ദുബൈ: മലബാർ പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന മാമുക്കോയ അനുസ്മരണത്തിൻ്റെയും പുരസ്കാരത്തിൻ്റെയും ബ്രോഷർ പ്രകാശനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകനായ എം സി എ നാസർ മലബാർ പ്രവാസി രക്ഷാധികാരി ജമീൽ ലത്തീഫിന് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. ചടങ്ങിൽ ശങ്കർ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് അഡ്വ: അസീസ് തോലേരി അധ്യക്ഷത വഹിച്ചു. മോഹൻ വെങ്കിട്ട്, ഹാരീസ് കോസ് മോസ്, മൊയ്തു കുറ്റ്യാടി, നൗഷാദ് ‘ അഷറഫ് ടി പി ഷൈജ,എന്നിവർ പങ്കെടുത്തു. ചന്ദ്രൻ കൊയിലാണ്ടി നന്ദി പറഞ്ഞു.