരിസ്ഥിതി സഹകരണം സംബന്ധിച്ച മന്ത്രിതല യോഗത്തിൽ യു.എ.ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മർയം അൽ മുഹൈരി പങ്കെടുത്തു.

ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ പരിസ്ഥിതി സഹകരണം സംബന്ധിച്ച മന്ത്രിതല യോഗത്തിൽ യു.എ.ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മർയം അൽ മുഹൈരി പങ്കെടുത്തു.

3 years ago
ദുബായ് അല്റുവയ്യ ട്രക്ക് റെസ്റ്റ് സ്റ്റോപ്പിന്റെ വ്യാപ്തിയുടെ ശേഷി 338% വർദ്ധിപ്പിച്ച്‌ആർടിഎ

ദുബായ് അല്റുവയ്യ ട്രക്ക് റെസ്റ്റ് സ്റ്റോപ്പിന്റെ വ്യാപ്തിയുടെ ശേഷി 338% വർദ്ധിപ്പിച്ച്‌ആർടിഎ

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025