ദുബൈ: ദുബൈയുടെ ഉപപ്രധാനമന്ത്രിയും , പ്രതിരോധ മന്ത്രിയുമായ ഹിസ്ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂംന്റെ നിർദ്ദേശത്തിൽ സംഘടിപ്പിക്കുന്ന , ഡ്രൈവർലെസ് ഗതാഗതം (Self-Driving Transport) വിഷയത്തിൽ ദുബൈ വേൾഡ് കോൺഗ്രസ് 2025-ന്റെ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA)അറിയിച്ചു.
2025 സെപ്റ്റംബർ 24 മുതൽ 25 വരെ നടക്കാനിരിക്കുന്ന ഈ കൺഗ്രസിന്റെ ഈ വർഷത്തെ തീം “Redefining Mobility: The Path to Autonomy” എന്നതാണ്. ദുബൈയെ ലോകത്തെ മുൻനിര സ്വയം ഓടുന്ന ഗതാഗത ഹബ്ബാക്കി മാറ്റാനുള്ള ദൗത്യത്തിലാണ് ആർടിഎയുടെ ശ്രദ്ധയെന്ന് ആർടിഎയുടെ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസിയുടെ സി.ഇ.ഒയും കൺഗ്രസ് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനുമായ അഹമ്മദ് ബഹ്‌റോശ്യാൻ പറഞ്ഞു:“നേരത്തെ നടന്ന മൂന്ന് എഡിഷനുകളും വലിയ വിജയമായിരുന്നു . ലോകമെമ്പാടുമുള്ള ടെക്‌നോളജി വിദഗ്ധരും നിക്ഷേപകരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഈ പ്ലാറ്റ്‌ഫോം പുതിയ ആശയങ്ങൾക്കും കണ്ടുപിടുത്തങ്ങൾക്കും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ .
2024-ലെ ദുബൈ വേൾഡ് ചാലഞ്ച് ഫോർ സെൽഫ്-ഡ്രൈവിംഗ് ട്രാൻസ്‌പോർട്ടിന്റെ വിജയികളെ ഈ കൺഗ്രസിലാണു പ്രഖ്യാപിക്കുക. വിജയിക്കുന്ന ഗ്രൂപ്പിന് 3 മില്യൺ യുഎസ് ഡോളർ സമ്മാനമായി നൽകും.
പങ്കെടുക്കാനോ കോൺഫ്രൻസ് കാണാനോ ആഗ്രഹിക്കുന്നവർ https://sdcongress.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക: