• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Dubai

ദുബൈയിൽ നഴ്​സുമാർക്ക്​ ഗോൾഡൻ വിസ

May 12, 2025
in Dubai, NEWS, UAE
A A
ദുബൈയിൽ നഴ്​സുമാർക്ക്​ ഗോൾഡൻ വിസ
26
VIEWS

ദുബൈ: നഴ്​സുമാർക്ക്​ ഗോൾഡൻ വിസ പ്രഖ്യാപിച്ച്​ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം. 15 വർഷത്തിൽ കൂടുതൽ കാലം ദുബൈയിൽ സേവനം ചെയ്തവർക്കാണ്​ 10വർഷത്തെ വിസക്ക്​ അവസരം ലഭിക്കുക. സമൂഹത്തിന്​ നൽകുന്ന സേവനത്തിന്‍റെ മൂല്യവും, ആരോഗ്യ മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ നഴ്​സുമാരുടെ സുപ്രധാന പങ്കും പരിഗണിച്ചാണ്​ തീരുമാനം എടുത്തിട്ടുള്ളത്.ആരോഗ്യസംരക്ഷണ സംവിധാനത്തിൽ നഴ്‌സിങ്​ ജീവനക്കാരുടെ സ്ഥാനം മുൻപന്തിയിലാണെന്നും ആരോഗ്യകരമായ ഒരു സമൂഹത്തെയും മെച്ചപ്പെട്ട ജീവിത നിലവാരത്തെയും കുറിച്ചുള്ള കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിൽ അത്യാവശ്യ പങ്കാളികളാണാവരെന്നും ​ശൈഖ്​ ഹംദാൻ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട്​ പറഞ്ഞു. രോഗി പരിചരണത്തിനായുള്ള അവരുടെ ദൈനംദിന സമർപ്പണത്തെയും മറ്റുള്ളവരുടെ ക്ഷേമത്തിനായുള്ള പ്രതിബദ്ധതയെയും പ്രശംസിക്കുന്നു. ദുബൈ അവരുടെ മികവിനെ വിലമതിക്കുകയും സമർപ്പണത്തോടെ സേവിക്കുന്നവരെ ആദരിക്കുകയുമാണ്​ ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.മേയ് 12ന് ആചരിക്കുന്ന അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ചാണ്​ പ്രഖ്യാപനം പുറത്തുവിട്ടത്​. കഴിഞ്ഞ വർഷം ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മികച്ച അധ്യാപകർക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ചിരുന്നു. ലോക അധ്യാപകദിനത്തിന്റെ ഭാഗമായി ശൈഖ്​ ഹംദാൻ തന്നെയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നേരത്തെ സംരംഭകർ, കോഡർമാർ, മികച്ച വിജയം നേടിയ വിദ്യാർഥികൾ എന്നിവരടക്കം വിവിധ മേഖലകളിലുള്ളവർക്ക്​ ഗോൾഡൻ വിസ നൽകിയിരുന്നു. നഴ്​സുമാർക്ക്​ ഗോൾഡൻ വിസ നൽകാനുള്ള തീരുമാനം മലയാളികളടക്കം നിരവധി പ്രവാസികൾക്ക്​ ഉപകാരപ്രദമാണ്​.

Share4SendShareTweet3

Related Posts

emirates-id-renewal-one-step-uae

ഒരു അപേക്ഷ, ഒരു ഫീസ്; ഇനി എമിറേറ്റ്സ് ഐഡി പുതുക്കൽ ഒരൊറ്റ ഘട്ടത്തിൽ

September 9, 2025
UAE chickenpox vaccine for children

യുഎഇയിലെത്തുന്ന കുട്ടികൾക്ക് ചിക്കൻപോക്സ് വാക്സിൻ എടുക്കണം: ആരോഗ്യ വിദഗ്ധരുടെ നിർദേശം

September 9, 2025
Dubai gold price today

സ്വർണവില കുതിച്ചുയർന്ന് റെക്കോർഡ്;22 കാരറ്റ് ഗ്രാമിന് 408 ദിർഹം

September 9, 2025
വേനലിന്റെ കാഠിന്യത്തിൽ തണുപ്പിന്റെ സ്പർശം: തൊഴിലാളികൾക്ക് ഹോട്ട്പാക്കിന്റെ ഐസ്‌ക്രീം സമ്മാനം

വേനലിന്റെ കാഠിന്യത്തിൽ തണുപ്പിന്റെ സ്പർശം: തൊഴിലാളികൾക്ക് ഹോട്ട്പാക്കിന്റെ ഐസ്‌ക്രീം സമ്മാനം

September 8, 2025
സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്താൻ ദുബായിൽ പുതിയ ടൂറിസ്റ്റ് ട്രാൻസ്പോർട്ട് റെഗുലേഷൻ

സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്താൻ ദുബായിൽ പുതിയ ടൂറിസ്റ്റ് ട്രാൻസ്പോർട്ട് റെഗുലേഷൻ

September 8, 2025
റാസൽഖൈമയിൽ മലയാളി മരിച്ച നിലയിൽ; സാമ്പത്തിക പ്രതിസന്ധി പശ്ചാത്തലം

റാസൽഖൈമയിൽ മലയാളി മരിച്ച നിലയിൽ; സാമ്പത്തിക പ്രതിസന്ധി പശ്ചാത്തലം

September 8, 2025

Recommended

പിതൃ ദിനത്തിൽ ശൈഖ് സായിദിനെ അനുസ്മരിച്ച് യു.എ.ഇ പ്രസിഡന്റ്

പിതൃ ദിനത്തിൽ ശൈഖ് സായിദിനെ അനുസ്മരിച്ച് യു.എ.ഇ പ്രസിഡന്റ്

3 months ago
ഗസ്സയിലേക്ക് 495 ടൺ അവശ്യവസ്‌തുക്കളുമായി യുഎഇയുടെ 30 ട്ര​ക്കു​ക​ൾ കൂ​ടി​യെ​ത്തി

ഗസ്സയിലേക്ക് 495 ടൺ അവശ്യവസ്‌തുക്കളുമായി യുഎഇയുടെ 30 ട്ര​ക്കു​ക​ൾ കൂ​ടി​യെ​ത്തി

9 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025