• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
UAE vartha
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
UAE vartha
No Result
View All Result
Home NEWS

ഷാർജ ഇന്ത്യൻ സ്കൂളിൽ കൂടുതൽ സീറ്റുകൾ അനുവദിച്ച് അധികൃതർ: സീറ്റ് ‘ക്ഷാമ’ത്തിന് പരിഹാരം

May 17, 2025
in NEWS, Sharjah, UAE
A A
ഷാർജ ഇന്ത്യൻ സ്കൂളിൽ കൂടുതൽ സീറ്റുകൾ അനുവദിച്ച് അധികൃതർ: സീറ്റ് ‘ക്ഷാമ’ത്തിന് പരിഹാരം
38
VIEWS

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷന് കീഴിലുള്ള ഷാർജ ഇന്ത്യൻ ബോയ്‌സ് സ്കൂളിൽ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഷാർജ പ്രൈവറ്റ് എജ്യൂക്കേഷൻ അതോറിറ്റി അനുമതി നൽകി. ഈ അധ്യയന വർഷം മുതൽ തന്നെ കൂടുതൽ കുട്ടികളെ പ്രവേശിപ്പിക്കാനാണ് അനുമതി ലഭിച്ചിട്ടുള്ളതെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര,ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് എന്നിവർ അറിയിച്ചു. അൽ ജുവൈസയിലെ ആൺകുട്ടികളുടെ സ്കൂളിൽ ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലേക്ക് കുട്ടികൾക്ക് ഉടൻ തന്നെ പ്രവേശനം നൽകും. താത്പര്യമുള്ള രക്ഷിതാക്കൾ മാർക്ക് ലിസ്റ്റ്, വിദ്യാർഥിയുടെ എമിറേറ്റ്സ് ഐഡി അല്ലെങ്കിൽ പാസ് പോർട്ട്, രക്ഷിതാവിന്റെ എമിറേറ്റ്സ് ഐഡി എന്നിവ സഹിതം കുട്ടികളെയും കൂട്ടി നേരിട്ട് സ്കൂളിലെത്തണം. പ്രവേശനത്തിനുള്ള അപേക്ഷകളുടെ ബാഹുല്യം പരിഗണിച്ച് കൂടുതൽ കുട്ടികളെ പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്ന് അസോസിയേഷൻ ഭാരവാഹികൾ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റിയോട് അഭ്യർത്ഥിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് അതോറിറ്റി സീറ്റുകൾ വർദ്ധിപ്പിക്കാനുള്ള തീരുമാനമെടുത്തത്.കുറഞ്ഞ ഫീസും മികച്ച അടിസ്ഥാന സൗകര്യങ്ങളും ഉയർന്ന പഠന നിലവാരവുമുള്ള ഷാർജ ഇന്ത്യൻ സ്കൂൾ സാധാരണക്കാരായ പ്രവാസി കുടുംബങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട വിദ്യാലയമാണ്.

Share6SendShareTweet4

Recommended

കൽക്കരി ക്ഷാമം കേന്ദ്രത്തിന്റെ സൃഷ്ടി; ലക്ഷ്യം സ്വകാര്യ ഖനികളെ സഹായിക്കൽ

4 years ago
ഇരട്ട നികുതി ഒഴിവാക്കും, വരുമാന നികുതി വെട്ടിപ്പ് തടയും; ഇന്ത്യയും ഖത്തറും കരാറിൽ ഒപ്പുവച്ചു

ഇരട്ട നികുതി ഒഴിവാക്കും, വരുമാന നികുതി വെട്ടിപ്പ് തടയും; ഇന്ത്യയും ഖത്തറും കരാറിൽ ഒപ്പുവച്ചു

3 months ago
  • ഹോം
  • യുഎഇ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി

Copyright © 2025