ഷാർജ :എയർ അറേബ്യ 2025 ന്റെ ആദ്യ പാദത്തിൽ 355 മില്യൺ ദിർഹത്തിന്റെ അറ്റാദായം നേടിയതായി റിപ്പോർട്ട് ചെയ്തു . കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 266 മില്യൺ ദിർഹത്തിൽ നിന്ന് 34% വർധനയാണ് ഉണ്ടായിരിക്കുന്നത്.വരുമാനം വർഷം തോറും 14% വർദ്ധിച്ച് 1.75 ബില്യൺ ദിർഹമായി. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ കാരിയർ 4.9 മില്യൺ യാത്രക്കാരെ കൊണ്ടുപോയി, 2024 ലെ ആദ്യ പാദത്തേക്കാൾ 11% വർദ്ധനവാണ് ഇതിലും രേഖപ്പെടുത്തിയിരിക്കുന്നത്.റമദാനുമായി ബന്ധപ്പെട്ട സീസണൽ ഇടിവുകൾ, ഇന്ധന വിലയിലെ ഏറ്റക്കുറച്ചിലുകൾ, കറൻസി മാറ്റങ്ങൾ, നിലവിലുള്ള വിതരണ ശൃംഖലയിലെ നിയന്ത്രണങ്ങൾ എന്നിവ മൂലമുണ്ടായ പണപ്പെരുപ്പ സമ്മർദ്ദങ്ങൾ എന്നിവ നികത്താൻ യാത്രക്കാരുടെ എണ്ണത്തിലെ വർദ്ധനവും ടോപ്പ് ലൈൻ വളർച്ചയും സഹായിച്ചതായി എയർലൈൻ പറഞ്ഞു.