• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
30 July Wednesday
11:24:30 PM
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Dubai

ദുബായ് ജഫ്‌സ വണ്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ബി.എന്‍.ഐ. യു.എ.ഇ. എക്‌സ്‌പോ: മെയ് 9,10 തിയ്യതികളില്‍

April 25, 2025
in Dubai, NEWS, UAE
A A
ദുബായ് ജഫ്‌സ വണ്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ബി.എന്‍.ഐ. യു.എ.ഇ. എക്‌സ്‌പോ: മെയ് 9,10 തിയ്യതികളില്‍
29
VIEWS

ദുബായ്- : യു.എ.ഇ.യിലെ ഏറ്റവും വലിയ ബിസിനസ് നെറ്റ്‌വര്‍ക്കിങ് സംഘടനയായ ബി.എന്‍.ഐ.യുടെ എക്‌സ്‌പോ മേയ് 9, 10 തിയ്യതികളിലായി ദുബായില്‍ ജഫ്‌സ വണ്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഗള്‍ഫ്, തെക്കനേഷ്യന്‍, ആഫ്രിക്കന്‍ മേഖലകളില്‍ നിന്നുള്ള ആയിരത്തിലധികം സംരംഭകരും മുതിര്‍ന്ന ബിസിനസ് എക്‌സിക്യൂട്ടീവുകളും പ്രമുഖ വ്യക്തിത്വങ്ങളും ‘ബി.എന്‍.ഐ. യു.എ.ഇ. എക്‌സ്‌പോ 2025’-ല്‍ പങ്കെടുക്കും.ആഗോളതലത്തില്‍ തന്നെയുള്ള ഏറ്റവും വലിയ റെഫറല്‍ കേന്ദ്രീകൃത ബിസിനസ് ശൃംഖലയുടെ ഭാഗമായ ബി.എന്‍.ഐ. യു.എ.ഇ.യുടെ ഒരു വര്‍ഷം നീളുന്ന ഇരുപതാം വാര്‍ഷിക ആഘോഷം ‘ബിയോണ്ട് 20′-ന്റെ തുടര്‍ച്ചയാണ് എക്‌സ്‌പോ.എന്നാല്‍, സംഘടനയുടെ കടന്നുപോയ കാലത്തിന്റെ മാത്രം ആഘോഷമല്ല ഇതെന്നും വരാനിരിക്കുന്നവയ്ക്കുള്ള വേദി കൂടിയാണിതെന്നും നാഷനല്‍ ഡയറക്ടര്‍ ബിജയ് രജനീകാന്ത് ഷാ പറഞ്ഞു.’ബന്ധങ്ങള്‍ ഗുണകരമായി മാറുന്ന വേദിയായിരി്ക്കും എക്‌സ്‌പോ. അര്‍ഥവത്തായ സംഭാഷണങ്ങളിലൂടെയും പരസ്പരം പകര്‍ന്നുനല്‍കുന്ന അവസരങ്ങളിലൂടെയും ബിസിനസ് വളര്‍ത്തുന്നതില്‍ താത്പര്യപ്പെടുന്ന വ്യക്തിത്വങ്ങളെ എക്‌സ്‌പോ ഒരുമിച്ച് ചേര്‍ക്കുന്നു. കൂടാതെ, ബിയോണ്ട് 20 എന്ന ആശയത്തിലൂടെ കൂടുതല്‍ വിശാലവും ആഴത്തിലുള്ളതും ഗുണകരമായ മാറ്റം ഉണ്ടാക്കുന്നതുമായ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍് ഞങ്ങള്‍ക്കുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പുതരികയാണ’-അദ്ദേഹം പറഞ്ഞു.അനൗപചാരികമായുള്ള സംഭാഷണങ്ങള്‍, വിദഗ്ധര്‍ നയിക്കുന്ന പാനല്‍ ചര്‍ച്ചകള്‍, ആഗോള ബിസിനസ് നേതാക്കന്മാരുടെ പ്രസംഗങ്ങള്‍, സ്പീഡ് നെറ്റ്‌വര്‍ക്കിങ് അനുഭവങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് രണ്ട് ദിവസത്തെ പരിപാടികള്‍. രജിസ്റ്റര്‍് ചെയ്ത് എത്തുന്ന ഓരോ പ്രതിനിധിക്കും കുറഞ്ഞത് 20 പ്രൊഫഷനലുകളെ നേരിട്ട് ബന്ധപ്പെട്ടാനും പുതിയ ബിസിനസ് സാധ്യതകള്‍ക്ക് തുടക്കമിടാനും സാധിക്കും. നവീനത, വിപണനം, ഡിജിറ്റല്‍ രംഗത്തേക്കുള്ള മാറ്റം, നേതൃപാടവം്, വികസന തന്ത്രങ്ങള്‍ തുടങ്ങിയവ പഠിക്കാനുള്ള അവസരങ്ങളും ഉണ്ടാകും.
ബി.എന്‍.ഐ. യു.എ.ഇ.യുടെ പ്രവര്‍ത്തനപാതയിലെ സുപ്രധാന നാഴികക്കല്ലായിരിക്കും എക്‌സ്‌പോ. 2005 സെപ്റ്റംബര്‍ 14-നാണ് രാജ്യത്തെ ആദ്യശാഖയായ ഫാല്‍കണ്‍ ചാപ്റ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് സംഘടന മേഖലയിലെ മുന്‍നിര ബിസിനസ് നെറ്റ്‌വര്‍ക്കിങ് പ്ലാറ്റ്‌ഫോം ആയി മാറി. ‘സ്ട്രക്‌ചേര്‍ഡ് റെഫറല്‍ മാര്‍ക്കറ്റിങ്ങി’ലൂടെ സംരംഭകരെയും ചെറുകിട മധ്യനിര സംരംഭങ്ങളെയും പ്രൊഫഷനലുകളെയും ബന്ധപ്പെടുത്തിക്കൊണ്ടാണിത് സാധ്യമാക്കിയത്. 22 അംഗങ്ങളുമായി തുടങ്ങിയ സംഘടന 40 ശാഖകളും 1500-ല്‍പരം സജീവ അംഗങ്ങളുമുള്ള ശൃംഖലയായി വളര്‍ന്നു. 2025 അവസാനത്തോടെ 2025 അംഗങ്ങളെന്ന ലക്ഷ്യം കൈവരിക്കുകയാണ് ഉദ്ദേശ്യം. 1985-ല്‍ ആരംഭിച്ച്, 40 വര്‍ഷത്തെ നിരന്തര വളര്‍ച്ചയിലൂടെ ബി.എന്‍.ഐ.
ലോകത്തിലെ ഏറ്റവും വിലയ നെറ്റ്‌വര്‍ക്കിങ് സംഘടനയായി മാറി. വര്‍ഷങ്ങള്‍ക്കിടെ, ലക്ഷക്കണക്കിന് അംഗങ്ങള്‍ ബിഎന്‍.ഐ.യിലൂടെയും റെഫറല്‍ മമാര്‍ക്കറ്റിങ്ങിന്റെ സ്വാധീനത്താലും ക്രമാതീതമായ ബിസിനസ് വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. നിലവില്‍ 77 രാജ്യങ്ങളിലായി 3,40,000 അംഗങ്ങള്‍ ബി.എന്‍.ഐ.യ്ക്കുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ മാത്രമായി സംഘടനയിലെ അംഗങ്ങള്‍ ലോകത്താകമാനമായി 25.3 ബില്ല്യന്‍ യു.എസ്. ഡോളര്‍ റെഫറലിലൂടെ നേടിയെടുത്തു.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ, വിശ്വസ്തരായ റെഫറലുകള്‍ മുഖേന ബി.എന്‍.ഐ. യു.എ.ഇ. അംഗങ്ങള്‍ 3.68 ബില്ല്യന്‍ ദിര്‍ഹം (ഒരു ബി്‌ല്യന്‍ യു.എസ്.ഡോളര്‍) നേടിയിട്ടുണ്ട്. 2024-ല്‍ ്അംഗങ്ങളുടെ ബിസിനസില്‍ മാത്രം 700 മില്ല്യന്‍ ദിര്‍ഹമിന്റെ ബിസിനസ് സാധ്യമാക്കി.ബിഎന്‍.ഐ. എന്തിനാണോ നിലകൊള്ളുന്നത് അവയുടെയെല്ലാം പ്രതിഫലനമായിരിക്കും എക്‌സ്‌പോ എന്ന് ബിഎന്‍.ഐ. യു.എ.ഇ. കോ-നാഷനല്‍ ഡയറക്ടര്‍ അനുരാധ ബി. ഷാ പറഞ്ഞു. ബിഎന്‍ഐ. അംഗങ്ങള്‍ക്കും അംഗങ്ങള്‍ അല്ലാത്ത പൊതുബിസിനസ് സമൂഹത്തിനും എക്‌സ്‌പോയില്‍ പങ്കെടുക്കാം. പ്ലാറ്റിനംലിസ്റ്റില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് ഉപദേശക സ്ഥാപനമായ ഹോംസ്4ലൈഫ് റിയല്‍ എസ്റ്റേറ്റ് ആണ് എക്‌സ്‌പോയുടെ മുഖ്യ പ്രായോജകർ .

Share5SendShareTweet3

Related Posts

അശ്രദ്ധ ഡ്രൈവിങ്ങിനും അപകടകരമായ അഭ്യാസങ്ങൾക്കും 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ശിക്ഷ

അശ്രദ്ധ ഡ്രൈവിങ്ങിനും അപകടകരമായ അഭ്യാസങ്ങൾക്കും 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ശിക്ഷ

July 29, 2025
പരിശോധനാ കാംപയിൻ: ദുബൈ പൊലിസ് 41 ജെറ്റ് സ്കീകൾ പിടിച്ചെടുത്തു, 431 പിഴകൾ ചുമത്തി

പരിശോധനാ കാംപയിൻ: ദുബൈ പൊലിസ് 41 ജെറ്റ് സ്കീകൾ പിടിച്ചെടുത്തു, 431 പിഴകൾ ചുമത്തി

July 29, 2025
എകെഎംജി – ഐഎസ്.സി ആരോഗ്യബോധവല്‍ക്കരണ കാംപെയ്ന്‍ അല്‍ഐനില്‍

എകെഎംജി – ഐഎസ്.സി ആരോഗ്യബോധവല്‍ക്കരണ കാംപെയ്ന്‍ അല്‍ഐനില്‍

July 29, 2025
തുറന്ന സൗഹൃദങ്ങളും പൊതു ഇടപെടലും മാനസിക പിരിമുറുക്കം കുറയ്ക്കും.

തുറന്ന സൗഹൃദങ്ങളും പൊതു ഇടപെടലും മാനസിക പിരിമുറുക്കം കുറയ്ക്കും.

July 29, 2025
ദുബായിലെ ജല ഗതാഗത കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നവീകരണം: രണ്ടാം ഘട്ടത്തിനു തുടക്കം

ദുബായിലെ ജല ഗതാഗത കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നവീകരണം: രണ്ടാം ഘട്ടത്തിനു തുടക്കം

July 29, 2025
ദുബായ് ആർടിഎയുടെ ഗതാഗത സംവിധാനം: ഈ വർഷം യാത്ര ചെയ്തത് 395 ദശലക്ഷം പേർ

ദുബായ് ആർടിഎയുടെ ഗതാഗത സംവിധാനം: ഈ വർഷം യാത്ര ചെയ്തത് 395 ദശലക്ഷം പേർ

July 27, 2025

Recommended

ഷാർജ സി.എസ്.ഐ. പാരീഷ് സൺ‌ഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ വി.ബി.എസ്. 2025 ഒരുങ്ങുന്നു

ഷാർജ സി.എസ്.ഐ. പാരീഷ് സൺ‌ഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ വി.ബി.എസ്. 2025 ഒരുങ്ങുന്നു

4 months ago
ജാതി സെൻസസിനെക്കുറിച്ച് സെമിനാർ നടത്തി.

ജാതി സെൻസസിനെക്കുറിച്ച് സെമിനാർ നടത്തി.

5 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025