• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
UAE vartha
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
UAE vartha
No Result
View All Result
Home UAE Ajman

അജ്മാൻ വാടക കരാറുകളിൽ ഗണ്യമായ വർധനവ്

March 27, 2025
in Ajman, NEWS, UAE
A A
അജ്മാൻ വാടക കരാറുകളിൽ ഗണ്യമായ വർധനവ്
26
VIEWS

അജ്മാൻ ∙ അജ്മാനിൽ 2024ൽ വാടക കരാറുകളുടെ ആകെ മൂല്യം ഗണ്യമായി വർധിച്ചതായി അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിങ് വകുപ്പ് അറിയിച്ചു. വകുപ്പിന്റെ വാർഷിക റിപ്പോർട്ട് അനുസരിച്ച് 2024ൽ വാടക കരാറുകളുടെ ആകെ മൂല്യം 4.929 ബില്യൻ ദിർഹമിലെത്തി. ഇത് 2022നെ അപേക്ഷിച്ച് 1.646 ബില്യൻ ദിർഹത്തിന്റെ (50.13%) വർധനവ് രേഖപ്പെടുത്തി.അജ്മാൻ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും നിക്ഷേപകർക്കും ആകർഷകമായ, വികസിതവും സമാധാനപരവുമായ നഗരമായി മാറിയിരിക്കുന്നുവെന്ന് അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിങ് വിഭാഗം ഡയറക്ടർ ജനറൽ അബ്ദുൽ റഹ്മാൻ മുഹമ്മദ് അൽ നുഐമി പറഞ്ഞു. എമിറേറ്റിൽ ഉയർന്ന നിലവാരമുള്ള സൗകര്യങ്ങളും ആധുനിക അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. ഇത് താമസിക്കാനും നിക്ഷേപിക്കാനും അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നു.
റിപ്പോർട്ട് അനുസരിച്ച്, 2024ൽ റസിഡൻഷ്യൽ കരാറുകൾ 2.647 ബില്യൻ ദിർഹമായിരുന്നു. അതേസമയം വാണിജ്യ കരാറുകൾ 2.15 ബില്യൻ ദിർഹമിലെത്തി. നിക്ഷേപവുമായി ബന്ധപ്പെട്ട കരാറുകൾക്ക് 266 ദശലക്ഷം ദിർഹം മൂല്യമുണ്ടായിരുന്നത് എമിറേറ്റിലെ ഭവന, വ്യാപാര, നിക്ഷേപ മേഖലകളിലെ വർധിച്ചുവരുന്ന പ്രവണതയെ പ്രതിഫലിപ്പിക്കുന്നു. മറ്റ് എമിറേറ്റുകൾ തമ്മിലുള്ള കേന്ദ്ര കണ്ണിയായി പ്രവർത്തിക്കുന്ന അജ്മാന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം അതിന്റെ വികസനത്തിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.പൗരന്മാർക്കും നിക്ഷേപകർക്കും അനുകൂലമായ അന്തരീക്ഷം നൽകുന്നതിൽ പ്രതിജ്ഞാബദ്ധമായ എമിറേറ്റിന്റെ നേതൃത്വത്തിന്റെ ദീർഘവീക്ഷണമുള്ള മാർഗനിർദ്ദേശത്തെയും അദ്ദേഹം പ്രശംസിച്ചു. അജ്മാന്റെ കാര്യക്ഷമമായ നിയമനിർമാണം, ബിസിനസ് സൗഹൃദ അന്തരീക്ഷം, സ്മാർട്ട് സാങ്കേതികവിദ്യയിലേക്കുള്ള മാറ്റം എന്നിവ സേവന വിതരണം വേഗത്തിലും കാര്യക്ഷമവുമാക്കിയിട്ടുണ്ട്.
ടെനൻസി റെഗുലേഷൻസ് വിഭാഗം ഡയറക്ടർ അമ്മാർ അബ്ദുൽ കരീം അൽ ഖായിദിന്റെ അഭിപ്രായത്തിൽ, 2024 ൽ വാടക കരാറുകളുടെ സ്ഥിരീകരണത്തിലും ഗണ്യമായ വർധനവുണ്ടായി. ഈ സമയത്ത് 100,236 റസിഡൻഷ്യൽ, 37,855 വാണിജ്യ, 269 നിക്ഷേപ കരാറുകൾ പൂർത്തിയായി.

Share4SendShareTweet3

Recommended

ആസ്റ്റര്‍ വോളന്റിയേഴ്‌സ് ഉത്തരേന്ത്യയില്‍ പ്രവര്‍ത്തനമേഖല വിപുലീകരിച്ചു :അമ്പതാമത് മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്ക് ഉപരാഷ്ട്രപതി ജഗ്ദീപ് ധനകര്‍ ഉദ്ഘാടനം ചെയ്തു;

ആസ്റ്റര്‍ വോളന്റിയേഴ്‌സ് ഉത്തരേന്ത്യയില്‍ പ്രവര്‍ത്തനമേഖല വിപുലീകരിച്ചു :അമ്പതാമത് മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്ക് ഉപരാഷ്ട്രപതി ജഗ്ദീപ് ധനകര്‍ ഉദ്ഘാടനം ചെയ്തു;

5 months ago
തൊഴിലാളി നിയമം ലംഘനം : യുഎഇയിൽ 14 ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെൻ്റ് ഏജൻസികൾക്കെതിരെ നിയമനടപടി സ്വീകരിച്ച് മന്ത്രാലയം.

തൊഴിലാളി നിയമം ലംഘനം : യുഎഇയിൽ 14 ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെൻ്റ് ഏജൻസികൾക്കെതിരെ നിയമനടപടി സ്വീകരിച്ച് മന്ത്രാലയം.

3 months ago
  • ഹോം
  • യുഎഇ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി

Copyright © 2025