• About
  • Advertise
  • Careers
  • Contact
UAE vartha
15 May Thursday
  • .
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
  • .
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
UAE vartha
No Result
View All Result
Home UAE Dubai

തൊഴിലാളികൾക്കായി ദുബായിൽ മെഗാ ഈദ് ആഘോഷം; ബോളിവുഡ് താരങ്ങൾ അതിഥികളായി എത്തും

March 28, 2025
in Dubai, NEWS, UAE
A A
തൊഴിലാളികൾക്കായി ദുബായിൽ മെഗാ ഈദ് ആഘോഷം; ബോളിവുഡ് താരങ്ങൾ അതിഥികളായി എത്തും
37
VIEWS

ദുബായ്: ദുബായിലെ തൊഴിലാളികളുടെ സംഭാവനകൾക്ക് ആദരമർപ്പിച്ച്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എഡി) മെഗാ ഈദ് ആഘോഷം സംഘടിപ്പിക്കുന്നു. “ഒന്നിച്ചു ഈദ് ആഘോഷിക്കാം” എന്ന പ്രമേയത്തിലാണ് പരിപാടി നടക്കുന്നത്. എമിറേറ്റിൻ്റെ വികസനത്തിന് തൊഴിലാളികൾ നൽകുന്ന സുപ്രധാന സംഭാവനകൾക്കുള്ള അഭിനന്ദന സൂചകമായി, ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദേശമനുസരിച്ചാണ് ആഘോഷം ഒരുക്കുന്നത്.ബോളിവുഡ് താരങ്ങളായ ഹീന പഞ്ചാൽ, താന്യ ദേശായി, അനേരി വജാനി, പ്രമുഖ ഇന്ത്യൻ ഗായകനും സംഗീതസംവിധായകനുമായ അങ്കുഷ് ഭരദ്വാജ്, ഗായിക സെൻജുതി ദാസ് എന്നിവർ അതിഥികളായി പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.ഒന്നാം പെരുന്നാളിന് അൽ ഖൂസ് ഏരിയയിലാണ് പ്രധാന ആഘോഷങ്ങൾ നടക്കുന്നത്. ദുബായുടെ വളർച്ചയ്ക്കും വികസനത്തിനും വലിയ രീതിയിൽ സംഭാവന ചെയ്യുന്ന തൊഴിലാളി സമൂഹത്തിന് ആദരവ് അർപ്പിക്കുന്നതിനു വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ജിഡിആർഎഫ്എ ദുബായ് അസിസ്റ്റൻ്റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 10,000-ത്തിലധികം തൊഴിലാളികൾ ആഘോഷ പരിപാടിയിൽ പങ്കെടുക്കും. ഈദ് ദിവസം വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന പരിപാടി, അർദ്ധരാത്രി വരെ നീണ്ടുനിൽക്കും.അന്താരാഷ്ട്ര കലാകാരന്മാരുടെ വിവിധ സംഗീത പ്രകടനങ്ങൾ, അതിശയിപ്പിക്കുന്ന അക്രോബാറ്റിക് ഷോകൾ, സവിശേഷമായ ഉത്സവ അന്തരീക്ഷം സൃഷ്ടിക്കുന്ന ഡിജെ സെറ്റുകൾ, സാംസ്കാരികവും കലാപരവുമായ വൈവിധ്യങ്ങൾ പ്രദർശിപ്പിക്കുന്ന ആഗോള ടീമുകളുടെ പ്രകടനങ്ങൾ എന്നിവ ആഘോഷ ചടങ്ങുകൾക്ക് മാറ്റുകൂട്ടും.പരിപാടിയിൽ കാണികളായി എത്തുന്നവർക്ക് നറുക്കെടുപ്പിലൂടെ വിവിധ സമ്മാനങ്ങൾ നൽകും. വിവിധ കാറുകൾ, സ്വർണ്ണ ബാറുകൾ, വിമാന ടിക്കറ്റുകൾ അടക്കം ലക്ഷക്കണക്കിന് ദിർഹമിൻ്റെ സമ്മാനങ്ങളാണ് നൽകുന്നത്.”തൊഴിലാളികൾ നമ്മുടെ സമൂഹത്തിൻ്റെ അവിഭാജ്യ ഘടകമാണ്, അവരുടെ സമർപ്പണം ദുബായുടെ വളർച്ചയ്ക്കും സമൃദ്ധിക്കും സംഭാവന ചെയ്യുന്നു. നന്ദിയുടെയും ഉൾക്കൊള്ളലിൻ്റെയും മൂല്യങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധത പ്രകടിപ്പിക്കാനുള്ള ഒരു മാർഗ്ഗമാണ് ഈ ആഘോഷം,” എന്ന് മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ അഭിപ്രായപ്പെട്ടു. “എല്ലാവർക്കും ജീവിത നിലവാരം ഉയർത്തുന്നതിൽ ദുബായ് ആഗോളതലത്തിൽ മുന്നേറുന്നു. ഈ ആഘോഷം തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനും അവരുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരുന്നതിനും വൈവിധ്യമാർന്നതും ഐക്യമുള്ളതുമായ സമൂഹത്തിൽ അവർക്ക് ഉടമസ്ഥത നൽകുന്നതിനുമുള്ള ഞങ്ങളുടെ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നു,” എന്ന് തൊഴിലാളി ബന്ധങ്ങൾക്കുള്ള അസിസ്റ്റൻ്റ് ഡയറക്ടർ ജനറൽ കേണൽ ഒമർ മാറ്റർ അൽ മെസൈന പറഞ്ഞു. സേവന വിതരണത്തിനപ്പുറം ക്ഷേമം മെച്ചപ്പെടുത്തുന്നതിനും സഹിഷ്ണുതയും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനും ഭാവിയിലേക്കുള്ള ചിന്താഗതിയും അനുകമ്പയുമുള്ള ഒരു ആഗോള നഗരമെന്ന നിലയിൽ ദുബായുടെ പ്രശസ്തി ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ജിഡിആർഎഫ്എ ദുബായുടെ വിശാലമായ സാമൂഹിക ഉത്തരവാദിത്വ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം.

തൊഴിലാളികൾക്കായി ഈദ്ഗാഹുകൾ

ദുബായ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെൻ്റുമായി സഹകരിച്ച്, ജിഡിആർഎഫ്എ ദുബായ് അൽ ഖൂസിൽ ഈദ് നമസ്കാരം സംഘടിപ്പിക്കും. 10,000-ത്തിലധികം വിശ്വാസികൾക്ക് സൗകര്യപ്രദമായ ഒരു പ്രത്യേക സ്ഥലത്താണ് നമസ്കാരം നടക്കുക.

Share6SendShareTweet4

Recommended

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1584 പേർക്ക് കോവിഡ് ബാധിച്ചതായും 1546 പേർ കൂടി പൂർണമായും രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1584 പേർക്ക് കോവിഡ് ബാധിച്ചതായും 1546 പേർ കൂടി പൂർണമായും രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

3 years ago
ഷാർജയിൽകടബാധ്യതയുടെ പേരിൽ ഇനി ജയിലിലാകില്ല; യാത്രാവിലക്ക് തുടരും, മനഃപൂർവം ബാധ്യത വരുത്തിയവർക്കെതിരെ കർശന നടപടി

ഷാർജയിൽകടബാധ്യതയുടെ പേരിൽ ഇനി ജയിലിലാകില്ല; യാത്രാവിലക്ക് തുടരും, മനഃപൂർവം ബാധ്യത വരുത്തിയവർക്കെതിരെ കർശന നടപടി

3 months ago
  • About
  • Advertise
  • Careers
  • Contact
Call us: +1 234 UAENEWS

Copyright © 2021

No Result
View All Result
  • .
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി

Copyright © 2021