• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Business

മക്കയിൽ റീട്ടെയ്ൽ സേവനം വിപുലമാക്കി ലുലു ഗ്രൂപ്പ് ; അൽ റുസൈഫയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു

March 25, 2025
in Business, GCC
A A
മക്കയിൽ റീട്ടെയ്ൽ സേവനം വിപുലമാക്കി ലുലു ഗ്രൂപ്പ് ; അൽ റുസൈഫയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു
27
VIEWS

സൗദി അറേബ്യ : വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും സാന്നിദ്ധ്യം അറിയിച്ചതിന് പിന്നാലെ മക്കയിൽ റീട്ടെയ്ൽ സേവനം കൂടുതൽ വിപുലമാക്കി മക്ക അൽ റുസൈഫയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു. സൗദി അറേബ്യയുടെ വിഷൻ 2030ന് കരുത്തേകുന്നത് കൂടിയാണ് പുതിയ ലുലു ഹൈപ്പർമാർക്കറ്റ്. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ മക്ക ചേംബർ സെക്രട്ടറി ജനറൽ അബ്ദുള്ള ഹനീഫ്, റുസൈഫ മേയർ ഫഹദ് അബ്ദുൾറഹ്മാൻ എന്നിവർ ചേർന്ന് അൽ റുസൈഫ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മക്കയിൽ സാന്നിദ്ധ്യം വിപുലീകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും സൗദി അറേബ്യയിടെ വിഷൻ 20230ന് കരുത്തേകുന്ന കൂടുതൽ പദ്ധതികളും കൂടുതൽ അവസരങ്ങളും യാഥാർത്ഥ്യമാക്കുമെന്നും ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ വ്യക്തമാക്കി. സൗദി അറേബ്യയിലടക്കം ജിസിസിയിൽ മൂന്ന് വർഷത്തിനകം പുതിയ 91 സ്റ്റോറുകൾ കൂടി യാഥാർത്ഥ്യമാക്കുമെന്നും അദേഹം കൂട്ടിചേർത്തു.രണ്ട് ലക്ഷത്തോളം സ്ക്വയർ ഫീറ്റിലുള്ള അൽ റുസൈഫ ലുലു, നവീനമായ ഷോപ്പിങ്ങ് അനുഭവമാണ് ഉപഭോക്താകൾക്ക് നൽകുക. ദൈനംദിന ഉത്പന്നങ്ങൾ, ഫ്രഷ് ഫുഡ്, ഗ്രോസറി ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരവുമായി ലുലു ഹൈപ്പർമാർക്കറ്റും, വിലപുലമായ വസ്ത്രശേഖരവുമായി ലുലു ഫാഷൻ സ്റ്റോർ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരവുമായി ലുലു കണക്ടും ഉപഭോക്താകൾക്ക് മികച്ച ഷോപ്പിങ്ങ് അനുഭവമാണ് സമ്മാനിക്കുക. ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾക്ക് പുറമേ കുറഞ്ഞ നിരക്കിൽ മികച്ച ഉത്പന്നങ്ങൾ ഉറപ്പാക്കിയിരിക്കുന്ന ലോട്ട് സ്റ്റോറും ഉടൻ ഉപഭോക്താകൾക്കായി ഷോപ്പിങ് വാതിൽ തുറക്കും. 72 സ്ക്വയർ ഫീറ്റിലുള്ള ഡൈനിങ്ങ് ഏരിയയും, ആറ് സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകളും അടക്കം ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ രാവിലെ 8 മുതൽ പുലർച്ചെ 1 മണി വരെയും വ്യാഴം വെള്ളി ദിവസങ്ങളിൽ രാവിലെ 9 മുതൽ പുലർച്ചെ 2 വരെയും അൽ റുസൈഫ ലുലുവിൽ നിന്ന് ഷോപ്പ് ചെയ്യാം. ലുലു സൗദി ബിസിനസ് ഡവലപ്പ്മെന്റ് ഡയറക്ടർ റഫീക്ക് മുഹമ്മദ് അലി, ലുലു സൗദി വെസ്റ്റേൺ റീജിയൺ ഡയറക്ടർ നൗഷാദ് എം.എ തുടങ്ങിയവരും ചടങ്ങിൽ ഭാഗമായി.

Share4SendShareTweet3

Related Posts

ബജാജ് ഇലക്ട്രിക്കൽസ് ഫഖ്‌റുദ്ദീൻ ജനറൽ ട്രേഡിംഗുമായി കൈകോർത്ത് യു.എ.ഇ വിപണിയിലേക്ക്

ബജാജ് ഇലക്ട്രിക്കൽസ് ഫഖ്‌റുദ്ദീൻ ജനറൽ ട്രേഡിംഗുമായി കൈകോർത്ത് യു.എ.ഇ വിപണിയിലേക്ക്

July 17, 2025
സൗദിയില്‍ ഒരേ ദിവസം മൂന്ന് പുതിയ ലോട്ട് സ്റ്റോറുകള്‍ തുറന്ന് ലുലു

സൗദിയില്‍ ഒരേ ദിവസം മൂന്ന് പുതിയ ലോട്ട് സ്റ്റോറുകള്‍ തുറന്ന് ലുലു

July 17, 2025
യുഎഇ സെൻട്രൽ ബാങ്ക് ഇൻഷുറൻസ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി

യുഎഇ സെൻട്രൽ ബാങ്ക് ഇൻഷുറൻസ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി

July 12, 2025
ഇന്ത്യക്കാർക്ക് മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ച് ഉടൻ യാത്ര ചെയ്യാനാകും: സി ജി സതീഷ് കുമാർ ശിവൻ :യു.പി.ഐ ആപ്പ് മുഖേനയുള്ള പണമിടപാട് വിപുലീകരിക്കാനും ലക്ഷ്യം

ഇന്ത്യക്കാർക്ക് മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ച് ഉടൻ യാത്ര ചെയ്യാനാകും: സി ജി സതീഷ് കുമാർ ശിവൻ :യു.പി.ഐ ആപ്പ് മുഖേനയുള്ള പണമിടപാട് വിപുലീകരിക്കാനും ലക്ഷ്യം

July 12, 2025
പാർക്ക് ഗ്രൂപ്പ് ദുബായിൽ പുതിയ ഓഫീസ് തുറന്നു; അജ്മാൻ ക്രീക്ക് ടവേഴ്സ് ദുബായിൽ അവതരിപ്പിച്ചു

പാർക്ക് ഗ്രൂപ്പ് ദുബായിൽ പുതിയ ഓഫീസ് തുറന്നു; അജ്മാൻ ക്രീക്ക് ടവേഴ്സ് ദുബായിൽ അവതരിപ്പിച്ചു

July 12, 2025
പ്രവാസി സംഘടനകള്‍ ക്ഷേമ പദ്ധതികളുടെ വിവരംതാഴെത്തട്ടിലേക്ക് എത്തിക്കണം: പി. ശ്രീരാമകൃഷ്ണന്‍

പ്രവാസി സംഘടനകള്‍ ക്ഷേമ പദ്ധതികളുടെ വിവരംതാഴെത്തട്ടിലേക്ക് എത്തിക്കണം: പി. ശ്രീരാമകൃഷ്ണന്‍

July 11, 2025

Recommended

ദുബായിൽ വീടു പൂട്ടി അവധി ആഘോഷിക്കാൻ പോകുന്നവർ സമൂഹ മാധ്യമങ്ങളിലൂടെ അക്കാര്യം അറിയിക്കുന്നത് ഇനിയെങ്കിലും നിർത്തണമെന്ന് ദുബായ് പൊലീസ് ആവർത്തിച്ച് മുന്നറിയിപ്പ്നൽകി.

ദുബായിൽ വീടു പൂട്ടി അവധി ആഘോഷിക്കാൻ പോകുന്നവർ സമൂഹ മാധ്യമങ്ങളിലൂടെ അക്കാര്യം അറിയിക്കുന്നത് ഇനിയെങ്കിലും നിർത്തണമെന്ന് ദുബായ് പൊലീസ് ആവർത്തിച്ച് മുന്നറിയിപ്പ്നൽകി.

3 years ago
താമസയിടങ്ങളിൽ നിയമ വിരുദ്ധ പാർടീഷനും പങ്കുവയ്പ്പും; കർശന നടപടിയുമായി ദുബായ് മുനിസിപ്പാലിറ്റി

താമസയിടങ്ങളിൽ നിയമ വിരുദ്ധ പാർടീഷനും പങ്കുവയ്പ്പും; കർശന നടപടിയുമായി ദുബായ് മുനിസിപ്പാലിറ്റി

3 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025