ദുബായ്: അൽ ബർഷയിലെ കെട്ടിടത്തിൽ പ്രവർത്തിക്കുകയായിരുന്ന റസ്റ്റോറന്റിന് തീപിടിച്ചതിനെ തുടർന്ന് ഒഴിപ്പിക്കപ്പെട്ട താമസക്കാർക്ക് താൽക്കാലിക ആശ്വാസം. ഇന്ന് (വ്യാഴാഴ്ച) രാവിലെ മുതൽ
അഞ്ചാം നില വരെയുള്ള ഫ്ലാറ്റുകളിൽ താമസിക്കുന്ന വാടകക്കാർക്ക് അവരുടെ അപ്പാർട്ടുമെന്റുകളിൽ പ്രവേശിക്കാനും രേഖകൾ, വസ്ത്രങ്ങൾ, മരുന്നുകൾ തുടങ്ങിയ അവശ്യവസ്തുക്കൾ എടുക്കാനും അനുമതി നൽകി.അഞ്ചിന് മുകളിലുള്ള നിലകളിൽ താമസിക്കുന്നവർക്ക് വെള്ളിയാഴ്ച പ്രവേശനം അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചൊവ്വാഴ്ച രാത്രിയിൽ ഗ്രൗണ്ട് ഫ്ലോറിലെ ഒരു റസ്റ്റോറന്റിൽ ഉണ്ടായ വാതക ചോർച്ച മൂലമാണ് തീപിടുത്തമുണ്ടായത് . തീപിടുത്തത്തിൽ മലയാളിയുടെ റസ്റ്റോറന്റ് കത്തി നശിച്ചു. അപകടത്തെത്തുടർന്നാണ് ബഹുനില കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ചത്.