• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
UAE vartha
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
UAE vartha
No Result
View All Result
Home UAE Dubai

ജുമൈറ-അൽ മിന സ്ട്രീറ്റുകൾക്കിടയിൽ പുതിയ പാലം തുറന്ന് ദുബായ് ആർടിഎ

April 21, 2025
in Dubai, NEWS, UAE
A A
ജുമൈറ-അൽ മിന സ്ട്രീറ്റുകൾക്കിടയിൽ പുതിയ പാലം തുറന്ന് ദുബായ് ആർടിഎ
29
VIEWS

ദുബായ്: ജുമൈറ സ്ട്രീറ്റിനെ അൽ മിന സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന ഇൻഫിനിറ്റി പാലത്തിന്‍റെ ദിശയിൽ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പുതിയ പാലം തുറന്നു. 985 മീറ്റർ നീളമുള്ള പാലത്തിൽ രണ്ട് വരികളിലായി മണിക്കൂറിൽ 3,200 വാഹനങ്ങൾക്ക് സഞ്ചരിക്കാനാകും.ഷെയ്ഖ് റാഷിദ് റോഡും ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റും തമ്മിലുള്ള ഇന്റർസെക്ഷനിൽ നിന്ന് അൽ മിന സ്ട്രീറ്റിലെ ഫാൽകൺ ഇന്റർസെക്ഷൻ വരെ 4.8 കിലോമീറ്റർ നീളുന്ന അൽ ഷിന്ദഗ കോറിഡോർ നവീകരണ പദ്ധതിയുടെ നാലാം ഘട്ടത്തിലുൾ പ്പെട്ട പാലമാണിത്.പുതിയ പാലം ഗതാഗതക്കുരുക്ക് കുറയ്ക്കുകയും ജുമൈറ സ്ട്രീറ്റിൽ നിന്ന് അൽ മിന സ്ട്രീറ്റ് വഴി ഇൻഫിനിറ്റി പാലത്തിലേക്കുള്ള യാത്രാ സമയം 67% കുറയ്ക്കുകയും ചെയ്യും. സിഗ്നലുകളിൽ നിർത്തേണ്ടി വരാതെ തടസമില്ലാത്ത സഞ്ചാരം ഉറപ്പാക്കാൻ പുതിയ പാലത്തിന് സാധിക്കും.അൽ ഷിന്ദഗ കോറിഡോർ നവീകരണ പദ്ധതിയുടെ നാലാം ഘട്ടത്തിൽ 3.1 കിലോമീറ്റർ നീളമുള്ള അഞ്ച് പാലങ്ങൾ ഉൾപ്പെടുന്നു. മണിക്കൂറിൽ 19,400 വാഹനങ്ങളെ ഉൾക്കൊള്ളാൻ സാധിക്കുന്ന വിധത്തിലാണ് എല്ലാ പാതകളും രൂപകൽപന ചെയ്‌തിരിക്കുന്നത്.ജുമൈറ സ്ട്രീറ്റ്, അൽ മിന സ്ട്രീറ്റ്, ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് സ്ട്രീറ്റ് എന്നിവിടങ്ങളിലെ പ്രധാന ജങ്ഷനുകളുടെ നവീകരണവും ഈ ഘട്ടത്തിൽ ഉൾപ്പെടുന്നു. ഷെയ്ഖ് റാഷിദ് റോഡിലും അൽ മിന സ്ട്രീറ്റിലും രണ്ട് കാൽനട പാലങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്.2025 രണ്ടാം പാദത്തിൽ ഇൻഫിനിറ്റി പാലത്തെ അൽ മിന സ്ട്രീറ്റ് വഴി അൽ വസൽ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന 780 മീറ്റർ നീളമുള്ള മൂന്ന് വരി പാലത്തിന്‍റെ നിർമാണം പൂർത്തിയാവും. ഇത് പ്രവർത്തന ക്ഷമമാകുന്നതോടെ പാലത്തിലൂടെ മണിക്കൂറിൽ 4,800 വാഹനങ്ങൾക്ക് സഞ്ചരിക്കാനാകും.

Share5SendShareTweet3

Recommended

യുഎഇയിൽ ഇന്ന് നേരിയ മഴ, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യത : NCM

യുഎഇയിൽ ഇന്ന് നേരിയ മഴ, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യത : NCM

3 months ago
2023ന്റെ ആദ്യ പാദത്തിൽ ആറ് ബഹുരാഷ്ട്ര കമ്പനികളെയും 50 എസ്എംഇ കളെയും ദുബായിലേക്ക് ആകർഷിച്ച് ദുബായ് ചേംബർ

2023ന്റെ ആദ്യ പാദത്തിൽ ആറ് ബഹുരാഷ്ട്ര കമ്പനികളെയും 50 എസ്എംഇ കളെയും ദുബായിലേക്ക് ആകർഷിച്ച് ദുബായ് ചേംബർ

2 years ago
  • ഹോം
  • യുഎഇ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി

Copyright © 2025