ഷാർജ : പുസ്തകങ്ങളുടെയും കുട്ടികൾക്കായി ഒരുക്കിയ ആനുകാലിക പ്രവർത്തനങ്ങളുടെയും മികവിൽ കുടുംബങ്ങൾ 16-ാമത് ഷാർജ കുട്ടികളുടെ വായനോത്സവത്തിലേക്ക് (SCRF 2025) ഒഴുകിവരുന്നത്. ഇലക്ട്രോണിക് ഗാഡ്ജറ്റുകൾക്ക് ബദലായി വായനയെ ഒരു നല്ല ശീലമായി കുട്ടികളിൽ വളർത്താനുള്ള മാതാപിതാക്കളുടെ ശ്രമങ്ങൾക്ക് SCRF തെളിവായി മാറുകയാണ്.ഷാർജയിൽ താമസിക്കുന്ന സുഡാനീസ് ദമ്പതികളായ അമിൻ അബ്ദുള്ളയും സൽസബീലും അവരുടെ മൂന്നു കുട്ടികളോടൊപ്പം SCRF-ലെത്തി പുസ്തകങ്ങൾ trolley നിറച്ച് വാങ്ങി. 8 വയസ്സുള്ള പെൺകുട്ടിക്കും 4 വയസ്സുള്ള മകന്റെയും 2 വയസ്സുള്ള കുഞ്ഞിന്റെയും വായനാരുചികൾക്കനുസരിച്ച് അറബിയും ഇംഗ്ലീഷുമായുള്ള കഥാപുസ്തകങ്ങൾ ആണ് അവർ തിരഞ്ഞെടുത്തത്.“കുട്ടികൾക്ക് ബുദ്ധിമുട്ട് കൂടാതെ വായനയുടെ ലാഭം എത്രയും കൂടുതൽ കിട്ടണമെന്നാണ് തങ്ങളുടെ ലക്ഷ്യമെന്ന് രക്ഷിതാക്കൾ പറഞ്ഞു .വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും, ചെറുപ്പക്കാർ ഉൾപ്പെടുന്ന കുടുംബങ്ങൾ ആണ് SCRF സന്ദർശിക്കുന്നവരിൽ ഏറെയും . അവർക്ക് പുസ്തകങ്ങൾ വിലക്കുറവിൽ ലഭിക്കുന്നതോടൊപ്പം സൗജന്യമായി നടത്തുന്ന വിവിധ വേർക്ക്ഷോപ്പുകളും സാംസ്‌കാരിക പരിപാടികളും ആസ്വദിക്കാൻ കഴിയും.ഏപ്രിൽ 23 മുതൽ മേയ് 4 വരെ ശാർജ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന SCRF 2025 “Dive into Books” എന്ന തീമിൽ അന്വേഷണാത്മകമായ ഒരു അനുഭവം വാഗ്ദാനം ചെയ്യുന്നു. ശാർജ ബുക്ക് അതോറിറ്റിയുടെ (SBA) ആഭിമുഖ്യത്തിൽ 70 രാജ്യങ്ങളിൽ നിന്നുള്ള 133 അതിഥികളും, 22 രാജ്യങ്ങളിൽ നിന്നുള്ള 122 പ്രസാധകരുമാണ് ഇത്തവണSCRF-ൽ പങ്കെടുക്കുന്നത്.