ദുബൈ: ദുബൈയുടെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അൽ ബർശ സൗത്ത് 1-ലെ സ്ട്രീറ്റ് 34-ൽ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന പ്രധാനപ്പെട്ട നവീകരണങ്ങൾ പ്രവർത്തികൾ വിജയകരമായിപൂര്‍ത്തിയാക്കിയതായി ആർ ടി എ അധികൃതർ അറിയിച്ചു.
നിലവിലെ വികസനത്തിൽ നാല് പുതിയ പ്രവേശനവഴികളും , പുറത്തേക്കുള്ള വഴികളും ഉൾപ്പെടുത്തിയതോടെ പ്രദേശത്തേക്കുള്ള യാത്രാസമയം അഞ്ച് മിനിറ്റിൽ നിന്ന് ഒരു മിനിറ്റായി കുറഞ്ഞു. കൂടാതെ 158 പുതിയ പാർക്കിംഗ് സ്ഥലങ്ങളും കാൽ നട യാത്രക്കാർക്ക് പ്രത്യേക പാതകളും സജ്ജീകരിച്ചിട്ടുണ്ട് .അൽ ഹദായക് സ്ട്രീറ്റുമായി ചേരുന്ന സ്ട്രീറ്റ് 34-ൽ പുതിയ യു-ടേൺ നിർമ്മിച്ചതോടെ വാഹനയാത്രയും താമസക്കാരുടെ പ്രവേശനവും കൂടുതൽ എളുപ്പമാവുകയാണ്.
സുരക്ഷാ മെച്ചപ്പെടുത്തലിന്റെ ഭാഗമായി ഏഴ് പുതിയ വഴികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
“ദുബൈയിലെ താമസക്കാർക്കും സന്ദർശകർക്കുമായി സുരക്ഷിതവും കാര്യക്ഷമവുമായ ഗതാഗതം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആർടിഎയുടെ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസിയുടെ സി.ഇ.ഒ ഹുസൈൻ അൽ ബന്ന പറഞ്ഞു.പൗരന്മാരുടെ അഭിപ്രായം പരിഗണിച്ചുള്ള വികസന നടപടികൾ ദുബൈയുടെ ഭാവിയിലേക്കുള്ള ഉയർന്നതരത്തിലുള്ള ഗതാഗത പദ്ധതികൾ ആർടിഎ സ്വീകരിച്ച നിലപാടിന്റെ ഭാഗമാണ്.