ദുബായ്: മിഡിലീസ്റ്റ് രാജ്യങ്ങളിലെ ഏറ്റവും ജനപ്രിയ കുടുംബ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഗ്ലോബൽ വില്ലേജിന്റെ സീസൺ 29 ഞായറാഴ്ച സമാപിക്കും. ഈ മാസം 11ന് അവസാനിക്കേണ്ടിയിരുന്ന സീസൺ ഒരാഴ്ച കൂടി നീട്ടിയാണ് ഞായറാഴ്ചയോടെ അവസാനിക്കുന്നത്.അവസാന ദിനങ്ങളിൽ വൈകുന്നേരം 4 മുതൽ പുലർച്ചെ 1 വരെ ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കും. എല്ലാ പ്രമോഷനുകളും സീസൺ അവസാനം വരെ തുടരുമെന്ന് ഗ്ലോബൽ വില്ലേജ് അധികൃതർ വ്യക്തമാക്കി.
പ്രധാന പ്രമോഷനുകൾ
കുട്ടികൾക്ക് സൗജന്യ പ്രവേശനം: 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി പ്രവേശിക്കാം.
കാർണവൽ ഓഫർ: കാർണവൽ ഏരിയയിൽ 50 ദിർഹത്തിന് പരിധിയില്ലാത്ത റൈഡുകൾ ലഭിക്കും.
ഗോൾഡൻ ബാർ ചലഞ്ച്: സന്ദർശകർക്ക് ഒരു പെട്ടിയിൽ നിന്ന് ഒരു സ്വർണ്ണ ബാർ എടുത്ത് 87,000 ദിർഹത്തിന്റെ ആകെ സമ്മാനത്തുകയുടെ ഭാഗമായ 2,900 ദിർഹം നേടാനുള്ള അവസരം.
2024 ഒക്ടോബർ 16നാണ് ഈ സീസൺ ആരംഭിച്ചത്.
ഈ സീസണിൽ 30 പവലിയനുകളിലായി 90-ലധികം സാംസ്‌കാരികതകൾ അണിനിരക്കുന്നു. 175 ലധികം റൈഡുകൾ, ഗെയിമുകൾ, ആകർഷണങ്ങൾ എന്നിവയും ഗ്ലോബൽ വില്ലേജിലുണ്ട്.
25 ദിർഹം –സാധാരണ പ്രവൃത്തി ദിവസങ്ങൾ ടിക്കറ്റ് (ഞായർ മുതൽ വ്യാഴം വരെ, പൊതു അവധി ദിവസങ്ങൾ ഒഴികെ).
30 ദിർഹം –ഏത് ദിവസത്തെയും ടിക്കറ്റ്.
സൗജന്യ പ്രവേശനം –12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും, 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും, ദൃഢനിശ്ചയക്കാർക്കും .
കാഴ്ച -30ലധികം രാഷ്ട്ര തീം പവലിയനുകൾ,
എമിറാത്തി ഹെറിറ്റേജ് ഏരിയ; പ്രതിദിനം 200ലധികം സാംസ്കാരിക പ്രകടനങ്ങൾ
കുട്ടികളുടെ ജനപ്രിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കിഡ്‌സ് തിയേറ്ററിലെ ഷോകൾ.
ആർ.ടി.എ ബസിൽ ഗ്ലോബൽ വില്ലേജിലെത്താം. ബസ് സർവിസിന് 10 ദിർഹം ആണ് ചാർജ്. റൂട്ട് 102 -റാഷിദിയ ബസ് സ്റ്റേഷൻ (ഓരോ 60 മിനിറ്റിലും); റൂട്ട് 103 -യൂണിയൻ ബസ് സ്റ്റേഷൻ (ഓരോ 40 മിനിറ്റിലും); റൂട്ട് 104 -അൽ ഗുബൈബ ബസ് സ്റ്റേഷൻ (ഓരോ 60 മിനിറ്റിലും); റൂട്ട് 106 -മാൾ ഓഫ് ദി എമിറേറ്റ്സ് ബസ് സ്റ്റേഷൻ (ഓരോ 60 മിനിറ്റിലും) ബസ് സർവിസ് ലഭ്യമാണ്.