• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home GCC

53 വയസ്സുള്ള ബ്രിട്ടീഷ് പൗരന് വിജയകരമായി ചികിത്സ ലഭ്യമാക്കി ജബല്‍ അലിയിലെ ആസ്റ്റര്‍ സെഡാര്‍സ് ഹോസ്പിറ്റല്‍ ആന്റ് ക്ലിനിക്ക്

May 13, 2025
in GCC, Health, UAE
A A
53 വയസ്സുള്ള ബ്രിട്ടീഷ് പൗരന് വിജയകരമായി ചികിത്സ ലഭ്യമാക്കി ജബല്‍ അലിയിലെ ആസ്റ്റര്‍ സെഡാര്‍സ് ഹോസ്പിറ്റല്‍ ആന്റ് ക്ലിനിക്ക്
29
VIEWS

ദുബായ്, : ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഭാഗമായ ആസ്റ്റര്‍ സെഡാര്‍സ് ഹോസ്പിറ്റല്‍ ആന്റ് ക്ലിനിക്ക് ജബല്‍ അലി വീണ്ടും ആമാശയ-കുടല്‍ രോഗ ചികിത്സയിലെ സ്ഥാപനത്തിന്റെ വൈദഗ്ധ്യം തെളിയിച്ചിരിക്കുന്നു. നിരവധി സങ്കീര്‍ണ്ണമായ ഗസ്‌ട്രോ ഇന്റസ്റ്റീനല്‍ സാഹചര്യങ്ങളുമായി പ്രവേശിപ്പിക്കപ്പെട്ട ബ്രീട്ടീഷ് പൗരന് വിജയകരമായ ചികിത്സ പൂര്‍ത്തിയാക്കാന്‍ ആശുപത്രിക്ക് സാധിച്ചു. ബ്രിട്ടീഷ് പൗരനായ 53 വയസ്സുള്ള മൈക്കിള്‍ ആന്റണി ജോണ്‍ കേസെല്‍ബര്‍ഗ് എന്ന രോഗിക്ക് മാറിമറിയുന്ന മലബന്ധം, നെഞ്ചിലെ അസ്വസ്ഥത, കൂടാതെ കടുത്ത അസിഡ് റിഫ്‌ളക്‌സ് തുടങ്ങിയ ലക്ഷണങ്ങളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. വിദഗ്ധമായ രോഗനിര്‍ണയവും അതിനൂതനമായ സംവിധാനങ്ങളോടെയുള്ള മെഡിക്കല്‍ പരിശോധനയിലൂടെയും ആസ്റ്റര്‍ സെഡാര്‍സ് ഹോസ്പിറ്റല്‍ ആന്റ് ക്ലിനിക്കിലെ വിവിധ വകുപ്പുകളിലെ മെഡിക്കല്‍ സംഘം മികച്ച ചികിത്സാ ഫലങ്ങള്‍ അദ്ദേഹത്തിന് ലഭ്യമാക്കി.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കേസെല്‍ബര്‍ഗിന് നിരവധി ഗുരുതരമായ അസുഖങ്ങളുളളതായി രോഗ നിര്‍ണ്ണയത്തില്‍ കണ്ടെത്തി. ആസിഡ് റിഫ്‌ളെക്‌സ് (Grade B Reflux Esophagitsi) കാരണം അന്നനാളത്തില്‍ ഉണ്ടായ മിതമായ നിലയിലുള്ള വീക്കം, വയറിന്റെ ഒരു ഭാഗം നെഞ്ചിലേക്ക് തള്ളി നില്‍ക്കുന്ന നിലയിലുള്ള വലിയ ഹെര്‍ണിയ (large hiatus hernia), കാന്‍സറിന് സാധ്യതയുള്ള ഫുഡ് പൈപ്പ് ലൈനിങ്ങിലെ മാറ്റങ്ങള്‍ (Barrett’s esophagus), വയറിലും, ചെറുകുടലിലും ഉണ്ടായ വീക്കവും, കേടുപാടുകളും (erosive gastroduodenitis), കോളോണില്‍ ഉണ്ടായ വളര്‍ച്ച (multiple colonic polyps) എന്നിവയെല്ലാം രോഗിയില്‍ കണ്ടെത്തി. ഈ സാഹചര്യങ്ങള്‍ വളരെ അപൂര്‍വ്വമായുള്ളതും, പ്രത്യേകിച്ച് Barrett’s esophagus-ന്റെ കാര്യത്തില്‍ കാന്‍സര്‍ വരാനുള്ള സാധ്യത ഉള്‍പ്പെടെ ഗുരുതരമായ സങ്കീര്‍ണ്ണതകളിലേക്ക് നയിച്ചേക്കാവുന്നതുമായിരുന്നു. ഹെര്‍ണിയ ഉള്ളവരില്‍ 5% പേരില്‍ താഴെ മാത്രമേ large hiatus hernia കാണപ്പെടുന്നുള്ളൂ. ദീര്‍ഘകാലം GERD / acid reflux ഉള്ളവരില്‍ 1-2% പേര്‍ക്ക് മാത്രമേ Barrett’s esophagus ബാധിക്കുന്നുള്ളൂ. ഈ സ്റ്റാറ്റിറ്റിക്‌സ് കാസെല്‍ബെര്‍ഗിന്റെ ന്റെ കേസ് എത്ര അപൂര്‍വ്വവും, സങ്കീര്‍ണ്ണവും ആണെന്ന് കാണിക്കുന്നു, അതുകൊണ്ട് വേഗത്തിലും കൃത്യതയോടെയുമുള്ള രോഗ നിര്‍ണ്ണയവും ചികിത്സയും ആവശ്യമായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ യുഎഇയില്‍ നിരവധി പേര്‍ക്ക് തീവ്രമായ ആസിഡ് റിഫ്‌ളെക്‌സ് (GERD) അനുഭവപ്പെട്ടിട്ടുണ്ട്.
ഈ വിജയകരമായ നടപടിക്രമം, സങ്കീര്‍ണമായ ആമാശയ-കുടല്‍ രോഗങ്ങളുടെ പരിചരണത്തിന്റെ കാര്യത്തില്‍ ജബല്‍ അലിയിലെ ആസ്റ്റര്‍ സെഡാര്‍സ് ഹോസ്പിറ്റല്‍ ആന്റ് ക്ലിനിക്കിന്റെ വൈദഗ്ധ്യത്തെ വ്യക്തമാക്കുന്നതാണ്. രോഗ നിര്‍ണ്ണയം, ശസ്ത്രക്രിയ നടപടികള്‍, വ്യക്തിഗത ശസ്ത്രക്രിയാനന്തര പരിചരണം എന്നിവയിലുള്ള ആശുപത്രിയുടെ പ്രാവീണ്യം, യുഎഇയില്‍ മെഡിക്കല്‍ മികവിന്റെ പുതിയൊരു മാനദണ്ഡം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

Share5SendShareTweet3

Related Posts

സെർബിയൻ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ബെൽഗ്രേഡിൽ

സെർബിയൻ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ബെൽഗ്രേഡിൽ

July 17, 2025
അബുദാബിയിലെ രണ്ട് മാളുകളിൽ കൂടി നാളെ (വെള്ളിയാഴ്ച )മുതൽ പെയ്ഡ് പാർക്കിംഗ് വരുന്നു

അബുദാബിയിലെ രണ്ട് മാളുകളിൽ കൂടി നാളെ (വെള്ളിയാഴ്ച )മുതൽ പെയ്ഡ് പാർക്കിംഗ് വരുന്നു

July 17, 2025
ബജാജ് ഇലക്ട്രിക്കൽസ് ഫഖ്‌റുദ്ദീൻ ജനറൽ ട്രേഡിംഗുമായി കൈകോർത്ത് യു.എ.ഇ വിപണിയിലേക്ക്

ബജാജ് ഇലക്ട്രിക്കൽസ് ഫഖ്‌റുദ്ദീൻ ജനറൽ ട്രേഡിംഗുമായി കൈകോർത്ത് യു.എ.ഇ വിപണിയിലേക്ക്

July 17, 2025
സൗദിയില്‍ ഒരേ ദിവസം മൂന്ന് പുതിയ ലോട്ട് സ്റ്റോറുകള്‍ തുറന്ന് ലുലു

സൗദിയില്‍ ഒരേ ദിവസം മൂന്ന് പുതിയ ലോട്ട് സ്റ്റോറുകള്‍ തുറന്ന് ലുലു

July 17, 2025
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്‍റെ മൃതദേഹം യുഎഇയിൽ സംസ്കരിച്ചു

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്‍റെ മൃതദേഹം യുഎഇയിൽ സംസ്കരിച്ചു

July 17, 2025
ആർടിഎയ്ക്ക് അന്താരാഷ്ട്ര സുരക്ഷാ അവാർഡ് ലഭിച്ചു

ആർടിഎയ്ക്ക് അന്താരാഷ്ട്ര സുരക്ഷാ അവാർഡ് ലഭിച്ചു

July 17, 2025

Recommended

സ്വകാര്യ മേഖലയിൽ മലയാളമടക്കം 11 ഭാഷകളിൽ  തൊഴിൽ കരാറുകളും രേഖകളും സമർപ്പിക്കാമെന്ന് യു എ ഇ  മാനവവിഭവശേഷി, മന്ത്രാലയം

സ്വകാര്യ മേഖലയിൽ മലയാളമടക്കം 11 ഭാഷകളിൽ  തൊഴിൽ കരാറുകളും രേഖകളും സമർപ്പിക്കാമെന്ന് യു എ ഇ  മാനവവിഭവശേഷി, മന്ത്രാലയം

3 years ago
ഷാർജ ഗവൺമെന്റ് കമ്യൂണിക്കേഷൻ അവാർഡ്: അപേക്ഷ ക്ഷണിച്ചു

ഷാർജ ഗവൺമെന്റ് കമ്യൂണിക്കേഷൻ അവാർഡ്: അപേക്ഷ ക്ഷണിച്ചു

4 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025