ദുബായ് :യുഎഇ-തിരൂരങ്ങാടി സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പത്മശ്രീ കെ.വി. റാബിയ അനുസ്മരണവും 35 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് ഉബയ്യിന് യാത്രപ്പ് ചടങ്ങും സംഘടിപ്പിച്ചു. ബർദുബൈയിലെ ജറീസ് ഗ്രിൽ റെസ്റ്റോറന്റിൽ എഴുത്തുകാരൻ ഇസ്മയിൽ കുളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം, തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂളിലെ റിട്ടയേർഡ് അധ്യാപകൻ കോഴിക്കൽ ഹംസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .ഇസ്മയിൽ കുളത്ത് ,ഷാർജ ഇന്ത്യൻ ഹൈസ്കൂൾ ബയോളജി വിഭാഗം മേധാവിയും പരിസ്ഥിതി കോ-ഓർഡിനേറ്ററുമായ ജസീന കൊളക്കാടൻ , ശംസുദ്ധീൻ ചെമ്പൻ എന്നിവർ റാബിയ അനുസ്മരണ പ്രഭാഷണം നടത്തി .
സാക്ഷരതാ പ്രസ്ഥാനത്തിലൂടെ ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് തിരൂരങ്ങാടിയുടെ ഉന്നമനത്തിനും സ്ത്രീശാക്തീകരണത്തിനും അവിസ്മരണീയ സംഭാവനകൾ നൽകിയ മഹതിയായിരുന്നു റാബിയ എന്ന് പ്രഭാഷകർ അനുസ്മരിച്ചു .സി.എൻ. മുഹമ്മദ് ഉബയ്യിനുള്ള സൗഹൃദ കൂട്ടായ്മയുടെ ആദരഫലകം ഷബീർ എരണിക്കൽ സമ്മാനിച്ചു. ചടങ്ങിൽ സാദിഖ് തയ്യിൽ സ്വാഗതവും മുഹമ്മദ് ഫലാഹ് സി.പി നന്ദിയും പറഞ്ഞു .