ദുബായ് : യു എ ഇ യിലെ മികച്ച വിദ്യാർത്ഥികൾക്കായി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്നശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തും ഫൗണ്ടേഷൻ അവാർഡിന് അലൈൻ ഇൻഡ്യൻ സ്കൂൾ, പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ അപർണ്ണാ അനിൽ നായർക്ക് ഷെയ്ക് റാഷിദ് ബിൻ ഹംദാൻ അൽ മക്തും സമ്മാനിച്ചു. ദുബയ് വേൾഡ് ട്രേഡ് സെൻ്റർ റാഷിദ് ഹാളിൽ നടന്ന ചടങ്ങിൽ മികച്ച പ്രാദേശികവും അന്തർദേശീയവുമായ പ്രോഗ്രാമുകളിലൂടെ കുട്ടികളുടെ വിദ്യാഭ്യാസ ദൗത്യം മെച്ചപ്പെടുത്തുന്നതിനും പ്രതിഭകളെ വളർത്തിയെടുക്കുന്നതിനുമായി ഉദ്ദേശ്ശിച്ചു കൊണ്ടാണ് ഷെയ്ക് ഹംദാൻ അൽ മക്തൂം അവാർഡ് വിതരണം ചെയ്യുന്നത്. തിരുവല്ല സ്വദേശികളായ അലൈനിൽ ഫാർമസിസ്റ്റായി പ്രവർത്തിക്കുന്ന അനിൽ വി. നായരുടെയും, സെഹ അലൈനിൽ നഴ്സായി പ്രവർത്തിക്കുന്ന അഞ്ജലി വിധുദാസിൻ്റെയും മകളാണ് അപർണ്ണാ അനിൽ നായർ അലൈൻ ഇന്ത്യൻ സ്കൂളിലെ പതിനൊന്നാം ക്ലാസ്സ് വിദ്യാർത്ഥിയും ചിത്രകാരനുമായ അരവിന്ദ് അനിൽ നായർ സഹോദരനാണ് .