ദുബായ്: യു എ ഇ യിലെ ഉപയോക്താക്കൾക്ക് മികച്ച ആനുകൂല്യവും കാര്യക്ഷമമായ സേവനവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മിഡിലീസ്റ്റ്-ഉത്തരാഫ്രിക്ക മേഖലയിലെ പ്രമുഖ
ഓൺ-ഡിമാൻഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ തലബാത്തും ആഗോള മൊബിലിറ്റി കമ്പനിയായ ബോൾട്ടും
തമ്മിൽ ധാരണയിലെത്തി.ഈ സഹകരണ സംരംഭത്തിലൂടെ തലബാത്ത് പ്രോ വരിക്കാർക്ക് ബോൾട്ടിന്റെ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ പ്രത്യേക നിരക്കിളവ് ലഭിക്കും. 10 ബോൾട്ട് യാത്രകളിൽ 10% കിഴിവ് വരെ, ഓരോ യാത്രക്കും 15 ദിർഹം എന്ന പരിധിയിൽ, ലഭിക്കും.തലാബത്തിന്റെ ലോയൽറ്റി പ്രോഗ്രാമായ തലബാത്ത് ‘പ്രോ’യുടെ വരിക്കാർക്ക് റസ്റ്റോറന്റുകൾ, കടകൾ എന്നിവയിൽ നിന്ന് സൗജന്യ ഡെലിവറി മുതൽ സാധനങ്ങൾ വാങ്ങുമ്പോഴും റസ്റ്റോറന്റുകളിൽ നിന്ന് ആഹാരം കഴിക്കുമ്പോഴുമുള്ള പ്രത്യേക ഡീലുകൾ വരെ ലഭിക്കും. “ ബോൾട്ടുമായുള്ള ഈ പങ്കാളിത്തം ഞങ്ങളുടെ തലാബത്ത് പ്രോ ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള തുടക്കം മാത്രമാണ്. കൂടുതൽ മൂല്യം, പുതുമ, അനുഭവങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പാണ് ബോൾട്ടുമായുള്ള സഹകരണം ”- തലാബത്തിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടോമാസോ റോഡ്രിഗസ് പറഞ്ഞു,
“ബോൾട്ടിലൂടെയുള്ള ഓരോ യാത്രയും ലളിതവും വിശ്വാസ്യതയുള്ളതും താങ്ങാനാവുന്നതുമാക്കുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സുതാര്യമായ വിലനിർണ്ണയം, സുഗമമായ ആപ്പ് അനുഭവം, തത്സമയ ട്രാക്കിംഗ് എന്നീ സവിശേഷതകൾ ഉള്ള ബോൾട്ട്, ദുബായിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയ തലബാത്തുമായി പങ്കാളിത്തം സ്ഥാപിക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് മൂല്യമേറിയ സേവനമാണ് ലഭിക്കുന്നത്.’- ദുബായ് ടാക്സി കമ്പനി സിഇഒ മൻസൂർ അൽഫാലസി പറഞ്ഞു,
ദുബായെ ഏറ്റവും മികച്ച നഗരമാക്കുന്നതിനുള്ള ‘2040 അർബൻ മാസ്റ്റർ പ്ലാനി’ന്റെ ഭാഗമായാണ് യു എ ഇ യിലെ ഏറ്റവും ജനപ്രിയമായ രണ്ട് കമ്പനികൾ തമ്മിലുള്ള ഈ പങ്കാളിത്തമെന്ന് അധികൃതർ വ്യക്തമാക്കി.