• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Dubai

റോഡ് സുരക്ഷാ അവബോധം: വിദ്യാർഥികൾക്കായി ആർടിഎയുടെ ഹൃസ്വ ചലച്ചിത്രോത്സവം

April 5, 2025
in Dubai, NEWS, UAE
A A
റോഡ് സുരക്ഷാ അവബോധം: വിദ്യാർഥികൾക്കായി ആർടിഎയുടെ ഹൃസ്വ ചലച്ചിത്രോത്സവം
27
VIEWS

ദുബായ്: ഗതാഗതം അവബോധം ലക്ഷ്യമിട്ട് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിൽ സർവകലാശാല, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കായി ചലച്ചിത്ര മത്സരം ആരംഭിച്ചു. ഗതാഗത അപകടങ്ങളുടെ കാരണങ്ങളും അപകട സാധ്യതകളും അഭിസംബോധന ചെയ്യുന്ന ‘റോഡ് സേഫ്റ്റി ഫിലിം ഫെസ്റ്റിവൽ’ എന്നാണിതിന് പേര് നൽകിയിരിക്കുന്നത്.ഈ ഹ്രസ്വ ചലച്ചിത്രോത്സവം യുവാക്കൾക്കിടയിൽ റോഡ് സുരക്ഷയെക്കുറിച്ചുള്ള അവബോധം വളർത്താനാണ് രൂപകൽപന ചെയ്തിരിക്കുന്നത്. മത്സരത്തിൽ മൂന്ന് വിഭാഗങ്ങളുണ്ട്. ഓരോന്നിലും ഒന്നാം സ്ഥാനം നേടുന്നവർക്ക് സർട്ടിഫിക്കറ്റുകൾ, പുരസ്കാരം, ക്യാഷ് പ്രൈസുകൾ എന്നിവ നൽകും. പെട്ടെന്നുള്ള ലെയ്ൻ മാറ്റങ്ങൾ, ഡ്രൈവിങിലെ ശ്രദ്ധ തിരിക്കുന്ന തടസങ്ങൾ, സൈക്കിളുകളും ഇലക്ട്രിക് സ്കൂട്ടറുകളും ഉൾപ്പെടുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിങ് ഉപാധികൾ എന്നിവയാണ് മൂന്ന് മത്സര വിഭാഗങ്ങൾ.ഏപ്രിൽ 7ന് ആരംഭിച്ച് ജൂലൈ 14ന് അവസാനിക്കുന്ന രീതിയിലാണ് മത്സര കാലയളവ് നിശ്ചയിച്ചിരിക്കുന്നത്. പങ്കെടുക്കുന്നവർക്ക് ആർ‌ടിഎ വെബ്‌സൈറ്റിലെ rta.ae/roadsafetyfilmfestival എന്ന മത്സര പോർട്ടൽ വഴി എൻട്രികൾ സമർപ്പിക്കാം. യോഗ്യത, മൂല്യനിർണയ മാനദണ്ഡങ്ങൾ, മാർഗ നിർദേശങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ വെബ്‌സൈറ്റിലുണ്ടാകും.18 മുതൽ 35 വയസ് വരെ പ്രായമുള്ള യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. വ്യക്തിഗതമായോ മൂന്ന് അംഗങ്ങൾ വരെയുള്ള ടീമുകളായോ ഉള്ള എൻട്രികൾ സ്വീകരിക്കും. എല്ലാ സൃഷ്ടികളും മൗലികമായിരിക്കണം. ഓരോ വിഭാഗത്തിലെയും മികച്ച മൂന്ന് വിജയികൾക്ക് ആർ‌ടിഎ ക്യാഷ് പ്രൈസുകൾ നൽകും.ലെയ്ൻ മാറ്റങ്ങളും ശ്രദ്ധ തെറ്റലും മാരകമായ അപകടങ്ങളുടെ പ്രധാന കാരണങ്ങളായി കാണിക്കുന്ന ഗതാഗത സ്ഥിതിവിവരക്കണക്കുകളെ അടിസ്ഥാനമാക്കിയാണ് ഇതിനായുള്ള വിഷയങ്ങൾ തെരഞ്ഞെടുത്തത് എന്ന് ആർ‌ടിഎ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസിയിലെ ട്രാഫിക് ഡയറക്ടർ അഹമ്മദ് അൽ ഖുസൈമി വിശദീകരിച്ചു.

Share4SendShareTweet3

Related Posts

ബിസിനസ് ലോകത്തിന് വലിയ നഷ്ടം; സ്കൈ ജ്വല്ലറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺ അന്തരിച്ചു

ബിസിനസ് ലോകത്തിന് വലിയ നഷ്ടം; സ്കൈ ജ്വല്ലറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺ അന്തരിച്ചു

September 9, 2025
emirates-id-renewal-one-step-uae

ഒരു അപേക്ഷ, ഒരു ഫീസ്; ഇനി എമിറേറ്റ്സ് ഐഡി പുതുക്കൽ ഒരൊറ്റ ഘട്ടത്തിൽ

September 9, 2025
UAE chickenpox vaccine for children

യുഎഇയിലെത്തുന്ന കുട്ടികൾക്ക് ചിക്കൻപോക്സ് വാക്സിൻ എടുക്കണം: ആരോഗ്യ വിദഗ്ധരുടെ നിർദേശം

September 9, 2025
Dubai gold price today

സ്വർണവില കുതിച്ചുയർന്ന് റെക്കോർഡ്;22 കാരറ്റ് ഗ്രാമിന് 408 ദിർഹം

September 9, 2025
വേനലിന്റെ കാഠിന്യത്തിൽ തണുപ്പിന്റെ സ്പർശം: തൊഴിലാളികൾക്ക് ഹോട്ട്പാക്കിന്റെ ഐസ്‌ക്രീം സമ്മാനം

വേനലിന്റെ കാഠിന്യത്തിൽ തണുപ്പിന്റെ സ്പർശം: തൊഴിലാളികൾക്ക് ഹോട്ട്പാക്കിന്റെ ഐസ്‌ക്രീം സമ്മാനം

September 8, 2025
സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്താൻ ദുബായിൽ പുതിയ ടൂറിസ്റ്റ് ട്രാൻസ്പോർട്ട് റെഗുലേഷൻ

സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്താൻ ദുബായിൽ പുതിയ ടൂറിസ്റ്റ് ട്രാൻസ്പോർട്ട് റെഗുലേഷൻ

September 8, 2025

Recommended

ഇൻഡിഗോ ഫുജൈറ-കണ്ണൂർ, മുംബൈ പ്രതിദിന സർവിസ് ഈമാസം 15 മുതൽ

ഇൻഡിഗോ ഫുജൈറ-കണ്ണൂർ, മുംബൈ പ്രതിദിന സർവിസ് ഈമാസം 15 മുതൽ

4 months ago
പുന്നക്കന്‍ മുഹമ്മദലിയുടെ ‘ഒപ്പം: കോവിഡ് കുറിപ്പുകള്‍’ പ്രകാശനം ചെയ്തു

പുന്നക്കന്‍ മുഹമ്മദലിയുടെ ‘ഒപ്പം: കോവിഡ് കുറിപ്പുകള്‍’ പ്രകാശനം ചെയ്തു

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025