ദുബായ് : ഉപയോക്താക്കൾക്കായി ജിഡിആർഎഫ്എ ദുബായ് 2025-ലെ ആദ്യ വെർച്വൽ ഫോറം സംഘടിപ്പിക്കുന്നു. മെയ് 13 ന് ( ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് മൈക്രോസോഫ്റ്റ് ടീംസ് ആപ്പ് വഴിയാണ് ഫോറം നടക്കുക.ജിഡിആർഎഫ്എ നൽകുന്ന പ്രധാന സേവനങ്ങൾ, ഗോൾഡൻ വിസ, ഡെപ്പോസിറ്റ് റീഫണ്ട് തുടങ്ങിയ വിഷയങ്ങൾ ഫോറത്തിൽ ചർച്ച ചെയ്യും.സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള കസ്റ്റമറുടെ വിലയേറിയ നിർദ്ദേശങ്ങളും ഫോറത്തിൽ സ്വീകരിക്കും.ഈ വെർച്വൽ ഫോറത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ബ്രോഷറിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്.ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഉപയോക്താക്കളുമായി നേരിട്ട് സംവദിക്കുന്നതിനും അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയുന്നതിനും ഇത് സഹായകമാകും. സേവനങ്ങളുടെ ഗുണമേന്മ വർദ്ധിപ്പിക്കാനും ഉപയോക്താ സംതൃപ്തി ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ജിഡിആർഎഫ്എയുടെ ഈ സംരംഭങ്ങളുടെ ഭാഗമായാണ് കസ്റ്റമർക്കുള്ള വെർച്വൽ ഫോറം സംഘടിപ്പിക്കുന്നതെന്ന് ഡയറക്ടറേറ്റ് അറിയിച്ചു