ദുബായ്: ദുബായിലെ തിരഞ്ഞെടുത്ത മേഖലകളിൽ വാഹന ഉടമകൾക്ക് പാർക്കിങ്ങ് സബ്‌സ്‌ക്രിപ്‌ഷൻ സ്വന്തമാക്കാമെന്ന് പാർക്കിൻ കമ്പനി അധികൃതർ അറിയിച്ചു.പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ അനുവദിച്ചിട്ടുള്ള മേഖലകളും നിരക്കുകളും ഇങ്ങനെ:
ദുബായ് ഹിൽസ് പബ്ലിക് പാർക്കിംഗ് മേഖല -631G : ലൈറ്റ് വാഹന ഉടമകൾക്ക് മാത്രമെ ഈ ലൊക്കേഷനിൽ വരിക്കാരാവാൻ അനുവാദമുള്ളൂ. ഒരു ലിങ്കിൽ ഒരു വാഹനം മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കൂ.
1 മാസം: 500 ദിർഹം
3 മാസം: 1,400 ദിർഹം
6 മാസം: 2,500 ദിർഹം
12 മാസം: 4,500 ദിർഹം
സിലിക്കൺ ഒയാസിസ്, സോൺ (എച്ച്)
3 മാസം: 1,400
6 മാസം: 2,500
12 മാസം: 4,500
സിലിക്കൺ ഒയാസിസ് – പരിമിത ഇടം മാത്രം
3 മാസം: 1,000
6 മാസം: 1,500
12 മാസം: 2,500
വാസൽ കമ്മ്യൂണിറ്റികൾ (സോൺ W ആൻഡ് WP ): ഈ സബ്‌സ്‌ക്രിപ്‌ഷന് ദുബായ് വാസൽ റിയൽ എസ്റ്റേറ്റ് പബ്ലിക് പാർക്കിങ്ങ് W ആൻഡ് WP യിൽ മാത്രമേ സാധുതയുള്ളൂ. വരിക്കാരായ തിയതി മുതൽ 48 മണിക്കൂറിനുള്ളിൽ സബ്‌സ്‌ക്രിപ്‌ഷൻ റദ്ദാക്കിയാൽ മാത്രമേ വാഹന ഉടമകൾക്ക് തുക തിരികെ ലഭിക്കൂ. ഒരു ലിങ്കിൽ ഒരു വാഹനം മാത്രമേ റജിസ്റ്റർ ചെയ്യാൻ സാധിക്കൂ.
1 മാസം: 300
3 മാസം: 800
6 മാസം: 1,600
12 മാസം: 2,800
റോഡ്‌സൈഡ് പാർക്കിങ്ങ് A , C കോഡുകളിലും, സോൺ ബി, ഡി പാർക്കിംഗ് പ്ലോട്ടുകളിലും
റോഡിന്റെ വശങ്ങളിൽ ഉള്ള A , C പാർക്കിങ്ങ് ഇടങ്ങളിൽ തുടർച്ചയായി പരമാവധി നാല് മണിക്കൂർ നേരം മാത്രമേ പാർക്ക് ചെയ്യാൻ സാധിക്കുകയുള്ളു. ബി, ഡി കോഡുകൾ ഉള്ള സോണുകളിൽ തുടർച്ചയായി പരമാവധി 24 മണിക്കൂർ പാർക്കിംഗ് അനുവദനീയമാണ്.
1 മാസം = ദിർഹം500
3 മാസം = ദിർഹം1,400
6 മാസം = ദിർഹം2,500
12 മാസം = ദിർഹം4,500
പാർക്കിംഗ് പ്ലോട്ടുകൾ (സോൺ ബി, ഡി): ബി, ഡി കോഡുകൾ ഉള്ള സോണുകളിൽ തുടർച്ചയായി പരമാവധി 24 മണിക്കൂർ പാർക്കിംഗ് അനുവദനീയമാണ്.
1 മാസം: 250
3 മാസം: 700
6 മാസം: 1,300
12 മാസം: 2,400
വരിക്കാരാവേണ്ടത് എങ്ങനെ?
മൊബൈൽ ആപ്ലിക്കേഷൻ വഴിയോ പാർക്കിൻ വെബ്‌സൈറ്റ് വഴിയോ വാഹനമോടിക്കുന്നവർക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. മാപ്പ് പരിശോധിച്ച് പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമുള്ള പ്രദേശത്തിന്റെ പേര് ടൈപ്പ് ചെയ്യുക.സബ്‌സ്‌ക്രിപ്‌ഷന്റെ തരവും കാലയളവും തിരഞ്ഞെടുക്കുക,വിശദാംശങ്ങൾ നൽകുക, ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക, പണമടയ്ക്കുക.
നിങ്ങൾക്ക് ഒരു പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുകയാണെങ്കിൽ ഓർമ്മിക്കേണ്ട ചില കാര്യങ്ങൾ ഇതാ:
ദുബായിൽ ഒരേ ട്രാഫിക് ഫയലിന് കീഴിൽ മൂന്ന് വാഹനങ്ങൾ വരെ സബ്‌സ്‌ക്രിപ്‌ഷനിലേക്ക് ചേർക്കാൻ കഴിയും. ഒരു സമയം ഒരു വാഹനം മാത്രമേ പാർക്കിങ്ങിനായി ഉപയോഗിക്കാൻ സാധിക്കൂ.
സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് തിരികെ ലഭിക്കുന്നതല്ല.റോഡരികിലെയും പ്ലോട്ടുകളിലെയും പാർക്കിംഗ് വിഭാഗത്തിൽ നിന്ന് പ്ലോട്ടുകൾ മാത്രമുള്ള പാർക്കിംഗ് വിഭാഗത്തിലേക്ക് നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷൻ മാറ്റാൻ കഴിയില്ല.നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷനുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഏതെങ്കിലും വാഹനങ്ങളുടെ വിവരങ്ങൾ പരിഷ്‌ക്കരിക്കുന്നതിന് 100 ദിർഹം ഫീസ് നൽകണം.