• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ദുബായ്- ബർദുബായ് പാലത്തിന്‍റെ നിർമാണം പ്രഖ്യാപിച്ച് ദുബായ് ആർടിഎ: നിര്‍മാണച്ചെലവ്78.6 കോടി ദിര്‍ഹം

April 8, 2025
in Dubai, NEWS, UAE
A A
ദുബായ്- ബർദുബായ് പാലത്തിന്‍റെ നിർമാണം പ്രഖ്യാപിച്ച് ദുബായ് ആർടിഎ: നിര്‍മാണച്ചെലവ്78.6 കോടി ദിര്‍ഹം
26
VIEWS

ദുബായ് : ബർ ദുബായ് മേഖലയിൽ ഗതാഗതം സുഗമമാക്കുന്നതിന്‍റെ ഭാഗമായിദുബായ് ക്രീക്കിന് മുകളിലൂടെ എട്ടുവരിയുള്ള പാലം നിർമിക്കുമെന്ന് ദുബായ് റോഡ്‌സ് ഗതാഗത അതോറിറ്റി അറിയിച്ചു. പാലത്തിന്‍റെ നിർമാണത്തിന്​ കരാര്‍ നല്‍കിയതായി ആര്‍.ടി.എ വ്യക്തമാക്കി. 1425 മീറ്റര്‍ നീളത്തിൽ നിർമിക്കുന്ന പാലത്തിന്‍റെ ഇരു ദിശയിലേക്കും നാലു വരികള്‍ വീതമുണ്ടാകും. 78.6 കോടി ദിര്‍ഹമാണ് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്​. ഉപരിതലത്തില്‍ നിന്ന് 18.5 മീറ്റര്‍ ഉയരത്തിലൂടെയാവും പുതിയ പാലം നിര്‍മിക്കുക. കപ്പലുകള്‍ക്ക് പാലത്തിന്‍റെ അടിയിലൂടെ തടസമില്ലാതെ കടന്നുപോവാനാകും. കാല്‍നടയാത്രികര്‍ക്കും സൈക്കിള്‍ യാത്രികര്‍ക്കുമായി പ്രത്യേക പാതകളും പാലത്തിലുണ്ടാവും.ദുബായ് ക്രീക്കിനു കുറുകെ നിര്‍മിക്കുന്ന പുതിയ പാലം ഇന്‍ഫിനിറ്റി പാലത്തെ റാഷിദ് തുറമുഖ വികസന മേഖലയുമായി ബന്ധിപ്പിക്കുന്നതാണ്​. ഇരുദിശകളിലേക്കും മണിക്കൂറില്‍ 16,000ത്തിലേറെ വാഹനങ്ങള്‍ക്ക്​ ഒരേ സമയം പാലത്തിലൂടെ കടന്നുപോകാൻ സാധിക്കും. അല്‍ ഷിന്ദഗ ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായാണ്​ പാലം നിർമിക്കുന്നതെന്ന് ആര്‍.ടി.എ ഡയറക്ടര്‍ ജനറലും എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മത്താര്‍ അല്‍ തായര്‍ പറഞ്ഞു.ദുബായ് ദ്വീപുകള്‍, ദുബായ് മാരിടൈം സിറ്റി, റാഷിദ് ​ തുറമുഖം എന്നിവയുള്‍പ്പെടെയുള്ള പ്രധാന വികസന മേഖലകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനൊപ്പം ദേര, ബര്‍ദുബായ് എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കുക തിരക്ക് കുറയ്ക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. ഇതിനു പുറമേ നിലവിലുള്ള റോഡുകളുമായി പാലത്തെ ബന്ധിപ്പിക്കുന്നതിന് 2000 മീറ്റര്‍ നീളത്തില്‍ ഉപരിതല റോഡുകളും നിര്‍മിക്കുമെന്ന് മത്താര്‍ അല്‍ തായര്‍ വിശദീകരിച്ചു.

Share4SendShareTweet3

Related Posts

ദുബായ് ജി.ഡി.ആർ.എഫ്.എ കുട്ടികൾക്കായി വേനൽക്കാല വായനാ പരിപാടി സംഘടിപ്പിച്ചു

ദുബായ് ജി.ഡി.ആർ.എഫ്.എ കുട്ടികൾക്കായി വേനൽക്കാല വായനാ പരിപാടി സംഘടിപ്പിച്ചു

July 25, 2025
പഴങ്ങൾ തൊട്ടറിഞ്ഞ് മധുനുകരാൻ ജൂസ് വേൾഡ് ഇനി ഷാർജ കിങ് ഫൈസലിലും :അഞ്ചാമത് ശാഖ നാളെ തുറക്കും

പഴങ്ങൾ തൊട്ടറിഞ്ഞ് മധുനുകരാൻ ജൂസ് വേൾഡ് ഇനി ഷാർജ കിങ് ഫൈസലിലും :അഞ്ചാമത് ശാഖ നാളെ തുറക്കും

July 25, 2025
ദുബായിൽ വിസ സേവനങ്ങൾക്കായി വീഡിയോ കാൾ വിളിച്ചത് 52,212പേർ

ദുബായിൽ വിസ സേവനങ്ങൾക്കായി വീഡിയോ കാൾ വിളിച്ചത് 52,212പേർ

July 24, 2025
ദുബായിൽ ട്രാഫിക് പിഴകൾ അടയ്ക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനം നിലവിൽ വന്നു

ദുബായിൽ ട്രാഫിക് പിഴകൾ അടയ്ക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനം നിലവിൽ വന്നു

July 24, 2025
വിഎസിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ അനുശോചിച്ചു

വിഎസിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ അനുശോചിച്ചു

July 24, 2025
റിച്ച്മാക്സ് ഗ്രൂപ്പ് മിഡിലീസ്റ്റിലേക്ക് :ആദ്യ അന്തർദേശിയ ഓഫീസ്‌ 26 ന് ദുബായിൽ തുറക്കും

റിച്ച്മാക്സ് ഗ്രൂപ്പ് മിഡിലീസ്റ്റിലേക്ക് :ആദ്യ അന്തർദേശിയ ഓഫീസ്‌ 26 ന് ദുബായിൽ തുറക്കും

July 24, 2025

Recommended

യു എ എയിൽ സ്വദേശിവൽക്കരണം ശക്തമാവുന്നു: ജൂലൈ ഒന്ന് മുതൽ സ്വകാര്യ കമ്പനികളിൽ പരിശോധന

യു എ എയിൽ സ്വദേശിവൽക്കരണം ശക്തമാവുന്നു: ജൂലൈ ഒന്ന് മുതൽ സ്വകാര്യ കമ്പനികളിൽ പരിശോധന

2 months ago
ഷാർജ ഇൻകാസ് ഇഫ്താർ ടെന്റിന്റെ പത്താം ദിനത്തിൽ രമേശ് ചെന്നിത്തല വിശിഷ്ടാതിഥിയായി പങ്കെടുക്കും

ഷാർജ ഇൻകാസ് ഇഫ്താർ ടെന്റിന്റെ പത്താം ദിനത്തിൽ രമേശ് ചെന്നിത്തല വിശിഷ്ടാതിഥിയായി പങ്കെടുക്കും

5 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025