ദുബൈ: ഇന്നലെ വൈകുന്നേരം 4 മണിയോടെ ഷാർജയുടെ ഉൾപ്രദേശങ്ങളിൽ മഴ പെയ്തു. ഷാർജയിലെ അൽ ദൈദ്, ഫുജൈറയിലെ മസാഫി എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിച്ചു. പൊടിപടലങ്ങൾ, ശക്തമായ കാറ്റ്, ഇടിമിന്നൽ, ചെറിയ രീതിയിൽ ആലിപ്പഴ വർഷം എന്നിവയ്‌ക്കൊപ്പം നല്ല മഴയുമുണ്ടായി. ഇന്നും ഇതാവർത്തിക്കാനാണിടയെന്ന് കാലാവസ്ഥാ അധികൃതർ സൂചിപ്പിച്ചു.ഷാർജയിലെ അൽ മദാമിൽ കനത്ത മഴയും അൽ ഐനിലെ ഷുവൈബിൽ വൈകുന്നേരം 5.27ഓടെ നേരിയതോ മിതമായതോ ആയ മഴയും ഉണ്ടായി.തീവ്ര കാലാവസ്ഥയെ കാണിക്കുന്ന @storm_ae എന്ന ഇൻസ്റ്റഗ്രാം പേജിൽ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടു.രാജ്യത്തെ താപനില ക്രമേണ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്നലെ രാത്രി ഈർപ്പം വർധിച്ചിരുന്നു. തിങ്കളാഴ്ച രാവിലെയും തീരപ്രദേശങ്ങളിൽ ഈർപ്പം വർധിക്കും. ഇത് പ്രത്യേകിച്ച് പടിഞ്ഞാറൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യത സൃഷ്ടിക്കുന്നു.ഇന്ന് കിഴക്കൻ പ്രദേശങ്ങളിൽ മേഘങ്ങൾ രൂപപ്പെടുമെന്ന് കാലാവസ്ഥാ റിപ്പോർട്ട് പ്രവചിച്ചു ഇത് ഉച്ചയോടെ മഴയ്ക്ക് കാരണമായേക്കാം.ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും സംഭവ വികാസങ്ങളെക്കുറിച്ച് സമയ ബന്ധിതമായ വിവരങ്ങൾ നൽകുകയും ചെയ്യും.രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ഇന്നലെ മഞ്ഞ, ആംബർ അലേർട്ടുകൾ കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ചിരുന്നു.മസൈറയിൽ (അൽ ദഫ്ര മേഖല) ഇന്നലെ രാവിലെ 5 മണിക്ക് രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില (15.5°സി) രേഖപ്പെടുത്തി