• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Dubai

സാങ്കേതിക രംഗത്ത് വിദ്യാർത്ഥി മുന്നേറ്റം ലക്ഷ്യമിട്ട് ദുബായിൽ പ്രീമിയർ സ്റ്റുഡന്റ് ടെക് എക്‌സ്‌പോ

May 14, 2025
in Dubai, NEWS, Technology, UAE
A A
സാങ്കേതിക രംഗത്ത് വിദ്യാർത്ഥി മുന്നേറ്റം ലക്ഷ്യമിട്ട് ദുബായിൽ പ്രീമിയർ സ്റ്റുഡന്റ് ടെക് എക്‌സ്‌പോ
35
VIEWS

ദുബായ്: എ ഐ വിദ്യാഭ്യാസ രംഗത്തെ പ്രമുഖ ആഗോള സംരംഭകരായ സൈബർ സ്‌ക്വയറിന്റെ നേതൃത്വത്തിൽ ദുബായ് സർവകലാശാലയുമായി സഹകരിച്ച് അഞ്ചാമത് പ്രീമിയർ സ്റ്റുഡന്റ് ടെക് എക്‌സ്‌പോ സംഘടിപ്പിച്ചു . ദുബായ് സർവകലാശാലാ കാമ്പസിൽ നടന്ന ഫെസ്റ്റിൽ യുഎഇ, സൗദി അറേബ്യ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ, അധ്യാപകർ, സ്‌കൂൾ ലീഡർമാർ, രക്ഷിതാക്കൾ എന്നിവരുൾപ്പെടെ 800-ലധികം പേർ പങ്കെടുത്തു.സൈബർ സ്‌ക്വയറിന്റെ നേതൃത്വത്തിൽ നടക്കുന്ന ഇന്റർനാഷണൽ ഡിജിറ്റൽ ഫെസ്റ്റ് ഏറ്റവും വലിയ വിദ്യാർത്ഥി സാങ്കേതിക എക്‌സ്‌പോ എന്ന അംഗീകാരം നേടിക്കഴിഞ്ഞിട്ടുണ്ട്. കെ ജി മുതൽ 12-ാം ക്ലാസ് വരെയുള്ള 330-ലധികം വിദ്യാർത്ഥികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്, വെബ്- മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ്, ആനിമേഷൻ എന്നിവയുൾപ്പെടെയുള്ള സാങ്കേതിക വിദ്യയുടെ പ്രധാന മേഖലകളിൽ ദിശാ ബോധം നൽകുന്ന പ്രോജക്ടുകൾ അവതരിപ്പിച്ചു. ആഗോള സമൂഹത്തിന് മുമ്പിൽ തങ്ങളുടെ കാഴ്ചപ്പാടും സാങ്കേതിക വൈദഗ്ധ്യവും പ്രദർശിപ്പിക്കുന്നതിന് പുതിയ തലമുറയിലെ പ്രതിഭകൾക്ക് ലോകോത്തര നിലവാരമുള്ള വേദിയാണ് സൈബർ സ്‌ക്വയർ നൽകിയത്.’ കുട്ടികളുടെ അറിയാനുള്ള ആഗ്രഹം വളർത്തുക, അവരെ ലക്ഷ്യബോധമുള്ളവരാക്കി മാറ്റുക എന്നിവയിൽ സൈബർ സ്‌ക്വയർ പ്രതിജ്ഞാബദ്ധരാണ്’- സൈബർ സ്‌ക്വയറിന്റെ സിഇഒ എൻ‌പി ഹാരിസ് പറഞ്ഞു. “വിദ്യാർത്ഥികൾക്ക് അതിരുകൾ ഭേദിക്കാനും, വിമർശനാത്മകമായി ചിന്തിക്കാനും, പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്താനും പ്രചോദനം നൽകുന്ന ഒരു ഇടമായി ഈ സാങ്കേതിക ഉത്സവ വേദി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായ് സർവകലാശാല പ്രസിഡന്റ് ഡോ. ഈസ മുഹമ്മദ് അൽ ബസ്തകി പരിപാടി ഉദ്ഘാടനം ചെയ്തു. “ഇത് വെറുമൊരു മത്സരം മാത്രമല്ല, നമ്മുടെ ഭാവി നേതാക്കൾക്കുള്ള സർഗാത്മക വിജ്ഞാനത്തിന്റെയും സാധ്യതയുടെയും ആഘോഷമാണ്” – ഡോ. അൽ ബസ്തകി അഭിപ്രായപ്പെട്ടു.ദുബായ് സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. അലവി കുഞ്ഞു പന്തകൻ സ്വാഗത പ്രസംഗം നടത്തി. മുബാഷിർ തയ്യിൽ (സീനിയർ ആർക്കിടെക്റ്റ്, എഐ & അനലിറ്റിക്സ് – കോഗ്നിസന്റ് യുകെ), ഡോ. നജീബ് മുഹമ്മദ് (ഡയറക്ടർ, അൻസാർ ഇംഗ്ലീഷ് സ്കൂൾ), സുമ പോൾ (അസീസി വിദ്യാനികേതൻ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ) എൻപി ഹാരിസ് (സിഇഒ, സൈബർ സ്ക്വയർ) എന്നിവരുൾപ്പെടെയുള്ള വിദ്യാഭ്യാസ വിദഗ്ദ്ധരും വ്യവസായ പ്രൊഫഷണലുകളും പ്രഭാഷണം നടത്തി. അജ്‌മാൻ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ വൈഗ പ്രവീൺ നയന ടെക് ടോക്ക് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. കോഴിക്കോട് സദ്ഭാവന വേൾഡ് സ്കൂളിലെ സെയ്ദ് മുഹമ്മദ് എഐ/റോബോട്ടിക്സ് വിഭാഗത്തിൽ മികച്ച വിജയം നേടി. ഗ്രേസ് വാലി ഇന്ത്യൻ സ്കൂൾ, റാസൽഖൈമയിലെ ഇന്ത്യൻ പബ്ലിക് സ്കൂൾ, കോട്ടക്കലിലെ പീസ് പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും വിവിധ വിഭാഗങ്ങളിൽ ജേതാക്കളായി.സാങ്കേതിക വിദ്യയുടെ പ്രോത്സാഹനത്തിലും ഡിജിറ്റൽ പഠനത്തിലും മികവ് പുലർത്തുന്ന സ്‌കൂളുകളെയും അധ്യാപകരെയും സൈബർ സ്‌ക്വയർ ടെക് വിഷനറി അവാർഡ്, സ്‌കൂൾ ഓഫ് ടുമാറോ അവാർഡ്, കോഡിംഗ് & എഐ നാഷണൽ പയനിയർ അവാർഡ് ഇന്ത്യ എന്നിവ നൽകി ആദരിച്ചു.ദുബായ് സർവകലാശാലയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിലൂടെയാണ് ഈ പരിപാടി നടത്തിയത്. മേഖലയിലെ പ്രതിബദ്ധതയുള്ള സ്‌കൂളുകളുടെയും വിദ്യാഭ്യാസ വിദഗ്ദ്ധരുടെയും പിന്തുണയും ഫെസ്റ്റിനുണ്ടായിരുന്നു. വേൾഡ് ഡിജിറ്റൽ ഫെസ്റ്റിന്റെ അടുത്ത പതിപ്പ് 2026-ൽ യുഎസ്എയിലെ കേംബ്രിഡ്ജിലെ എംഐടിയിൽ നടത്തുമെന്നും അതേ വർഷം തന്നെ യുഎഇയിൽ മറ്റൊരു രാജ്യാന്തര പരിപാടി സംഘടിപ്പിക്കുമെന്നും സൈബർ സ്‌ക്വയർ അറിയിച്ചു. രണ്ട് പരിപാടികളിലുമായി 1,000-ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ പറഞ്ഞു.2025 ലെ ഇന്റർനാഷണൽ ഡിജിറ്റൽ ഫെസ്റ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://cybersquare.org/idfdubai2025 എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Share6SendShareTweet4

Related Posts

Dubai Metro Red Line: 3 New Routes During Peak Hours; RTA Announces

ദുബായ് മെട്രോ റെഡ് ലൈൻ: തിരക്കേറിയ സമയങ്ങളിൽ 3 പുതിയ റൂട്ടുകൾ; ആർടിഎ പ്രഖ്യാപിച്ചു

September 3, 2025
യു.എ.ഇയിൽ ഏറ്റവും വിശ്വാസം കുറഞ്ഞ തൊഴിൽ ഇൻഫ്ലുവൻസർമാരുടേത്

യു.എ.ഇയിൽ ഏറ്റവും വിശ്വാസം കുറഞ്ഞ തൊഴിൽ ഇൻഫ്ലുവൻസർമാരുടേത്

September 3, 2025
ഭരണ മികവിൽ ലോകശ്രദ്ധ: ദുബായ് ജിഡിആർഎഫ്എക്ക് അന്താരാഷ്ട്ര അംഗീകാരം

ഭരണ മികവിൽ ലോകശ്രദ്ധ: ദുബായ് ജിഡിആർഎഫ്എക്ക് അന്താരാഷ്ട്ര അംഗീകാരം

September 3, 2025
Passport control in just seconds: Smart Corridor expansion at Dubai Airport

പാസ്പോർട്ട് പരിശോധന ഇനി സെക്കൻഡുകളിൽ: ദുബായ് എയർപോർട്ടിൽ സ്മാർട്ട് കോറിഡോർ വിപുലീകരിക്കുന്നു

September 3, 2025
യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ. ദീപക് മിത്തൽ

യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ. ദീപക് മിത്തൽ

September 2, 2025
നൂതന ആശയങ്ങൾക്ക് രൂപം നൽകാൻ ക്രിയേറ്റീവ് സ്പോൺസർഷിപ് പ്രോഗ്രാമിന് ദുബായിൽ തുടക്കമായി

നൂതന ആശയങ്ങൾക്ക് രൂപം നൽകാൻ ക്രിയേറ്റീവ് സ്പോൺസർഷിപ് പ്രോഗ്രാമിന് ദുബായിൽ തുടക്കമായി

September 2, 2025

Recommended

യുഎഇ വിരമിച്ചവർക്കായി പുതിയ റെസിഡൻസി വിസ പ്രഖ്യാപിച്ചു

യുഎഇ വിരമിച്ചവർക്കായി പുതിയ റെസിഡൻസി വിസ പ്രഖ്യാപിച്ചു

4 years ago
റിച്ച്മാക്സ് ട്രാവൽ ടൂറിസം ഡിവിഷൻ ദുബായിൽ ; അന്താരാഷ്ട്ര വളർച്ചയ്ക്ക് തുടക്കം2026ഓടെ മുഴുവൻ ജി.സി.സിയിലും സാന്നിധ്യം ഉറപ്പാക്കും

റിച്ച്മാക്സ് ട്രാവൽ ടൂറിസം ഡിവിഷൻ ദുബായിൽ ; അന്താരാഷ്ട്ര വളർച്ചയ്ക്ക് തുടക്കം2026ഓടെ മുഴുവൻ ജി.സി.സിയിലും സാന്നിധ്യം ഉറപ്പാക്കും

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025