• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home UAE Dubai

യു എ ഇ യിൽ വേനൽ കാലമെത്തുന്നു: ദുബായിലെ അഞ്ച് പ്രധാന വിനോദ കേന്ദ്രങ്ങൾക്ക് താത്കാലിക അടച്ചിടും

April 26, 2025
in Dubai, NEWS, UAE
A A
യു എ ഇ യിൽ വേനൽ കാലമെത്തുന്നു: ദുബായിലെ അഞ്ച് പ്രധാന വിനോദ കേന്ദ്രങ്ങൾക്ക് താത്കാലിക അടച്ചിടും
32
VIEWS

ദുബായ്: യു എ ഇ യിൽ വേനൽക്കാലം എത്തുന്ന സാഹചര്യത്തിൽ ദുബായിലെ അഞ്ച് ജനപ്രിയ വിനോദ കേന്ദ്രങ്ങൾ താത്കാലികമായി അടച്ചിടുന്നു. അറ്റകുറ്റപണികൾക്കും നവീകരണത്തിനും വേണ്ടിയാണ് ഇവയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കുന്നത്.

1 . ദുബായ് ഫൗണ്ടൻ
ദുബായ് സന്ദർശിക്കുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ദുബായ് ഫൗണ്ടൻ ഈ മാസം 19 ന് പ്രവർത്തനം അവസാനിപ്പിച്ചു. വിപുലമായ നവീകരണത്തിന് വേണ്ടിയാണ് ഫൗണ്ടൻ അടച്ചുപൂട്ടിയത്.
നൃത്തസംവിധാനം, ലൈറ്റിംഗ്, ശബ്ദം എന്നിവ മെച്ചപ്പെടുത്തി ഒക്ടോബർ മാസത്തോടെ
ജലധാര പൂർണ്ണമായും പ്രവർത്തനക്ഷമമാക്കാനാണ് ദുബായ് മാൾ മാനേജ്‌മന്റ് ലക്ഷ്യമിടുന്നത്.
2 പഴം മാർക്കറ്റ്
പുതിയ ഉൽപ്പന്നങ്ങൾ, പ്രാദേശിക ഫാഷൻ, കരകൗശല വസ്തുക്കൾ എന്നിവയ്ക്ക് പേരുകേട്ട പ്രിയപ്പെട്ട മാർക്കറ്റിന്റെ പ്രവർത്തനം മെയ് 11 ന് സീസൺ അവസാനിക്കും. കൂടുതൽ പുതുമകളോടെ അടുത്ത സീസണിൽ മാർക്കറ്റ് വീണ്ടും തുറക്കും.

  1. ഗ്ലോബൽ വില്ലേജ്
    ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ഗ്ലോബൽ വില്ലേജിന്റെ സീസൺ മെയ് 11 ന് അവസാനിക്കും. വേനൽക്കാലം വിടപറഞ്ഞ ശേഷം മാത്രമേ ഇനി ആഗോള ഗ്രാമത്തിന്റെ കവാടങ്ങൾ തുറക്കൂ. ഏറ്റവും കൂടുതൽ അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും നടക്കുന്ന വിനോദ കേന്ദ്രമാണിത്.

4 മിറക്കിൾ ഗാർഡൻ

മിറക്കിൾ ഗാർഡനിലെ വിസ്മയക്കാഴ്ചകൾ ആസ്വദിക്കാൻ ഇനി കുറച്ചു ദിവസങ്ങൾ കൂടി ബാക്കിയുണ്ട്.
ജൂൺ 15 ന് മിറക്കിൾ ഗാർഡൻ അടക്കും. അടുത്ത സീസണിലേക്കുള്ള മുന്നൊരുക്കങ്ങളാണ് ഈ ഇടവേളയിൽ നടത്തുന്നത്.

5 ദുബായ് സഫാരി പാർക്ക്

കുടുംബങ്ങളുടെയും കുട്ടികളുടെയും പ്രിയപ്പെട്ട വന്യജീവി കേന്ദ്രമായ ദുബായ് സഫാരി പാർക്ക് ജൂൺ 1 മുതൽ അടച്ചിടും. കടുത്ത വേനൽക്കാലത്ത് വിവിധ പ്രമേയങ്ങളിലുള്ള വന്യജീവി കേന്ദ്രങ്ങളിലെ മൃഗങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ദുബായ് സഫാരി പാർക്ക് താൽക്കാലികമായി അടച്ചിടുന്നത്.

Share5SendShareTweet3

Related Posts

അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ‘പൂർണ സുതാര്യതാ’ റേറ്റിംഗ് തുടർച്ചയായ മൂന്നാം വർഷവും യു.എ.ഇക്ക്

അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ‘പൂർണ സുതാര്യതാ’ റേറ്റിംഗ് തുടർച്ചയായ മൂന്നാം വർഷവും യു.എ.ഇക്ക്

June 6, 2025
പറവകൾക്ക് ദാഹജലമൊരുക്കി വിദ്യാർത്ഥികൾ

പറവകൾക്ക് ദാഹജലമൊരുക്കി വിദ്യാർത്ഥികൾ

June 5, 2025
ഈദ് അൽ അദ്ഹ 2025: യു.എ.ഇലെങ്ങും വിപുല ആഘോഷങ്ങൾ

ഈദ് അൽ അദ്ഹ 2025: യു.എ.ഇലെങ്ങും വിപുല ആഘോഷങ്ങൾ

June 5, 2025
ഈദ് അൽ അദ്ഹ: ദുബൈയിൽ കുടുംബങ്ങൾക്ക് മാത്രമായി നാല് സമർപ്പിത പബ്ലിക് ബീച്ചുകൾ

ഈദ് അൽ അദ്ഹ: ദുബൈയിൽ കുടുംബങ്ങൾക്ക് മാത്രമായി നാല് സമർപ്പിത പബ്ലിക് ബീച്ചുകൾ

June 5, 2025
സൗദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി

സൗദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി

June 5, 2025
അല്‍മനാര്‍ ഈദ്ഗാഹ് മൗലവി അബ്ദുസ്സലാം മോങ്ങം നേതൃത്വം നല്‍കും

അല്‍മനാര്‍ ഈദ്ഗാഹ് മൗലവി അബ്ദുസ്സലാം മോങ്ങം നേതൃത്വം നല്‍കും

June 5, 2025

Recommended

യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 17 00ന് മുകളില്‍ തുടരുന്നു.

യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 17 00ന് മുകളില്‍ തുടരുന്നു.

3 years ago
ഷെയ്ഖ് മുഹമ്മദിന് റമദാന്‍ ആശംസകളുമായി എംഎ യൂസഫലി

ഷെയ്ഖ് മുഹമ്മദിന് റമദാന്‍ ആശംസകളുമായി എംഎ യൂസഫലി

1 year ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025