• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Dubai

എയര്‍ കേരള – കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനം 15ന്​

April 8, 2025
in Dubai, Kerala, NEWS, Travel, UAE
A A
എയര്‍ കേരള – കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനം 15ന്​
35
VIEWS

കൊച്ചി: ഇന്ത്യൻ വ്യോമയാന മേഖലയിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങി കേരളത്തിന്‍റെ സ്വന്തം എയർലൈൻ കമ്പനിയായ ‘എയർ കേരള’. കേരളത്തിൽ നിന്ന്​ ആദ്യ വിമാന സർവിസ്​ ആരംഭിക്കാൻ തയ്യാറെടക്കുന്ന എയർ കേരളയുടെ കോർപറേറ്റ്​ ഓഫിസ്​ ഉദ്​ഘാടനം ഏപ്രിൽ 15ന്​ നടക്കും. ആലുവയിൽ നിർമാണം പൂർത്തിയായ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കോർപറേറ്റ്​ ഓഫിസിന്‍റെ ഉദ്​ഘാടനം 15ന്​ വൈകിട്ട്​ 5.30ന്​ കേരള വ്യവസായ വകുപ്പ്​ മന്ത്രി പി.പി രാജീവ്​ നിർവഹിക്കും. പ്രൗഢമായ ചടങ്ങിൽ ലോകസഭ എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, രാജ്യ സംഭ എം.പി ഹാരിസ്​ ബീരാൻ, എം.എൽ.എമാരായ അൻവർ സാദത്ത്​, റോജി എം. ജോൺ, ആലുവ മുൻസിപ്പൽ ചെയർമാൻ എം.ഒ ജോൺ, വൈസ്​ ചെയർപേഴ്​സൺ സൈജി ജോളി, ബി.ജെ.പി സംസ്ഥാന ​പ്രസിഡന്‍റ്​ രാജീവ്​ ചന്ദ്രശേഖർ, മുൻ വിദേശകാര്യ സഹമന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ വി. മുരളീധരൻ, സാംസ്കാരിക രംഗത്തെ മറ്റ്​ പ്രമുഖ, അഭ്യുദയകാംക്ഷികൾ, എയർ കേരളയുടെ സാരഥികൾ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും. മൂന്ന് നിലകളിലായി അത്യാധുനിക പരിശീലന സൗകര്യങ്ങൾ ഉൾപ്പെടെ വിശാലമായ ഓഫീസ് സമുച്ചയം ആലുവ മെട്രോ സ്റ്റേഷനു സമീപത്താണ്​ സ്ഥിതി ചെയ്യുന്നത്​. ഒരേ സമയം 200ൽ പരം വ്യോമയാന വിദഗ്ദർക്ക് ജോലി ചെയ്യാൻ കഴിയുന്ന വിധത്തിലാണ് ഓഫീസ് ക്രമീകരിച്ചിട്ടുള്ളത്. ഈ വർഷം അവസാനത്തോടെ സ്ഥാപനത്തിൽ 750 ലധികം ​തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന്​ എയർ കേരള മാനേജ്​മെന്‍റ്​ അറിയിച്ചു. ആദ്യ ഘട്ടത്തിൽ ആഭ്യന്തര സർവിസ്​ ആരംഭിക്കുന്ന എയർ കേരള വൈകാതെ അന്താരാഷ്ട്ര സർവിസിനും തുടക്കമിടും. എയർ കേരളയുടെ ആദ്യ വിമാനം ജൂണിൽ കൊച്ചിയിൽ നിന്നു പറന്നുയരും. അൾട്രാ ലോ കോസ്റ്റ് വിമാന സർവീസുകളാണ് കമ്പനി നടത്തുകയെന്ന് ചെയർമാൻ അഫി അഹമ്മദ്​ പറഞ്ഞു. അഞ്ച്​ വിമാനങ്ങൾ പാട്ടത്തിനെടുക്കുന്നത്​ സംബന്ധിച്ച്​ ഐറിഷ്​ കമ്പനികളുമായി കരാറായിട്ടുണ്ട്​​. വിമാനങ്ങൾ സ്വന്തമായി വാങ്ങാനും പദ്ധതിയുണ്ടെന്ന്​ വൈസ്​ ചെയർമാൻ അയ്യൂബ്​ കല്ലട അറിയിച്ചു​. ദക്ഷിണ, മധ്യ ഇന്ത്യയിലെ ചെറുകിട നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ചായിരിക്കും എയർ കേരള സർവീസുകൾ നടത്തുന്നതെന്ന്​ സി.ഇ.ഒ ഹരീഷ്​ കുട്ടി അറിയിച്ചു. 76 സീറ്റുകളുള്ള എ.ടി.ആർ വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്. എല്ലാം ഇക്കോണമി ക്ലാസ് സീറ്റുകളായിരിക്കും.

Share6SendShareTweet4

Related Posts

ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ദോഹയിൽ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി

ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ദോഹയിൽ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി

September 12, 2025
ദുബായിൽ വെർടിക്കൽ ഫാമിങ് മേളയ്ക്ക് സമാപനം :ശ്രദ്ധനേടി മലയാളി പ്രദർശനം

ദുബായിൽ വെർടിക്കൽ ഫാമിങ് മേളയ്ക്ക് സമാപനം :ശ്രദ്ധനേടി മലയാളി പ്രദർശനം

September 12, 2025
മുൻ നിയമസഭാ സ്പീക്കറും യുഡിഎഫ് കൺവീനറുമായ പി പി തങ്കച്ചൻ അന്തരിച്ചു

മുൻ നിയമസഭാ സ്പീക്കറും യുഡിഎഫ് കൺവീനറുമായ പി പി തങ്കച്ചൻ അന്തരിച്ചു

September 11, 2025
യുഎഇയുടെ സുസ്ഥിരതാ ലക്ഷ്യങ്ങൾക്ക് പിന്തുണയായി ലുലുവിന്റെ സൗരോർജ്ജ പദ്ധതി

കാർബൺ എമിഷൻ കുറയ്ക്കാൻ ലക്ഷ്യമിട്ട് ലുലു ഗ്രൂപ്പിന്റെ സൗരോർജ്ജ നീക്കം

September 11, 2025
ഷാർജ മീഡിയ സിറ്റി യും അൽ ഹിന്ദ് ബിസിനസ് സെന്ററും കൈകോർത്ത് പ്രവർത്തിക്കുന്നു

ഷാർജ മീഡിയ സിറ്റി യും അൽ ഹിന്ദ് ബിസിനസ് സെന്ററും കൈകോർത്ത് പ്രവർത്തിക്കുന്നു

September 11, 2025
ലൈസൻസിംഗ് നടപടിക്രമങ്ങൾ: ആർ.ടി.എ. ജീവനക്കാർക്കായി നിയമാവബോധ പരിശീലനം

ലൈസൻസിംഗ് നടപടിക്രമങ്ങൾ: ആർ.ടി.എ. ജീവനക്കാർക്കായി നിയമാവബോധ പരിശീലനം

September 11, 2025

Recommended

യുഎഇ ദേശിയ ദിനാഘോഷം ഹത്തയിൽ

യുഎഇ ദേശിയ ദിനാഘോഷം ഹത്തയിൽ

4 years ago
ഗൾഫിൽ ലക്ഷം യുവാക്കൾക്ക് തൊഴിൽ:വിജ്ഞാനകേരളം പ്രതിനിധികൾ യു.എ.ഇയിൽവ്യവസായ പ്രമുഖരുമായി ചർച്ച നടത്തി

ഗൾഫിൽ ലക്ഷം യുവാക്കൾക്ക് തൊഴിൽ:വിജ്ഞാനകേരളം പ്രതിനിധികൾ യു.എ.ഇയിൽവ്യവസായ പ്രമുഖരുമായി ചർച്ച നടത്തി

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025