• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Dubai

ദുബായിൽ പുതിയ നിയമം :പകർച്ച വ്യാധി സംശയിക്കുന്നുവെങ്കിൽ യാത്രപാടില്ല

April 23, 2025
in Dubai, NEWS, UAE
A A
ദുബായിൽ പുതിയ നിയമം :പകർച്ച വ്യാധി സംശയിക്കുന്നുവെങ്കിൽ യാത്രപാടില്ല
25
VIEWS

ദുബായ്: എമിറേറ്റില്‍ പകര്‍ച്ചവ്യാധികള്‍ തടയാന്‍ പുതിയ നിയമം പുറപ്പെടുവിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. പകര്‍ച്ചവ്യാധികള്‍ ബാധിച്ചവരോ രോഗം ഉണ്ടെന്ന് സംശയിക്കുന്നവരോ മറ്റുള്ളവരിലേക്ക് രോഗം പടരാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. ആരോഗ്യ കേന്ദ്രങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് മുന്‍പായി ദുബായ് ആരോഗ്യവകുപ്പിന്റെ (ഡിഎച്ച്എ) അനുമതി വാങ്ങിയിരിക്കണം. മനപൂര്‍വ്വമോ അല്ലാതെയോ രോഗബാധ മറച്ചുവെക്കുന്നതും രോഗം പടര്‍ത്താന്‍ ശ്രമിക്കുന്നതും കുറ്റകരമാണ്. ബന്ധപ്പെട്ട അധികാരികളും ആരോഗ്യ സംരക്ഷണ ദാതാക്കളും പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. യാത്രക്കാര്‍ ഔദ്യോഗിക ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കണം. ദുബായിലേക്ക് വരുന്നവരും പോകുന്നവരും വിവിധ പ്രവേശന കവാടങ്ങളില്‍ അധികാരികള്‍ ആരോഗ്യ വിവരങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ നല്‍കണം. പകര്‍ച്ചവ്യാധികള്‍ ഉണ്ടെങ്കിലോ ഉണ്ടെന്ന് സംശയമുണ്ടെങ്കിലോ അക്കാര്യവും ദുബായുടെ പ്രവേശന കവാടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണം. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക തുടങ്ങിയ ശുചിത്വ നടപടികളും പാലിക്കേണ്ടതുണ്ട്. പ്രാദേശിക, അന്താരാഷ്ട്ര ആരോഗ്യ നിയന്ത്രണങ്ങളും മുന്‍കരുതല്‍ നടപടികളും പാലിക്കണം. ദുബായിലെ പൊതു സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ പൂര്‍ണ്ണ സഹകരണമുണ്ടാകുമെന്നും നിയമത്തില്‍ പറയുന്നുണ്ട്. രോഗ പ്രതിരോധം, ആരോഗ്യസംരക്ഷണം, ഭക്ഷണം, ഉല്പ്പന്നസുരക്ഷ, ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള സുസ്ഥിര ശ്രമങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ദുബായില്‍ ആരോഗ്യ അപകടസാധ്യതകള്‍ കുറക്കുകയാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.

Share4SendShareTweet3

Related Posts

ഉമ്മ അൽ ഷൈഫ് എക്സിറ്റിൽ ശൈഖ് സായിദ് റോഡിൽ 700 മീറ്റർ വികസനം പൂർത്തിയായി; ഗതാഗത ശേഷി 16% വർധിച്ചു

ദുബൈയിൽ ആർടിഎയുടെ പുതിയ പദ്ധതി; ശൈഖ് സായിദ് റോഡിന്റെ ശേഷി 16% വർധിച്ചു

September 10, 2025
ബിസിനസ് ലോകത്തിന് വലിയ നഷ്ടം; സ്കൈ ജ്വല്ലറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺ അന്തരിച്ചു

ബിസിനസ് ലോകത്തിന് വലിയ നഷ്ടം; സ്കൈ ജ്വല്ലറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺ അന്തരിച്ചു

September 9, 2025
emirates-id-renewal-one-step-uae

ഒരു അപേക്ഷ, ഒരു ഫീസ്; ഇനി എമിറേറ്റ്സ് ഐഡി പുതുക്കൽ ഒരൊറ്റ ഘട്ടത്തിൽ

September 9, 2025
UAE chickenpox vaccine for children

യുഎഇയിലെത്തുന്ന കുട്ടികൾക്ക് ചിക്കൻപോക്സ് വാക്സിൻ എടുക്കണം: ആരോഗ്യ വിദഗ്ധരുടെ നിർദേശം

September 9, 2025
Dubai gold price today

സ്വർണവില കുതിച്ചുയർന്ന് റെക്കോർഡ്;22 കാരറ്റ് ഗ്രാമിന് 408 ദിർഹം

September 9, 2025
വേനലിന്റെ കാഠിന്യത്തിൽ തണുപ്പിന്റെ സ്പർശം: തൊഴിലാളികൾക്ക് ഹോട്ട്പാക്കിന്റെ ഐസ്‌ക്രീം സമ്മാനം

വേനലിന്റെ കാഠിന്യത്തിൽ തണുപ്പിന്റെ സ്പർശം: തൊഴിലാളികൾക്ക് ഹോട്ട്പാക്കിന്റെ ഐസ്‌ക്രീം സമ്മാനം

September 8, 2025

Recommended

ഫുജൈറയിൽ 3.3 തീവ്രതയിൽ ഭൂചലനം

ഫുജൈറയിൽ 3.3 തീവ്രതയിൽ ഭൂചലനം

3 weeks ago
നിക്ഷേപങ്ങൾക്ക് വഴിതുറന്ന് യു.എ.ഇ ഇൻവെസ്റ്റോപിയ ഗ്ലോബൽ സമ്മിറ്റ്

നിക്ഷേപങ്ങൾക്ക് വഴിതുറന്ന് യു.എ.ഇ ഇൻവെസ്റ്റോപിയ ഗ്ലോബൽ സമ്മിറ്റ്

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025